ന്യൂറോ നെറ്റ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
തലശ്ശേരി:ന്യൂറോ നെറ്റ് സ്കോളർഷിപ്പ് എക്സാം സമ്മാന വിതരണവും,എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ട്യൂഷൻ ക്ലാസ്സുകളുടെ ഉദ്ഘാടനവും നടന്നു.
പള്ളൂർ ഓഫീസിൽ നടന്ന ചടങ്ങ് കലാസാംസ്ക്കാരിക പ്രവർത്തകൻ എം. മുസ്തഫ മാസ്റ്ററും, തലശ്ശേരി ഓഫീസ്സിൽ നടന്ന ചടങ്ങ് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ചാലക്കര പുരുഷുവും ഉൽഘാടനം ചെയ്തു.
കോവിഡാനന്തര വിദ്യാഭ്യാസത്തെ കുറിച്ചും, പഠന രീതികളെ കുറിച്ചും ബിജു പച്ചരിയാൻ, പി.വി. പ്രജിത്ത് സംസാരിച്ചു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആലിയ ഷാനവാസിന് 10,000 രൂപയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എ.എം.സഹലക്ക് 7,500 രൂപയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പി.അനന്തുവിന് 5,000 രൂപയുമാണ് സമ്മാന തുകയായി നൽകിയത്. സ്കോളർഷിപ്പ് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികൾക്കും ഇംഗ്ലീഷ് ഭാഷ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ലേണിങ് ആപ്പ് പ്രോൽസാഹന സമ്മാനമായി നൽകി.
Post a Comment