വിദ്യാർത്ഥി യുവജന സംഗമം
വടകര : കുന്നുമ്മക്കര ശാഖ മുസ്‌ലിം ലീഗ് ഓഫീസ് ഉത്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാർത്ഥി യുവജന സംഗമം എം. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ നജാഫ് ഉൽഘാടനം ചെയ്തു. ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് ഇസ്മായിൽ മൊട്ടേമ്മൽ അധ്യക്ഷനായി. വടകര മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഒ. കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷുഹൈബ് കുന്നത്ത്, യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് ഹാഫിസ് മാതാഞ്ചേരി, സെക്രട്ടറി നവാസ് കെ. കെ, മാസ്റ്റർ,ശാഖാ എം. എസ്. എഫ് പ്രസിഡണ്ട് മുഹമ്മദ് എൻ,അബ്ദുള്ള നിടുംബ്രത്ത്, എന്നിവർ സംസാരിച്ചു.
Post a Comment