o കുട്ടികൾക്ക് കണ്ണ് പരിശോധന ക്യാമ്പ് നടത്തി.
Latest News


 

കുട്ടികൾക്ക് കണ്ണ് പരിശോധന ക്യാമ്പ് നടത്തി.

 കുട്ടികൾക്ക് കണ്ണ് പരിശോധന ക്യാമ്പ് നടത്തി. 



ഓര്‍ക്കാട്ടേരി : ലയണ്‍സ് ക്ലബ്ബ് ഓർക്കാട്ടേരിയുടെ നേതൃത്വത്തിൽ – കുട്ടികൾക്ക് കണ്ണ് പരിശോധന ക്യാമ്പ് നടത്തി. തോടന്നൂര്‍ സബ്ബ് ജില്ലയിലെ ബി ആർ സി യുടെയും വിഷന്‍ പോയിന്റ് ഐ ക്ലിനിക്ക് & ഓപ്റ്റിക്കല്‍സ് ആയഞ്ചേരിയുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത് . കണ്ണടകള്‍ നിര്‍ദ്ദേശിച്ചവർക്ക് സൗജന്യമായി നല്‍കും..തോടന്നൂര്‍ ബി ആർ സി യില്‍ ചേര്‍ന്ന കേമ്പിനോട് അനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങില്‍ ഓര്‍ക്കാട്ടേരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്, കുനിയില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അഡീഷണല്‍ കേബിനറ്റ് സെക്രട്ടറി ദാമോദരന്‍. പി. ഉദ്ഘാടനം ചെയ്തു. ലിനിഷ് മാസ്റ്റര്‍ ബിപിസി, രാഘവന്‍ നൂഞ്ഞിയില്‍, പ്രഭാകരന്‍ ടി.എന്‍.കെ, രാജന്‍ ആര്‍.കെ. മുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു

Post a Comment

Previous Post Next Post