ഒഞ്ചിയം: ഗ്രാമ പഞ്ചായത്തിന്റെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോൺ ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിക്കുന്നു. നാളെ – വ്യാഴഴ്ച്ച രാവിലെ 10.30 മണി മുതൽ പഞ്ചായത്ത് ഹാളിൽ നടക്കുന്ന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. മേഖലയിലെ പ്രധാനപ്പെട്ട എല്ലാ ബാങ്കുകളുടെയും മനേജർമാർ പങ്കെടുക്കുന്ന മേളയിൽ സംരംഭകർക്ക് അവരുമായി സംവദിച്ച് ലോൺ അപേക്ഷകൾ നേരിട്ട് നൽകാൻ അവസരം ലഭിക്കുന്നതാണ്. മേളയിൽ താഴെ പറയുന്ന സേവനങ്ങളും ലഭിക്കും.
1.കെ സ്വിഫ്റ്റ് acknowledgement ( ഉല്പാദനം,സേവനം എന്നീ മേഖലയിലെ സംരംഭങ്ങൾക്ക് മൂന്ന് വർഷം വരെ സംസ്ഥാന ലൈസൻസിൽ നിന്നും ഇളവ് നൽകൽ) ആവശ്യമായ രേഖകൾ:- ഫോൺ നമ്പർ ലിങ്ക് ചെയ്ത ആധാർ കാർഡ്,പാൻ കാർഡ് ,യൂണിറ്റിന്റെ കെട്ടിട നമ്പരും സർവ്വേ നമ്പരും.
2.ഉദ്യം റജിസ്റ്ററേഷൻ ( സുഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ഗാർഹിക സംരംഭങ്ങൾക്കും അവശ്യമായ റജിസ്റ്ററേഷൻ) ആവശ്യമായ രേഖകൾ:- ആധാർ കാർഡ്,പാൻ കാർഡ്,ബാങ്ക് അക്കൗണ്ട് നമ്പർ & IFSC .
3. Fssai ലൈസൻസ് ആവശ്യമായ രേഖകൾ:- പാസ്പോർട്ട് സൈസ്, ഫോട്ടോ,ആധാർ കാർഡ്.
കൂടുതൽ വിവരങ്ങൾക്ക് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ബന്ധപ്പെടേണ്ട വ്യവസായ വകുപ്പ് ഉദ്യോകസ്ഥനുമായി ബന്ധപ്പെടാം 9645687252
Post a Comment