*ശ്രീകൃഷ്ണ ക്ഷേത്ര ഭജന സമിതി സ്ഥാപകൻ പി കെ രാമൻ അനുസ്മരണം നടന്നു.*
മാഹി : ചൂടിക്കോട്ട ശ്രീകൃഷ്ണഭജന സമിതി സ്ഥാപകനും , മുൻ എം എൽ എയും , രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിയുമായ പി കെ രാമന്റെ 41-ാം ചരമവാർഷിക ദിനത്തിൽ മാഹി ശ്രീകൃഷ്ണ ക്ഷേത്ര ഹാളിൽ വെച്ച് പി കെ രാമൻ അനുസ്മരണം നടന്നു.
അനുസ്മരണയോഗത്തിൽ ക്ഷേത്രവൈസ് പ്രസിഡണ്ട് കെ എം ബാലൻ സ്വാഗതം പറഞ്ഞു. ക്ഷേത്ര പ്രസിഡണ്ട് പി പി വിനോദൻ അധ്യക്ഷത വഹിച്ചു.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അസീസ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.
റിട്ട. അധ്യാപകൻ പി സി ദിവാനന്ദൻ സംസാരിച്ചു.
തുടർന്ന് പി കെ രാമൻ മെമ്മോറിയൽ സ്ക്കൂളിലെ എസ് എസ് എൽ സി ക്ക് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ,
സ്ക്കൂളിലെ അധ്യാപികമാരെയും മൊമെന്റോ നല്കി ആദരിച്ചു.
സ്ക്കൂളിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും, പായസ വിതരണവും നടന്നു.
Post a Comment