*മാഹി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി കെ രാമൻ അനുസ്മരണവും , ശവകുടീരത്തിൽ പുഷ്പാർച്ചനയും നടത്തി*
മാഹി : മാഹി മുൻ എം എൽ എ യും മുതിർന്ന കോൺഗ്രസ് നേതാവുമായ പി കെ രാമന്റെ 41-ാം ചരമവാർഷികദിനത്തിൽ ചൂടിക്കോട്ട രാജീവ് ഗാന്ധി മെമ്മോറിയൽ ഹാളിൽ വെച്ച് അനുസ്മരണവും , പി കെ രാമന്റെ വസതിയിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും നടന്നു.
അനുസ്മരണയോഗത്തിൽ അജയൻ പൂഴിയിൽ സ്വാഗതവും, കെ മോഹനൻ അധ്യക്ഷതയും വഹിച്ചു. എം വി തോമസ് അനുസ്മരണ ഭാഷണം നടത്തി. ഐ അരവിന്ദൻ ,കെ ഹരീന്ദ്രൻ ,വി പി ആശാലത ,കെ സുരേഷ്, പായറ്റ അരവിന്ദൻ എന്നിവർ സംസാരിച്ചു. കെ എം രവീന്ദ്രൻ നന്ദി പറഞ്ഞു.
Post a Comment