തണൽ മരം മൂന്നാം തവണയും നശിപ്പിച്ചു
ന്യൂ മാഹി:പെരിങ്ങാടി പുളിയുള്ളതിൽ പീടികക്കടുത്ത് പ്രകൃതി സ്നേഹികൾ പൊതുസ്ഥലത്ത് നട്ടുനനച്ച് വളർത്തുന്ന മരങ്ങൾ സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുന്നത് തുടർക്കഥയായി. ബദാം മരമാണ് കഴിഞ്ഞ ദിവസം വെട്ടിമാറ്റിയത്.
ഏതാനും മാസം മുമ്പ് ഇതേ സ്ഥലത്ത് ഉണ്ടായിരുന്ന
വേപ്പ്, മന്ദാരം മരങ്ങൾ സാമൂഹ്യ ദ്രോഹികൾ വെട്ടിനശിപ്പിച്ചിരുന്നു..ഇത് മൂന്നാം തവണയാണ് മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്. സംഭവം നാട്ടുകാരിൽ കടുത്ത അമർഷമുണ്ടാക്കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് പ്രകൃതി സ്നേഹികൾ ചൊക്ലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post a Comment