*പുതുച്ചേരി ബജറ്റ്*
*മാഹിയെ മനപൂർവം അവഗണിച്ച നിരാശാജനകമായ ബജറ്റെന്ന് സി പി എം*
*ക്ഷേമത്തിലൂന്നിയ ബജറ്റെന്ന് ബി ജെ പി*
മയ്യഴി - മാഹി മണ്ഡലത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിക്കാതെയുള്ള പുതുച്ചേരി ബജറ്റ് നിരാശാജനകമാണെന്ന് സി.പി. എം. മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ പ്രസ്താവനയിൽ പറ ഞ്ഞു. മാഹി മത്സ്യബന്ധന തുറ മുഖം, റേഷൻ അരിവിതരണം, തദ്ദേശഭരണ തിരഞ്ഞെടുപ്പ്, ജനറൽ ആശുപത്രി ട്രോമ കെയർ കെട്ടിടം, പള്ളൂർ ഗവ. ആശുപത്രി കെട്ടിട നിർമാണം, റോഡ് വികസനം തുടങ്ങിയ ആവശ്യങ്ങളൊന്നും ബജറ്റ് പരിഗണിച്ചില്ല. പുതുച്ചേരി, കാരയ്ക്കാൽ, യാനം മേഖലകളെ മാത്രം പരിഗണിച്ച ബജറ്റിൽ മാഹിയെ പൂർണമായി അവഗണിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ ഭാഗമാണ് മാഹിയെന്ന പരിഗണനപോലും എൻ.ആർ. കോൺഗ്ര സ് -ബി.ജെ.പി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് സി.പി. എം. കുറ്റപ്പെടുത്തി.
*വ്യാപാരികളും അതൃപ്തിയിൽ*
മയ്യഴി പുതുച്ചേരി ബജറ്റ് വ്യാപാരമേഖലക്ക് തികച്ചും നിരാശ നൽകുന്നതാണെന്ന് മാഹിമേഖലാ വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽ കുമാർ പറഞ്ഞു. പുതിയ ഉദ്പാദനമേ ഖലകൾ കണ്ടെത്തി വ്യവസായ സൗഹൃദമേഖലയിൽ നിക്ഷേപകരെ ആകർഷിക്കാനുള്ള പദ്ധതികളൊന്നും ബജറ്റിലില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടത്തിൽ വ്യാപാരം നടത്തിവരുന്ന വ്യാപാ രികളുടെ കോവിഡ് കാലത്തെ വാടക എഴുതിത്തള്ളാത്തത് പ്ര തിഷേധാർഹമാണ്.
*പാതിവഴിയിലായ പദ്ധതികൾ: ബജറ്റിൽ പരാമർശമില്ല*
പള്ളൂർ സർക്കാർ തുടങ്ങി വെച്ച പൂർത്തിയാകാതെ കി ടക്കുന്ന മാഹിയിലെ നിരവധി വൻ പദ്ധതികളെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുകയാണ്. ഇത് സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതു നിരാശാ ജനകവും പ്രതിഷേധാർഹവുമാ ണെന്ന് സംയുക്ത റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് എം.പി. ശിവദാസൻ പറഞ്ഞു. വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച സഹായധനം മാഹിയിൽ വളരെ കുറ ച്ച് പേർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ജോലി നഷ്ടപ്പെട്ട സ്പിന്നിങ് മിൽ തൊഴിലാളികൾക്കോ മറ്റു തൊഴിലില്ലാത്തവർക്കോ ഒരു ആനുകൂല്യവുമില്ലെന്നും കൂട്ടിച്ചേർത്തു.
*ക്ഷേമത്തിലൂന്നിയ ബജറ്റെന്ന് ബി.ജെ.പി.*
പള്ളൂർ സ്ത്രീശാക്തീകരണ ത്തിന് ഊന്നൽ നൽകിയും ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ പരിഗണിച്ചും ശിശുപരിപാലനത്തിന് മുൻതൂക്കം നൽകിയുമുള്ളതാണ് പുതുച്ചേരി ബജറ്റെന്ന് ബി.ജെ. പി. മാഹി മേഖലാ കമ്മിറ്റി. -പ്ലസ് വൺ വിദ്യാർഥികൾക്ക് ലാപ്ടോപ്പും ഹൈസ്കൂൾ വിദ്യാർ ഥികൾക്ക് സൈക്കിളും പാവപ്പെട്ട വീട്ടമ്മമാർക്ക് മാസം ആയിരം രൂപ വീതം നല്ലാനുമുള്ള തുക ബജറ്റിൽ വകയിരുത്തി. കാ ലാകാലമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന പതിവ് ഇല്ലാതാക്കാൻ 2312.77 കോടി രൂപയും വകയിരുത്തി. ജനപ്രിയ ബജറ്റ് അവതരിപ്പിച്ച എൻ.രംഗസ്വാമി സർക്കാരിനെ ബി.ജെ.പി. അഭിനന്ദിച്ചു.
Post a Comment