മേക്കുന്ന് സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
കരിയാട് : മേക്കുന്ന് സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മേക്കുന്ന് കനകമല ചേറ്റുകുഴിയിൽ ആനന്ദവല്ലിയുടെ യും പരേതനായ ചന്ദ്രന്റെയും മകൻ അശ്വന്തി(20) നെയാണ് ബെംഗളൂരു എച്ച്.എസ്.ആർ. ലേ ഔട്ടിലെ താമസസ്ഥത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. വടകര പോളിടെക്നിക്കിൽനിന്ന് ഡിപ്ലോമ കഴിഞ്ഞ ശേഷം ബെംഗളൂരുവിലെ സ്വകാര്യ ഇലക്ട്രോണിക് കമ്പനിയിൽ ട്രയിനിയായി ജോലി ചെയ്യുകയായിരുന്നു.
സഹോദരി: പരേതയായ ആതിര. മൃതദേഹം സെയ്ന്റ് ജോൺസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുക യാണ്. പോസ്റ്റുമോർട്ട ത്തിനുശേഷം നാട്ടിലെത്തിച്ച് ശനിയാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.



Post a Comment