ചിങ്ങം 1 കർഷക ദിനമായി ആചരിച്ചു
കർഷകമോർച്ച ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം 1 ( 2022 ആഗസ്ത് 17 ) കർഷക ദിനമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി ചോമ്പാല ഹാർബർ പരിസരത്തെ കൃഷി ഇടത്തിൽ പച്ചക്കറി ൈ തകൾ നട്ടുപിടിപ്പിച്ചു . വാർഡ് മെമ്പർ പി.കെ പ്രീത അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കർഷകമോർച്ച കോഴിക്കോട് ജില്ലാ ട്രഷറർ ശ്രീ മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു.കർഷക മോർച്ച ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് പ്രകാശൻ പി.കെ, ജന:സെക്രട്ടറി ഗോവിന്ദൻ ,ബിജെപി മണ്ഡലം പ്രസിഡൻ്റ് ടി.പി. വിനീഷ്, ജന:സെക്രട്ടറി അനിൽകുമാർ വി.പി, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് ശ്രീകല.വി.എൻ, ബിജെപി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുബീഷ് പി.വി എന്നിവർ പങ്കാളികളായി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ജൈവ വളങ്ങൾ വിതരണവും നടത്തി
Post a Comment