പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ഓർക്കാട്ടേരി ടൗണിലെ കെഎസ്ഇബി ഓഫീസ് മാറ്റുന്നതിന് എതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ഓർക്കാട്ടേരി യൂണിറ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനവും കെഎസ്ഇബി ഓഫീസിനുള്ളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ. ഇ ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് വിജി പുതിയത് അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് കോഴിക്കോട് ജില്ലാ സെക്രട്ടറി റിയാസ് കുനിയിൽ , ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി ടി.എൻ.കെ പ്രഭാകരൻ, വൈസ് പ്രസിഡണ്ട് കെ.കെ റഹീം വിനോദൻ പുനത്തിൽ , നവാസ് കെ കെ എന്നിവർ സംസാരിച്ചു.പ്രകടനത്തിന് അഭിലാഷ് കോമത്ത് , അമീർ വളപ്പിൽ , നിഷാന്ത് തോട്ടുങ്കൽ,ഷുഹൈബ് എം.കെ, രഞ്ജിത്ത് പോടാട്ടി, അജിത്ത് മുംതാസ്, മുഹമ്മദ് പി.ടി.കെ തലാൽ മമ്പള്ളി,,വിജേഷ് കൈനാട്ടി, ശിവൻ മതാസ്, ഷീജി ഷവിന, ബൈജു , പ്രതീശ് ,ശ്രീജി എന്നിവർ നേതൃത്യം നൽകി.
Post a Comment