*മാഹി മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഉടൻ ശാശ്വത പരിഹാരം കാണുക: എസ്.ഡി.പി.ഐ*
പുതുച്ചേരി: മാഹി മേഖലയിലെ വിവിധ അടിസ്ഥാന പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പുതുച്ചേരി സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി മെമ്പർ നാസിർ പി. മാഹി, ബഹു: പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിയെ നേരിട്ട് കണ്ട് നിവേദനം കൈമാറി.
ഒഴിഞ്ഞു കിടക്കുന്ന അധ്യാപകരുടെ തസ്തികകൾ എത്രയും പെട്ടെന്ന് നികത്തുക. പ്ലസ് ടു ഹ്യുമാനിറ്റീസിന് ഹിസ്റ്ററിക്കും പൊളിറ്റിക്കൽ സയൻസിനും സ്കൂൾ തുറന്നിട്ട് ഇതുവരെ അധ്യാപകരെ നിയമിച്ചിട്ടില്ല. ത്രൈമാസ പരീക്ഷ കഴിഞ്ഞിട്ടും ഇതുവരെ ഒരു പരിഹാരവും കാണാൻ കഴിഞ്ഞിട്ടില്ല. വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന ഈ വിഷയം ഗൗരവമായി കാണണമെന്നും വിദ്യാർത്ഥികളുടെ പഠനത്തെ രക്ഷിതാക്കൾ ഭയപ്പെടുന്നതായും ,
മാഹി ഗവണ്മെന്റ് ജനറൽ ഹോസ്പിറ്റലിലെ ഒഴിഞ്ഞ് കിടക്കുന്ന ഡോക്ടർമാരുടെ ഒഴിവുകളിൽ നിയമനം ഉടനെ നടത്തണമെന്നും ആശുപത്രിയുടെ ശോചനീയ അവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കുക, ഏറ്റവും കുറഞ്ഞ വൈദ്യുതി തിരക്കുണ്ടായിരുന്ന മാഹിയിൽ ഇപ്പോൾ പുതുച്ചേരി വൈദ്യുതി വകുപ്പിനെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് സ്വകാര്യ ഏജൻസികളെ ആകർഷിക്കാൻ ഷോക്കടിക്കുന്ന ബില്ലാണ് ഇപ്പോൾ വരുന്നതെന്നും,
ദീർഘനാളായി മുടങ്ങി കിടക്കുന്ന മാഹി തലശ്ശേരി ബൈപാസ് റോഡിലെ പള്ളൂർ കൊയ്യോട്ടു തെരു സർവീസ് റോഡ് ബാക്കിയുള്ള 40 മീറ്റർ സർവ്വീസ റോഡിന്റെ ജോലി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്നും
പൊതുജനങ്ങളുടെ ദീർഘ നാളത്തെ ആവശ്യമായ മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്കും തിരിച്ചും നിലവിലെ പഴയ ബസ്സുകൾ മാറ്റി പുതിയ ബസ്സുകൾ അനുവദിക്കണമെന്നും തുടങ്ങിയ വിഷയങ്ങൾ പരാതിയിൽ ഉന്നയിച്ചു:
ബഹു: മുഖ്യമന്ത്രി പരാതി സ്വീകരിക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

Post a Comment