*മാഹി പൂഴിത്തലയിൽ അപകട ഭീഷണി ഉയർത്തി ഇലക്ട്രിക് പോസ്റ്റ്*
മാഹി : ദേശീയ പാതയിൽ ഫിഷറീസ് ഓഫീസിന് സമീപം പെട്രോൾ പമ്പിന് എതിർവശത്തെ ദേശീയ പാതയോരത്തെ ഇലക്ട്രിക്ക് പോസ്റ്റാണ് അടിവശം ദ്രവിച്ചും മുകൾ ഭാഗം ഒടിഞ്ഞു തൂങ്ങിയും അപകട ഭീഷണി ഉയർത്തി നില്ക്കുന്നത്.
സ്ക്കൂൾ കൂട്ടികളടക്കം നിരവധി പേരാണ് ഇത് വഴി സഞ്ചരിക്കുന്നത്.
ഇതിനോട് ചേർന്ന് തന്നെയാണ് ഫിഷറീസ് ഓഫീസും പ്രവർത്തിക്കുന്നത്.
പോസ്റ്റ് മുറിഞ്ഞു വീണാൽ ദേശീയ പാതയിലെ ഗതാഗതമടക്കം സ്തംഭിക്കുമെന്നതിനാൽ കാര്യഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി അപകടാവസ്ഥയിലുള്ള പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment