ഇരുളിന്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ തകർത്തത് സ്വന്തമായി ഒരു കുഞ്ഞു വീടെന്ന സജിനയുടെ സ്വപ്നം
മാഹി : ഇന്നലെ രാത്രിയാണ് ന്യൂ മാഹി പെരുമുണ്ടേരി അൽ ഹംദിലെ സജിനയുടെ അറവിലകത്ത് പാലത്തിന് സമീപം പണിതു കൊണ്ടിരിക്കുന്ന വീട് സാമൂഹ്യദ്രോഹികൾ നശിപ്പിച്ചത്.
രണ്ടര സെന്റിന് താഴെയുള്ള സ്ഥലത്ത് മുന്നൂറ്റി മുപ്പത്തി മൂന്ന് സ്ക്വയർ ഫീറ്റിൽ പണിയുന്ന വീടിന്റെ ലിന്റിൽ ലെവൽ വരെ പണിതിരുന്നു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സജിന .രണ്ട് വർഷം മുമ്പാണ് അറവിലകത്ത് പാലത്ത് സ്ഥലമെടുത്തത്.
മാർക്കറ്റിംഗ് സെയിൽസ്മാനായി ജോലി ചെയ്യുന്ന ഭർത്താവ് സാജിത്തും സജിനയും ചേർന്ന്
ബാങ്കിൽ നിന്നും ഏഴ് ലക്ഷം രൂപ ലോണെടുത്ത് കഴിഞ്ഞ മാസം ജോലി ആരംഭിച്ചതായിരുന്നു.
ചെങ്കൽ കല്ലിനുള്ള പണമില്ലാത്തതിനാൽ മഡ് ബ്ളോക്ക് കട്ടകൾ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത്.
രണ്ട് ലക്ഷം രൂപയോളം ചിലവഴിച്ചാണ് ഇതു വരെയുള്ള ജോലികൾ പൂർത്തീകരിച്ചത്.
പത്താം തരത്തിലും , ആറാം തരത്തിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളുമായി ഇപ്പോൾ താമസിക്കുന്ന കിടഞ്ഞിയിലെ പൊളിഞ്ഞ് വീഴാറായ വീട്ടിൽ നിന്നും എത്രയും പെട്ടെന്ന് വീടു പണി പൂർത്തിയാക്കി മാറണമെന്ന മോഹമാണ് രാത്രിയിൽ ഒരു കൂട്ടം സാമൂഹ്യദ്രോഹികൾ നശിപ്പിച്ചത്.
ഫയൽ ചിത്രം
ഇതുവരെ നാടുകാരിൽ നിന്നോ അയൽ വീടുകളിൽ യാതൊരു എതിർപ്പും ഉണ്ടാവാത്തതിനാൽ അക്രമണ കാരണവും ഇവർക്കറിയില്ല.
ഫയൽ ചിത്രം
പള്ളൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയത് പ്രകാരം പോലീസെത്തി അന്വേഷണം നടത്തി





Post a Comment