o ചോമ്പാലില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം കടലില്‍മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.*
Latest News


 

ചോമ്പാലില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം കടലില്‍മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.*

 




*ചോമ്പാലില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ  ഫൈബര്‍  വള്ളം കടലില്‍മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.* 




അസീസ്



ചോമ്പാല:

ചോമ്പാലില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ  ഫൈബര്‍  വള്ളം കടലില്‍മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.

ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാടാക്കര സ്വദേശി അച്യുതന്‍, മാഹി പൂഴിത്തലയിലെ അസീസ് എന്നിവരാണ് മരിച്ചത്. മാടാക്കരയിലെ ഷൈജുവാണ് വടകര ഗവ:  ആശുപത്രിയിലുള്ളത്.


മാടാക്കരയിൽനിന്ന് ഏകദേശം നാല് കിലോമീറ്ററോളം അകലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്.

മൂന്നു പേരാണ് തോണിയിലുണ്ടായിരുന്നത്. ശക്തമായ കാറ്റില്‍ മറിഞ്ഞ തോണിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കരയിലേക്ക് നീന്തുകയായിരുന്നു ഇവര്‍. മാടാക്കര ഭാഗത്ത് എത്തിയ ഷൈജുവിനെ  നാട്ടുകാര്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍

എത്തിച്ചു. ഇദ്ദേഹമാണ് കടലില്‍ രണ്ടു പേര്‍ കൂടിയുള്ള കാര്യം അറിയിച്ചത്. ഇതു പ്രകാരം മത്സ്യത്തൊഴിലാളികളും നാട്ടുകാരും നടത്തിയ തെരച്ചലിലാണ് ഇവരെ കണ്ടെത്തിയതും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്. അപ്പോഴേക്കും ഇരുവരും മരണടഞ്ഞു.ഇവരുടെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post