ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ സംഘടിപ്പിച്ചു
ഓർക്കാട്ടേരി: വൈക്കിലിശ്ശേരി ,കാർത്തിക പ്പള്ളി ഏറാമല റോഡ് പുന്നയ്ക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ ഓർക്കാട്ടേരി ടൗണിൽ സംഗമിച്ച് മഹാശോഭായാത്രയായി ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്ര സന്നിധിയിലെത്തി സമാപിച്ചു.
തോട്ടുങ്ങൽ അയ്യപ്പഭജനമoത്തിൽ നിന്നും ആരംഭിച്ചു കുന്നുമ്മക്കര വഴി തട്ടോളിക്കര കോഴിക്കോട് കാവ് ക്ഷേത്രത്തിൽ സമാപിച്ചു
ഘോഷയാത്രയിൽ നിരവധി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അമ്മമാരും അണിനിരന്നു. ഓർക്കാട്ടേരി ടൗണിൽ
റോഡിനിരുവശവും നൂറുകണക്കിനാളുകൾ കാണികളായത് ആഘോഷത്തിന് മാറ്റു കൂട്ടി. നൃത്തച്ചുവടുകളും നിശ്ചലദൃശ്യങ്ങളും താളമേളങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി .
Post a Comment