*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (20-04-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
*🎥#AsianetTV🔻🔻*
രാവിലെ 6.30 ന്
🎬തൊണ്ടിമുതലും ദൃക്‌സാക്ഷിയും
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬വാത്സല്യം
രാവിലെ 10 മണിക്ക്
🎬കൊച്ചിരാജാവ്
ഉച്ചയ്ക്ക് 1 മണിക്ക്
🎬മണിച്ചിത്രത്താഴ്
വൈകിട്ട് 4 മണിക്ക്
🎬പതിനെട്ടാം പടി
രാത്രി 7 മണിക്ക്
🎬ക്രിസ്ത്യൻ ബ്രദേഴ്‌സ്
രാത്രി 10 മണിക്ക്
🎬ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ
*🎥#AsianetPlus🔻🔻*
രാവിലെ 6 മണിക്ക്
🎬മൂന്ന് ,മാസങ്ങൾക്ക് മുൻപ്
രാവിലെ 9.30 ന്
🎬വരവേൽപ്പ്
വൈകിട്ട് 3 മണിക്ക്
🎬 കരിമ്പിൻപൂവിനക്കരെ
രാത്രി 11.30 ന്
🎬സന്ധ്യക്ക് വിരിഞ്ഞ പൂവ്
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
ഉച്ചയ്ക്ക് 2 മണിക്ക്
🎬ഷാർജ ടു ഷാർജ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬പഞ്ചലോഹം
രാവിലെ 10 മണിക്ക്
🎬ഏപ്രിൽ 19
ഉച്ചയ്ക്ക് 1 മണിക്ക്
🎬സരോവരം
വൈകിട്ട് 4 മണിക്ക്
🎬ആക്ഷത്തിലെ പറവകൾ
രാത്രി 7 മണിക്ക്
🎬കഥാനായകൻ
രാത്രി 10 മണിക്ക്
🎬 മാൻ ഓഫ് ദി മാച്ച്
*🎥#ZeeKeralam🔻🔻*
രാവിലെ 8.30 ന്
🎬പണം
രാവിലെ 11 മണിക്ക്
🎬വോൾഫ്
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬ഓപ്പോൾ
രാവിലെ 9 മണിക്ക്
🎬സേതുപതി
ഉച്ചയ്ക്ക് 12 മണിക്ക്
🎬ധീരൻ ആദ്യം
വൈകീട്ട് 4 മണിക്ക്
🎬 ലോഹം
രാത്രി 8.30 ന്
🎬യു ടേൺ
രാത്രി 11.30 ന്
🎬വക്കീൽ വാസുദേവ്
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬പതിനൊന്നിൽ വ്യാഴം
ഉച്ചയ്ക്ക് 1.30 ന്
🎬അരുൾ
📺📺📺📺📺📺📺📺
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (20-04-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പത്താം ക്ലാസ്🔟*
*▶️03.30 pm* - ഫിസിക്സ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 09.00)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - ജിയോഗ്രഫി
*▶️08.00 am* - ജിയോഗ്രഫി
*▶️08.30 am* - സോഷ്യോളജി
*▶️09.00 am* - സോഷ്യോളജി
*▶️09.30 am* - മാത്തമാറ്റിക്ക്സ് - (പുനഃസംപ്രേഷണം -രാത്രി 07.00)
*▶️10.00 am* - മാത്തമാറ്റിക്ക്സ് - (പുനഃസംപ്രേഷണം -രാത്രി 07.30)
*▶️10.30 am* - മാത്തമാറ്റിക്ക്സ് - (പുനഃസംപ്രേഷണം -രാത്രി 08.00)
*▶️11.00 am* - കെമിസ്ട്രി - (പുനഃസംപ്രേഷണം -രാത്രി 08.30)
*▶️11.30 am* - കെമിസ്ട്രി
*▶️12.00 pm* - കെമിസ്ട്രി
*▶️12.30 pm* - ഫിസിക്സ് - (പുനഃസംപ്രേഷണം -രാത്രി 10.30)
*▶️01.00 pm* - ഫിസിക്സ്
*▶️01.30 pm* - ഫിസിക്സ്
*▶️02.00 pm* - ഹിന്ദി
*▶️02.30 pm* - ഹിന്ദി
*▶️03.00 pm* - മലയാളം
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️05.00 pm* - കമ്പ്യൂട്ടർ സയൻസ് (റിവിഷൻ)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
*✒️ചരിത്രത്തിൽ ഇന്ന്✒️*
🔅🔅🔅🔅🔅🔅🔅🔅
*20-04-2022*
🔥🌟🔥🌟🔥🌟🔥🌟
*ഇന്ന് 2022 ഏപ്രിൽ 20 (1197 മേടം 7) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*
📝📝📝📝📝📝📝📝
*കലണ്ടർ പ്രകാരം ഏപ്രിൽ 20 വർഷത്തിലെ 110 (അധിവർഷത്തിൽ 111)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 255 ദിവസങ്ങൾ കൂടിയുണ്ട്.*
📝📝📝📝📝📝📝📝
*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*
♾️♾️♾️♾️♾️♾️♾️♾️
*💠ലിമ ബീൻ ബഹുമാന ദിനം*
*💠യു.എൻ ചൈനീസ് ഭാഷാ ദിനം*
*💠സന്നദ്ധസേവനം തിരിച്ചറിയൽ ദിനം*
*💠അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകളുടെ ദിനം*
*💠ദേശീയ വാഴ ദിനം*
*💠ദേശീയ ലുക്ക് എലൈക്ക് ദിനം*
*💠ദേശീയ ചെഡ്ഡാർ ഫ്രൈസ് ദിനം*
*💠ദേശീയ ദാതാക്കളുടെ ദിനം (റഷ്യ)*
*💠ദേശീയ കനേഡിയൻ ചലച്ചിത്ര ദിനം (കാനഡ)*
*💠ദേശീയ പൈനാപ്പിൾ അപ്സൈഡ് ഡൗൺ കേക്ക് ദിനം (യു.എസ്.എ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️♾️
*🌐1675* - ```ഇട്ടി അച്യുതൻ വൈദ്യൻ 'ഹോർത്തൂസ് മലബാറിക്കൂസ് 'എഴുതി പൂർത്തിയാക്കി. അദ്ദേഹത്തെ ഡച്ചുകാർ വധിച്ചെന്നും അതല്ല വാൻറീഡ് ഹോളണ്ടിലേക്ക് കൊണ്ടുപോയി എന്നും പറയപ്പെടുന്നു.```
*🌐1715* - ```നിക്കോളാസ് റോവിന്റെ "ദി ട്രാജഡി ഓഫ് ലേഡി ജെയ്ൻ ഗ്രേ" എന്ന നാടകം ലണ്ടനിൽ പ്രദർശിപ്പിച്ചു.```
*🌐1792* - ```ഓസ്ട്രിയയുമായി ഫ്രാൻസ് യുദ്ധം പ്രഖ്യാപിച്ചു.```
*🌐1801* - ```മലബാറിൽ പഴശ്ശിരാജാവിനെതിരെ കേണൽ സ്റ്റീവൻസൺ വിളംബരം നടത്തി.```
*🌐1902* - ```പിയറി, മേരി ക്യൂറി ദമ്പതികൾ, റേഡിയം ക്ലോറൈഡ് വേർതിരിച്ചെടുത്തു.```
*🌐1914* - ```കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു.```
*🌐1968* - ```ബ്രിട്ടീഷ് രാഷ്ട്രീയക്കാരനായ ഹനോക്ക് പവൽ തന്റെ വിവാദമായ "റിവർസ് ഓഫ് ബ്ലഡ്" പ്രസംഗം നടത്തി.```
*🌐2009* - ```ഇന്ത്യയുടെ നിരീക്ഷണ ഉപഗ്രഹം റിസാറ്റ് 2 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹തീറ്റ റപ്പായി* - ```സാധാരണക്കാർക്ക് അസാദ്ധ്യമായ തരത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രശസ്തനായ തൃശ്ശൂർക്കാരനായ മലയാളിയായിരുന്നു പി.കെ. റപ്പായി എന്ന തീറ്റ റപ്പായി (ജനനം 20 ഏപ്രിൽ 1939 - മരണം 9 ഡിസംബർ 2006). കേരളത്തിനകത്തും പുറത്തും നടന്ന തീറ്റമത്സരങ്ങളിലെ വിജയങ്ങളിലൂടെയാണ് റപ്പായി പേരെടുത്തത്. 140 കിലോഗ്രാം തൂക്കം, അഞ്ചേമുക്കാലടി ഉയരം, 130 സെന്റിമീറ്റർ ചുറ്റളവുള്ള ശരീരം എന്നിങ്ങനെയായിരുന്നു ശരീരപ്രകൃതി. 750 ഇഢലി, 25 കിലോ അപ്പം, നാലുകുല വാഴപ്പഴം, അഞ്ച് ബക്കറ്റ് പായസം എന്നിങ്ങനെ തീറ്റമത്സരങ്ങളിൽ റിക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. ഈ റിക്കോർഡുകളുടെ പേരിൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിലും പേര് വന്നിട്ടുണ്ട്.```
*🌹സി.വി. വാസുദേവ ഭട്ടതിരി* - ```മലയാള ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമാണ് സി.വി. വാസുദേവഭട്ടതിരി (1920 ഏപ്രിൽ 20 - 2008 മാർച്ച് 26). അൽബേർ കമുവിൻറെ കൃതികൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ ഇദ്ദേഹം ഒരു സംസ്കൃത ഭാഷാപണ്ഡിതനും വ്യാകരണ-ഭാഷാ ശാസ്‌ത്ര രംഗത്തെ പ്രമുഖനുമായിരുന്നു. നല്ല മലയാളം, കേരള പാണിനീയത്തിലൂടെ എന്നിങ്ങനെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ട്. മികച്ച സംസ്കൃത പ്രബന്ധത്തിന് ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പുരസ്ക്കാരവും കേരള സാഹിത്യ അക്കാഡമി പുരസ്കാരവും നേടിയിട്ടുണ്ട്.```
*🌹സാനിയ ഇയ്യപ്പൻ* - ```മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ (ജനനം: 2002 ഏപ്രിൽ 20). 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫ്ലവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സിന്റെ 2018 ലെ മികച്ച പുതുമുഖതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.```
*🌹അനു രാഘവൻ* - ```400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും മത്സരിക്കുന്ന ഒരു ഇന്ത്യൻ സ്പ്രിന്ററാണ് അനു രാഘവൻ (ജനനം: 1993 ഏപ്രിൽ 20). 2017 ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്സിൽ 400 മീ. ഹർഡിൽസ് മത്സരത്തിൽ അനു രാഘവൻ 57.22 സെക്കൻഡിൽ ഫിനിഷ് ചെയ്തുകൊണ്ട് വെള്ളി മെഡൽ കരസ്ഥമാക്കി.```
*🌹രാജീവ് മേനോൻ* - ```നിരവധി ഇന്ത്യൻ പ്രാദേശിക ചലച്ചിത്ര വ്യവസായങ്ങളിൽ സംവിധായകനും ഛായാഗ്രാഹകനുമായി പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രകാരനാണ് രാജീവ് മേനോൻ (ജനനം: 20 ഏപ്രിൽ 1963).```
*🌹ബബിത* - ```ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു നടിയാണ് ബബിത (ജനനം: ഏപ്രിൽ 20, 1948). ബംബാനി എന്നതാണു യഥാർത്ഥനാമം. ബബിത ഏറ്റവും നന്നായി ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത് പ്രമുഖ നടിമാരായ കരിഷ്മ കപൂർ, കരീന കപൂർ എന്നിവരുടെ അമ്മയായിട്ടും പ്രമുഖ നടനായ രൺധീർ കപൂറിന്റെ ഭാര്യയുമായിട്ടാണ്.```
*🌹ജോഹാൻ അഗ്രിക്കോള* - ```ജോഹാൻ അഗ്രിക്കോള (1494 ഏപ്രിൽ 20 - 1566 സെപ്റ്റമ്പർ 22) ജർമനിയിലെ ഒരു മതപരിഷ്കർത്താവ് ആയിരുന്നു. ജർമൻ പഴമൊഴികളുടെ ഒരു സമാഹാരം ആദ്യമായി പ്രസിദ്ധീകരിച്ചത് അഗ്രിക്കോളയാണ്.```
*🌹അഡോൾഫ് ഹിറ്റ്‌ലർ* - ```1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു അഡോൾഫ് ഹിറ്റ്‌ലർ (ഏപ്രിൽ 20, 1889 – ഏപ്രിൽ 30, 1945). നാസിസത്തിന്റെ ഉപജ്ഞാതാവായി ഹിറ്റ്‌ലർ കരുതപ്പെടുന്നു.ചാർളി ചാപ്ലിന്റെ ദ ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ചലച്ചിത്രം ഹിറ്റ്‌ലറുടെ അധികാരത്വര ലോകത്തെ ആകമാനം നശിപ്പിക്കുന്നതിനെപ്പറ്റിയുള്ളതാണ്.```
*🌹ഇസ്മായിൽ ബേഗ്* - ```ഇന്ത്യയിലെ നീന്തൽ പരിശീലകൻ.തുഴച്ചിൽ രംഗത്തെ ഇന്ത്യയുടെ ദേശീയപരിശീലകനായിരുന്നു ബേഗ് (ജനനം 1966 ഏപ്രിൽ 20). മദ്രാസ് ബോട്ട് ക്ലബ്ബിന്റെ പരിശീലകൻ കൂടിയാണ്. 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദത്തു ബബൻ ഭോകനൽ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്.```
*🌹കരിയ മുണ്ഡ* - ```ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമാണ് കരിയ മുണ്ഡ (ജനനം: 20 ഏപ്രിൽ 1936). ബി.ജെ.പി.യിലെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം മൊറാർജി ദേശായിയുടെയും എ.ബി. വാജ്‌പേയിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലെ അംഗമായിരുന്നു. 2009 ജൂൺ 8-ന് ഇദ്ദേഹം ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.```
*🌹പി. കരുണാകരൻ* - ```പതിനഞ്ചാം ലോകസഭയിൽ കാസർഗോഡ് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് പി. കരുണാകരൻ (ജനനം: 20 ഏപ്രിൽ 1945). സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവുമാണ്. പതിനാലാം ലോകസഭയിലും കാസർഗോഡിനെ പ്രതിനിധീകരിച്ച് ലോകസഭയിലെത്തിയിരുന്നു.```
*🌹നിന ദാവുലുറി* - ```ഒരു അമേരിക്കൻ പൊതു പ്രസംഗകയും അഭിഭാഷകയുമാണ് നിന ദാവുലുറി (ജനനം ഏപ്രിൽ 20, 1989). അമേരിക്കയിലെ സീ ടിവിയിൽ മേയ്ഡ് ഇൻ അമേരിക്ക എന്ന റിയാലിറ്റി ഷോ നടത്തിവരുന്നു .2014-ൽ നീന മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. മിസ് അമേരിക്കയായി തെരഞ്ഞെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ—അമേരിക്കൻ വനിതയും രണ്ടാമത്തെ ഏഷ്യൻ-അമേരിക്കൻ വനിതയുമാണ് ദാവുലുറി.```
*🌹പി. തങ്കപ്പൻ നായർ* - ```കൊൽക്കത്തയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനും, ചരിത്രസംബന്ധിയായ അനേകം കൃതികളുടെ കർത്താവുമാണ് പി. തങ്കപ്പൻ നായർ . (ജ: ഏപ്രിൽ 20, 1933). കൊൽക്കത്തയുടെ ചരിത്രം സംബന്ധിച്ച തങ്കപ്പൻ നായരുടെ കൃതികൾ ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്.```
*🌹ഫെലിക്സ് ബൗംഗാർട്നർ* - ```ഓസ്ട്രിയക്കാരനായ ആകാശച്ചാട്ടകാരൻ ആണ് ഫെലിക്സ് ബൌംഗാർട്നർ. 2012 ഒക്ടോബർ 14 - ൽ 39 (1,28,000 അടി) കിലോമീറ്റർ ഉയരത്തിൽനിന്ന് ചാടി ആകാശച്ചാട്ടത്തിന്റെ റെക്കോഡ് കൈവരിച്ചൂ.```
*🌹മദർ ആഞ്ജലിക്ക* - ```ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമശൃംഖലയായി കരുതപ്പെടുന്ന ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ (ഇ.ഡബ്യു.ടി.എൻ.) സ്ഥപകയായിരുന്നയാളാണ് റീത്ത റിസോ എന്ന മദർ ആഞ്ജലിക്ക (ജനനം ഏപ്രിൽ 20, 1923 - മരണം മാർച്ച് 27, 2016) . ഇതിൽ മദർ ആഞ്ജലിക്ക ലൈവ് എന്ന പരിപാടി അവർ സ്വയം അവതരിപ്പിച്ചിരുന്നു. ഇന്ന് ഈ നെറ്റ്വർക്കിന് 145 രാജ്യങ്ങളിലായി 11 ചാനലുകളും റേഡിയോ നിലയങ്ങളും പത്രങ്ങളും ഉണ്ട്. 21ആം വയസ്സിൽ സന്ന്യസ്തവ്രതം സ്വീകരിച്ചത്. 2009ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വൈദികരല്ലാത്തവർക്കു കത്തോലിക്കാ സഭ നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ക്രോസ് ഓഫ് ഓണർ നല്കികൊണ്ട് മദർ ആഞ്ജലിക്കയെ ആദരിച്ചു.```
*🌹മമത കുൽക്കർണി* - ```ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു മുൻ അഭിനേത്രിയാണ് മമത കുൽക്കർണി (ജനനം: ഏപ്രിൽ 20, 1972). ആദ്യ ചിത്രം 1992 ലെ തിരംഗ എന്ന ചിത്രമായിരുന്നു. പിന്നീട് 1993 ൽ അഭിനയിച്ച ആശിഖ് ആവാര എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ ലക്സ് മികച്ച പുതുമുഖ പുരസ്കാരം ലഭിച്ചു.```
*🌹മുകുൾ സാങ്മ* - ```മേഘാലയ മുഖ്യന്ത്രിയാണ് മുകുൾ സാങ്മ(ജനനം :20 ഏപ്രിൽ 1965). കോൺഗ്രസ്സ് നേതാവായ സങ്മ തുടർച്ചയായി രണ്ടു തവണ മേഘാലയ മുഖ്യമന്ത്രിയായി.```
*🌹ചന്ദ്രബാബു നായിഡു* - ```ഇന്ത്യൻ രാഷ്ട്രീയക്കാരനും ആന്ധ്രപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവുമാണ് ചന്ദ്രബാബു നായിഡു (ജനനം: 20 ഏപ്രിൽ 1950)```
*🌷സ്മരണകൾ🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️
*🌷എം.കെ. കമലം* - ```മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായികയായിരുന്നു എം.കെ. കമലം. (മരണം: ഏപ്രിൽ 20 2010). അല്ലിറാണി എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2000-ൽ എം.പി. സുകുമാരൻ നായർ സംവിധാനം ചെയ്ത ശയനം ആണ് അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ ചലച്ചിത്രം. 2001-ൽ വിനോദ്കുമാർ സംവിധാനം ചെയ്ത ഒരു ഡയറിക്കുറിപ്പ് എന്ന ഡോക്യുമെന്ററിയിലും 2006-ൽ കെ.ജി. വിജയകുമാർ സംവിധാനം ചെയ്ത മൺസൂൺ എന്ന ചിത്രത്തിലും കമലം അഭിനയിച്ചിട്ടുണ്ട്.```
*🌷ബ്രാം സ്റ്റോക്കർ* - ```ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ബ്രാം സ്റ്റോക്കർ (ജനനം നവംബർ 8, 1847 - മരണം ഏപ്രിൽ 20, 1912). അബ്രഹാം എന്നതിന്റെ ചുരുക്കരൂപമാണ് ബ്രാം. ഡ്രാക്കുള എന്ന എപ്പിസ്റ്റോളറി ശൈലിയിൽ 1897-ൽ രചിക്കപ്പെട്ട നോവൽ ഇദ്ദേഹത്തിന്റെ പ്രശസ്തമായ രചനയാണ്. ബ്രാം സ്റ്റോക്കർ തുടക്കത്തിൽ ഭാവനാശക്തിയും പ്രണയവും ഉൾക്കൊള്ളുന്ന കൃതികളാണ് രചിച്ചിരുന്നത്. ദ അൺ-ഡെഡ് എന്ന പേരിലാണ് ആദ്യ പുസ്തകം രചിച്ചത്. എന്നാൽ അദ്ദേഹം പിന്നീട് അതേ മാതൃകയിൽ രചിച്ചവയിൽ ജൂവൽ ഓഫ് ദ സെവൻ സ്റ്റാർസ് എന്ന പുസ്തകമൊഴികെ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ഡ്രാക്കുളയുടെ സ്രഷ്ടാവ് എന്ന പേരിൽ മാത്രമാണ് സ്റ്റോക്കർ അറിയപ്പെടുന്നത്.```
*🌷പണ്ഡിറ്റ് പന്നലാൽ ഘോഷ്* - ```പ്രശസ്ത ബാംസുരി (പുല്ലാങ്കുഴൽ) വാദകനായിരുന്നു അമൽജ്യോതി ഘോഷ് എന്ന പന്നലാൽ ഘോഷ് (31 ജൂലൈ 1911 – 20 ഏപ്രിൽ 1960).ഹിന്ദുസ്ഥാനി സംഗീതത്തിൽ പുല്ലാങ്കുഴൽ വായനയ്ക്കു ഗണ്യമായ സ്ഥാനം നേടീക്കൊടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.```
*🌷കെ.പി. ഗോപാലൻ* - ```ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും കർഷക സംഘത്തിന്റെ പ്രധാന സംഘാടകനുമായിരുന്നു കെ.പി.ഗോപാലൻ (ജനനം 1908 - മരണം 20 ഏപ്രിൽ 1977). ഇ.എം.എസിന്റെ നേതൃത്വത്തിൽ രൂപികരിച്ച 1957-ലെ ആദ്യ കേരള മന്ത്രിസഭയിൽ വ്യവസായ വകുപ്പു് മന്ത്രിയായിരുന്നു. 1951-56 കാലഘട്ടത്തിൽ മദ്രാസ് അസംബ്ലിയിലും കെ.പി. ഗോപാലൻ അംഗമായിരുന്നു. കണ്ണൂർ നിയോജകമണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം കേരളനിയമസഭയിലെത്തിയത്.```
*🌷പോൾ സെലാൻ* - ```ജൂതന്മാരെ ഉന്മൂലനം ചെയ്യാൻ അഡോൾ ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ നാസികൾ നടപ്പിലാക്കിയ ആസൂത്രിത പരിപാടി ആയ ഹോലോകാസ്റ്റിൻറെ ജീവിക്കുന്ന രക്ത സാക്ഷി ആയിരുന്നു വിശ്രുത ജർമൻ കവി ആയ പോൾ സെലാൻ (ജനനം നവംബർ 1920 - മരണം 1970 ഏപ്രിൽ 20).```
*🌷ബി.കെ. ശേഖർ* - ```കേരളത്തിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി നേതാവായിരുന്നു ബി.കെ. ശേഖർ. (1960 ജനുവരി 14 - 2011 ഏപ്രിൽ 20 ). ബി.ജെ.പിയുടെ കേരളാ ഘടകത്തിന്റെ വൈസ് പ്രസിഡണ്ടായിരുന്നു ശേഖർ. തിരുവനന്തപുരം എയർപോർട്ട് വികസന അതോറിട്ടി ചെയർമാൻ, കേരള സർവകലാശാല സെനറ്റംഗം, കനറാബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.```
*🌷മിലോവൻ ജിലാസ്* - ```യുഗോസ്ലാവിയയിലെ മുൻ കമ്യൂണിസ്റ്റു നേതാവായിരുന്നു മിലോവൻ ഡിജിലാസ് (ജനനം ജൂൺ 4, 1911 - മരണം ഏപ്രിൽ 20, 1995). കാലക്രമേണ കമ്മ്യൂണിസ്റ്റ് ഏകശാസനത്തോടു വിയോജിക്കുന്ന ജനാധിപത്യസോഷ്യലിസ്റ്റായി സ്വയം വിശേഷിപ്പിച്ച അദ്ദേഹം, യുഗോസ്ലാവ്യയിലേയും, കമ്മ്യൂണിസ്റ്റാധിപത്യത്തിലിരുന്ന കിഴക്കൻ യൂറോപ്പ് മുഴുവനിലേയും തന്നെ ഏറ്റവും അറിയപ്പെടുന്ന വിമതനായി മാറി.```
*🌷കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്* - ```കേരളത്തിലെ പ്രസിദ്ധനായ തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് ((ജനനം: 1891 മരണം: 1981 ഏപ്രിൽ 20 ). തച്ചുശാസ്ത്രഗ്രന്ഥകർത്താവ് എന്ന നിലയിലും ഇദ്ദേഹം പ്രസിദ്ധനാണ്.```
Post a Comment