*മാഹി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ ദ്വിവത്സര കോഴ്സിന് ഇൻ്റർവ്യൂ*
മാഹി: മാഹി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ മാഹിയിലെ സ്ഥിരതാമസക്കാരാവർക്ക് സംവരണം ചെയ്ത സീറ്റുകളിലേക്കുള്ള തത്സമയ അഡ്മിഷൻ 29/08/22 തിങ്കൾ രാവിലെ രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ
വെച്ച് നടത്തപ്പെടുന്നതാണ്.
എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടി സി, കോൺടാക്റ്റ് സർട്ടിഫിക്കറ്റ്, സ്ഥിരതാമസ രേഖ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി രാവിലെ പത്ത് മണിക്ക് ഹാജരാവുക. അഞ്ച് വർഷം തുടർച്ചയായി മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച കേരളത്തിലെ വിദ്യാർത്ഥികൾക്കും ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.
തൊഴിൽ സാധ്യതയുള്ള ദ്വിവത്സര കോഴ്സുകളായ മെക്കാനിക്കൽ റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, ഫിറ്റർ കോഴ്സുകളിലേക്കാണ് ഈ വർഷത്തെ അഡ്മിഷൻ. അഡ്മിഷൻ ഫീസ് :₹ 530
Post a Comment