*നിറക്കൂട്ടിൽ നിറഞ്ഞ് ഓണാഘോഷം*
ചൊക്ലി : ഉപജില്ലാ അധ്യാപക കൂട്ടായ്മയായ 'നിറക്കൂട്ട് ' സംഘടിപ്പിച്ച ഓണാഘോഷം പൂക്കോത്ത് ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ.സുധി ഉദ്ഘാടനം ചെയ്തു.
നിറക്കൂട്ട് ചെയർമാൻ ടി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
എച്ച്.എം. ഫോറം സെക്രട്ടറി എം.ജയകൃഷ്ണൻ, ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.പി.സുനിൽ ബാൽ, കെ.മുഹമ്മദ് സിദ്ദിഖ്, കെ.പി.അസീസ്, സിറോഷാൽ ദാമോദർ, ഇ.സീന എന്നിവർ സംസാരിച്ചു.
റംഷി പട്ടുവത്തിന്റെ നാടൻപാട്ട് അവതരണം, തിരുവാതിര, ഓണപ്പൂക്കളമൊരുക്കൽ എന്നിവയും കമ്പവലി, സുന്ദരിക്ക് പൊട്ടുതൊടൽ, മ്യൂസിക്കൽ ചെയർ തുടങ്ങിയ മത്സരങ്ങളും അധ്യാപകർക്കായി നടന്നു.

Post a Comment