o മാഹി ദേശീയപാതയോരത്ത് പ്രതീകാത്മക കൈവേലി സ്ഥാപിച്ച് സമരം
Latest News


 

മാഹി ദേശീയപാതയോരത്ത് പ്രതീകാത്മക കൈവേലി സ്ഥാപിച്ച് സമരം

 മാഹി ദേശീയപാതയോരത്ത്
പ്രതീകാത്മക കൈവേലി സ്ഥാപിച്ച് സമരം




മാഹി: മാഹി കെ.ടി.സി പമ്പിനും പഴയ പോസ്റ്റ് ഓഫീസിനും സമീപം ദേശീയ പാതയോരത്ത് നടപ്പാതയിൽ പ്രതീകാത്മക കൈവേലി സ്ഥാപിച്ച് സമരം നടത്തി. അധികൃതരുടെ അനാസ്ഥക്കെതിരെ മുണ്ടോക്ക്, മഞ്ചക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന നേർവഴി വാട്സ് ആപ്പ് കൂട്ടായ്മായാണ് സമരം നടത്തിയത്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ മാഹി ദേശീയപാതയാേരത്ത് നടപ്പാതയും കൈവേലിയും നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതീകാത്മക സമരം നടത്തിയത്.

അഡ്വ.എം.സിജിത്ത് ഉദ്ഘാടനം ചെയ്തു.




ടി.കെ.അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.ഇ.മമ്മു, പള്ളിയൻ പ്രമോദ്, ഗഫൂർ മണ്ടോളി, അജിത പവിത്രൻ, ഉമ്മർ മാളിയേമ്മൽ, ഹമീദ് കൈതാൽ എന്നിവർ പ്രസംഗിച്ചു. അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഗാന്ധിയൻ മാർഗ്ഗത്തിൽ ശക്തമായ സമരത്തിന് കൂട്ടായ്മ നേതൃത്വം നൽകും.

Post a Comment

Previous Post Next Post