o മയ്യഴിപ്പുഴയിലെ ജലകേളിക്ക് പത്തര മാറ്റായി പാത്തിക്കൽ ബോട്ട് ജെട്ടിയിൽ ഉല്ലാസ നൗക എത്തി*
Latest News


 

മയ്യഴിപ്പുഴയിലെ ജലകേളിക്ക് പത്തര മാറ്റായി പാത്തിക്കൽ ബോട്ട് ജെട്ടിയിൽ ഉല്ലാസ നൗക എത്തി*

 *മയ്യഴിപ്പുഴയിലെ ജലകേളിക്ക് പത്തര മാറ്റായി  പാത്തിക്കൽ ബോട്ട് ജെട്ടിയിൽ  ഉല്ലാസ നൗക എത്തി*



മാഹി : മാഹി , ന്യൂമാഹി,ഒളവിലം മോന്താൽ ഭാഗങ്ങളിലെ പുഴയുടെ മനോഹാരിത ആസ്വദിച്ച് യാത്ര ചെയ്യുവാൻ ഉല്ലാസ നൗകയായ ശിക്കാര വള്ളം ഇന്ന് മോന്താൽ ഒളവിലം റോഡിലെ പാത്തിക്കൽ ബോട്ട് ജെട്ടിയിലെത്തിച്ചു. ആലപ്പുഴ പുന്നമടയിൽ നിന്നും 

ട്രെയിലറിൽ റോഡ് മാർഗമാണ് ശിക്കാര  പാത്തിക്കൽ ബോട്ട്ജെട്ടിയിലെത്തിച്ചത്.

ട്രെയിലറിൽ നിന്നും ക്രെയിനുപയോഗിച്ച് ശിക്കാര പുഴയിലേക്കിറക്കി.




30 പേർക്ക് ഇരുന്നു യാത്ര ചെയ്യാനുള്ള സൗകര്യമുള്ള  ഈ ശിക്കാരയ്ക്ക് 35 ലക്ഷം രൂപയോളം ചിലവ് വരും. അഴിയൂർ സ്വദേശികളായ സുരേഷ് കോവിലകം, വിജേഷ് സി.പി, ശ്രീ ജയന്ത് , ഷഫീഖ്, എന്നിവർ ചേർന്നാണ്  ശിക്കാര ചൊക്ളിയിലെത്തിച്ചത്. മറ്റു  തടസങ്ങളൊന്നുമില്ലെങ്കിൽ

ഓണത്തോടനുബന്ധിച്ച് സർവീസ് ആരംഭിക്കാനാണ് പദ്ധതിയെന്ന് അമരക്കാരിലൊരാളായ  വിജേഷ് സി പി പറഞ്ഞു.


ശിക്കാരയിൽ ഇൻജിൻ ഘടിപ്പിക്കുന്ന ജോലിയും, മോടി പിടിപ്പിക്കുന്ന ജോലിയുമാണ് ഇനി ബാക്കിയുള്ളത്



ഇത് കൂടാതെ ഹൗസ് ബോട്ടും,ചെറുസ്പീഡ് ബോട്ടുകളും , കൊണ്ടുവരാൻ പദ്ധതിയുണ്ട്


ഹൗസ് ബോട്ടുകളും മറ്റും വരുന്നതോടെ വിനോദ സഞ്ചാരികളുടെ മനം മയക്കുന്ന  പറുദീസയായി മയ്യഴിപ്പുഴ മാറും

Post a Comment

Previous Post Next Post