o കടലോര നടത്തം സംഘടിപ്പിച്ചു
Latest News


 

കടലോര നടത്തം സംഘടിപ്പിച്ചു

 കടലോര നടത്തം സംഘടിപ്പിച്ചു



ശുചിത്വ സാഗരം - സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ഒഞ്ചിയം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കടലോര നടത്തം ബഹുമാനപ്പെട്ട വടകര എം.എൽ.എ,കെ.കെ രമ ഉദ്ഘാടനം നിർവഹിച്ചു. ഒഞ്ചിയം പഞ്ചായത്തിലെ മാളിയേക്കൽ മുതൽ അറയ്ക്കൽ വരെ ഉള്ള കടലോര നടത്തം പരിപാടിയിൽ വാർഡ് മെമ്പർമാർ  പഞ്ചായത്ത് സെക്രട്ടറി എം.പി.രജുലാൽ, അസി.സെക്രട്ടറി ശ്രീകല ഫിഷറീസ്  AFEO അനിൽകുമാർ കെ  ഹരിതകർമസേന,കുടുംബശ്രീ പ്രവർത്തകർ,ആശാവർക്കർമാർ,തൊഴിലുറപ്പ് തൊഴിലാളികൾ, മടപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ വിദ്യാത്ഥിനികൾ,പ്രദേശത്തെ മത്സ്യത്തോഴിലാളികൾ, സ്കൂൾ കുട്ടികൾ,വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കൾ പങ്കെടുത്തു, പരിപാടിയിൽ AFEO അനിൽകുമാർ സ്വാഗതം പറയുകയും, പ്രസിഡണ്ട്.പി.ശ്രീജിത്ത്അധ്യക്ഷതവഹിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post