o അടിച്ചു പന്തക്കൽ സ്വദേശിക്ക് 25 കോടി 93 ലക്ഷത്തി പത്തായിരത്തി അഞ്ഞൂറ്റി എൺപത് രൂപ
Latest News


 

അടിച്ചു പന്തക്കൽ സ്വദേശിക്ക് 25 കോടി 93 ലക്ഷത്തി പത്തായിരത്തി അഞ്ഞൂറ്റി എൺപത് രൂപ

 അടിച്ചു

പന്തക്കൽ സ്വദേശിക്ക്


25 കോടി 93 ലക്ഷത്തി പത്തായിരത്തി അഞ്ഞൂറ്റി എൺപത് രൂപ



ലോട്ടറിയല്ല  

പുതുച്ചേരി വൈദ്യുതി വകുപ്പ് മാഹിയിലെ ഒരു ഉപഭോക്താവിന്  ജൂലായ് മാസത്തിലെ ബില്ലിൽ അടിച്ച് വന്ന തുകയാണിത് 25 കോടി 93 ലക്ഷത്തി പത്തായിരത്തി അഞ്ഞുറ്റി എൺപത് രൂപ (25,93 10580)

    മാഹി പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം ചന്ദ്രോത്ത് വിജയിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പന്തക്കലെ മാലയാട്ട് സനിൽ കുമാറിനാണ് ഞെട്ടിക്കുന്ന വൈദ്യുതി  ബിൽ വന്നത്  

     ബില്ലിലെ തുകയൊന്നും ശ്രദ്ധിക്കാതെ പന്തക്കലിലെ അക്ഷയ കേന്ദ്രത്തിൽ ഓൺലൈനായി തുക അടയ്ക്കുവാൻ രശീത് കാണിച്ചപ്പോഴാണ് അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരൻ ഭീമമായ തുക രേഖപ്പെടുത്തിയത് സനിൽകുമാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത് - 

      കൺസ്യൂമർ നമ്പറും, വീട്ടുടമയുടെ പേരും, മേൽവിലാസവും തെറ്റാതെ രസീതിൽ രേഖപ്പെടുത്തിയിട്ടുണ്ട് .മാഹിയിൽ യൂനിറ്റിന് 35 പൈസ ഈയിടെ വർദ്ധിച്ചിരുന്നു - മാഹി വൈദ്യുതി വകുപ്പിലെ ജീവനക്കാർ വീടുകളിലും, സ്ഥാപനങ്ങളിലും എത്തി മീറ്റർ റീഡിംങ്ങ് എടുത്ത ശേഷം മാഹി വൈദ്യുതി വകുപ്പ് ഓഫീസിൽ നിന്ന് പുതുച്ചേരി ഹെഡ് ഓഫീസ് റവന്യു സെക്ഷനിലേക്ക് റീഡിംങ്ങ് അയച്ചുകൊടുക്കുകയാണ് പതിവെന്ന് മാഹി വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.പുതുച്ചേരി ഓഫീസിൽ നിന്ന് സംഭവിച്ച് കണക്ക് കൂട്ടലിൽ വന്ന അബദ്ധമായിരിക്കാമെന്നാണ് മാഹി വൈദ്യുതി വകുപ്പ് അധികൃതരുടെ നിഗമനം



Post a Comment

Previous Post Next Post