*അറിയിപ്പ്*
പുതുച്ചേരി : പുതുശ്ശേരിയിലെ തദ്ദേശ സ്വയംഭരണ സഭകളിലെ തിരഞ്ഞെടുപ്പിൽ പിന്നോക്ക വിഭാഗക്കാർക്ക് ആവശ്യമായ സംവരണം ഏർപ്പെടുത്തുന്നതിന് വിശദമായ അന്വേഷണം നടത്തുവാനും സർക്കാരിന് ഈ കാര്യത്തിൽ ആവശ്യമായ ശുപാർശകൾ സമർപ്പിക്കുവാനും വേണ്ടി പുതുശ്ശേരി സർക്കാർ ഏകാംഗ കമ്മീഷൻ ആയി നിയമിച്ച റിട്ട. ജസ്റ്റിസ് കെ.കെ ശശിധരൻ . പുതുശ്ശേരിയിലെ മൊത്തം പിന്നോക്ക വിഭാഗക്കാരുടെ ജനസംഖ്യ വാർഡ് അടി സ്ഥാനത്തിൽ ശേഖരിക്കുവാനും മൊത്തം ജനസംഖ്യയിൽ പിന്നോക്ക വിഭാഗക്കാരുടെ അനുപാതികം തീരുമാനിക്കുവാനും രാഷ്ട്രീയപരമായ അവരുടെ പിന്നോക്കാ വസ്ഥ മനസ്സിലാക്കുവാനുമുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ് . അന്വേഷണത്തിന്റെ ഭാഗമായി പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെ വിശദമായ വിവ രങ്ങളും രേഖകളും ശേഖരിക്കുവാൻ കമ്മീഷൻ ഉദ്ദേശിക്കുന്നു . കൂടാതെ സാമൂഹ്യ രാഷ്ട്രീയ നേതാക്കൻമാർ , ജനപ്രതിനിധികൾ , ഗവേഷകർ തുടങ്ങിയവരുമായി ആശയ വിനിമയം നടത്തുവാൻ കമ്മീഷൻ ഉദ്ദേശിക്കുന്നു . ഈ കാര്യത്തിൽ എല്ലാ വരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമ്മീഷൻ ക്ഷണിക്കുന്നു . ഈ കാര്യത്തിൽ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ അഭിപ്രായങ്ങൾ എന്നിവ ഈ പരസ്യ തിയ്യതി മുതൽ മുപ്പതു ദിവസത്തിനുള്ളിൽ കമ്മീഷന്റെ മേൽ പ്രസ്താവിച്ച ആഫീസിൽ നേരിട്ടോ തപാൽ , ഇമെയിൽ മുതലായ മാർഗ്ഗങ്ങളിലോ കമ്മീഷനെ അറിയിക്കാവുന്നതാണ് .
Post a Comment