o സ്കൂളിൽ സവർക്കറുടെ ചിത്രം സ്ഥാപിക്കുന്നതുമായി വിവാദം
Latest News


 

സ്കൂളിൽ സവർക്കറുടെ ചിത്രം സ്ഥാപിക്കുന്നതുമായി വിവാദം

 *സ്കൂളിൽ സവർക്കറുടെ ചിത്രം സ്ഥാപിക്കുന്നതുമായി വിവാദം* 





 *കോൺഗ്രസ്, മുസ്ലീം ലീഗ്, എസ് ഡി പി  ഐ എതിർപ്പ് പ്രകടിപ്പിച്ചു.* 
 


പന്തക്കൽ ഐ കെ കുമാരൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മഹാത്മാഗാന്ധി, മൗലാനാ   ആസാദ് സർദാർ വലഭായ് പട്ടേൽ, പണ്ടിറ്റ് ജവഹർലാൽ നെഹ്റു തുടങ്ങിയ നേതാക്കളുടെ കൂടെ  സവർക്കറുടെ ചിത്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത് സ്വാതന്ത്ര സമര  ചരിത്രം  വളച്ചൊടിക്കാനും, സ്വതന്ത്ര  സമരത്തിൽ  പങ്കെടുത്ത  മഹാത്മക്കളോട് കാണിക്കുന്ന ആത്മ വഞ്ചനയുമാണെന്ന്  മാഹി ബ്ളോക്ക് കോൺഗ്രസ് ,ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് , എസ് ഡി പി ഐ മാഹി മണ്ഡലം കമ്മിറ്റി എന്നിവ അഭിപ്രായപ്പെട്ടു.



ഇതിന് ഉചിതമായ രീതിയിൽ നടപടിയെടുക്കാൻ  ജില്ല മുസ്ലീം ലീഗ്   മാഹി  അഡ്മിനിസ്ട്രേറ്റർക്ക്  നിവേദനം  നൽകുകയും  ചെയ്തു.


ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് പന്തക്കൽ ഹയർസെക്കറി സ്കൂളിൽ സ്ഥാപിച്ച 75 സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിനൊപ്പം സവർക്കറുടെ ഫോട്ടോയും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാഹി സി. ഇ. ഒ. ഓഫീസ്, ആസാദി കാ അമൃത് മഹോത്സവ് ആഘോഷ സംഘം  പ്രവർത്തകൻ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു.

Post a Comment

Previous Post Next Post