*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (21-04-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പത്താം ക്ലാസ്🔟*
*▶️03.30 pm* - കെമിസ്ട്രി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 09.00)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - ഹിന്ദി
*▶️08.00 am* - ഹിന്ദി
*▶️08.30 am* - ഹിന്ദി
*▶️09.00 am* - കെമിസ്ട്രി
*▶️09.30 am* - കെമിസ്ട്രി - (പുനഃസംപ്രേഷണം -രാത്രി 07.00)
*▶️10.00 am* - കെമിസ്ട്രി - (പുനഃസംപ്രേഷണം -രാത്രി 07.30)
*▶️10.30 am* - ജിയോഗ്രഫി - (പുനഃസംപ്രേഷണം -രാത്രി 08.00)
*▶️11.00 am* - ജിയോഗ്രഫി - (പുനഃസംപ്രേഷണം -രാത്രി 08.30)
*▶️11.30 am* - സോഷ്യോളജി
*▶️12.00 pm* - സോഷ്യോളജി
*▶️12.30 pm* - ഫിസിക്സ് - (പുനഃസംപ്രേഷണം -രാത്രി 10.30)
*▶️01.00 pm* - ഫിസിക്സ്
*▶️01.30 pm* - ഫിസിക്സ്
*▶️02.00 pm* - മലയാളം
*▶️02.30 pm* - മലയാളം
*▶️03.00 pm* - മലയാളം
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️05.00 pm* - കമ്പ്യൂട്ടർ സയൻസ് (റിവിഷൻ)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
✒️ചരിത്രത്തിൽ ഇന്ന്
*ഇന്ന് 2022 ഏപ്രിൽ 21 (1197 മേടം 8) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*
📝📝📝📝📝📝📝📝
*കലണ്ടർ പ്രകാരം ഏപ്രിൽ 21 വർഷത്തിലെ 111 (അധിവർഷത്തിൽ 112)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 254 ദിവസങ്ങൾ കൂടിയുണ്ട്.*
📝📝📝📝📝📝📝📝
*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*
♾️♾️♾️♾️♾️♾️♾️♾️
*💠സിവിൽ സർവീസ് ദിനം (ഇന്ത്യ)*
*💠അസമിലെ സതി സാധനി ദിനം (ഇന്ത്യ)*
*💠അന്താരാഷ്ട്ര പിസ്സ കേക്ക് ദിനം*
*💠ലോക സർഗ്ഗാത്മകതയും നവീകരണ ദിനവും*
*💠വലിയ വാക്ക് ദിനം*
*💠സാൻ ജസീന്തോ ദിനം*
*💠ട്യൂണ അവകാശ ദിനം*
*💠കോളേജ് വിദ്യാർത്ഥികളുടെ ദുഃഖ ബോധവത്കരണ ദിനം*
*💠ദേശീയ മഞ്ഞ ബാറ്റ് ദിനം*
*💠ദേശീയ കിന്റർഗാർട്ടൻ ദിനം*
*💠ദേശീയ ഹൈ ഫൈവ് ദിനം*
*💠നാഷണൽ ആസ്ക് ആൻ നാസ്തിക ദിനം*
*💠ദേശീയ ചോക്ലേറ്റ് മൂടിയ കശുവണ്ടി ദിനം*
*💠ദേശീയ മയക്കുമരുന്ന് ദുരുപയോഗ പ്രതിരോധ വിദ്യാഭ്യാസ ദിനം*
*💠റോം സ്ഥാപക ദിനം (ഇറ്റലി)*
*💠ടിറാഡെന്റസ് ദിനം (ബ്രസീൽ)*
*💠ദേശീയ തേയില ദിനം (യുകെ)*
*💠കാർട്ടിനി ദിനം (ഇന്തോനേഷ്യ)*
*💠വിയറ്റ്നാം പുസ്തക ദിനം (വിയറ്റ്നാം)*
*💠പ്രാദേശിക സ്വയംഭരണ ദിനം (റഷ്യ)*
*💠ആദ്യ വേനൽക്കാല ദിനം (ഐസ്‌ലാൻഡ്)*
*💠ദേശീയ വൃക്ഷത്തൈ നടീൽ ദിനം (കെനിയ)*
*💠ടെക്സാസിലെ സാൻ ജസീന്തോ ദിനം (യുഎസ്എ)*
*💠സംസ്ഥാന സുരക്ഷാ സേവന ദിനം (കസാക്കിസ്ഥാൻ)*
*💠ദേശീയ ചോക്ലേറ്റ് കവറഡ് കശുവണ്ടി ദിനം (യു.എസ്.എ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️♾️
*🌐ബി.സി.ഇ. 753* - ```റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.```
*🌐1654* - ```ഇംഗ്ളണ്ടും സ്വീഡനും വ്യാപാര കരാറിൽ ഒപ്പുവെച്ചു.```
*🌐1721* - ```വർക്കലയ്ക്കടുത്ത് അഞ്ചുതെങ്ങിൽ 10 വെള്ളക്കാരെ കൂട്ടക്കൊല ചെയ്തു.```
*🌐1820* - ```ഡാനിഷ് ശാസ്ത്രജ്ഞനായ ഹാൻസ് ക്രിസ്ത്യൻ ഓർസ്റ്റഡ്, ഇലക്ട്രോ മാഗ്നെറ്റിസം കണ്ടു പിടിച്ചു.```
*🌐1829* - ```സ്വാതി തിരുനാൾ തിരുവിതാംകൂർ രാജാവായി.```
*🌐1913* - ```പണ്ഡിറ്റ് കറുപ്പൻ കൊച്ചിയിൽ കായൽ സമ്മേളനം നടത്തി.```
*🌐1913* - ```ആദ്യകാല കഥാ ചിത്രങ്ങളിലൊന്നായ ദാദാസാഹിബ് ഫാൽക്കെയുടെ രാജാഹരിശ്ചന്ദ്ര മുംബൈയിലെ ഒളിമ്പിയ സിനിമ ഹാളിൽ റിലീസ് ചെയ്തു.```
*🌐1930* - ```പയ്യന്നൂരിൽ നിയമംലംഘിച്ച് ഉപ്പുകുറുക്കി.```
*🌐1930* - ```ഉളിയത്ത് കടവിലെ ഉപ്പ് സത്യാഗ്രഹത്തിന് കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള സമര ഭടന്മാർ പയ്യന്നൂരിലെത്തി.```
*🌐1944* - ```ഫ്രാൻസിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.```
*🌐1947* - ```ഇന്ത്യയിലെ ആദ്യ ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ന്യൂഡൽഹിയിൽ സർദാർ വല്ലഭായി പട്ടേൽ അഭിസംബോധന ചെയ്തു. ഈ ദിനം സിവിൽസർവീസ് ദിനമായി ആചരിക്കുന്നു.```
*🌐1952* - ```സെക്രട്ടറി ദിനം (ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകളുടെ ദിനം) ആദ്യമായി ആഘോഷിച്ചു.```
*🌐1960* - ```ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാലത്ത് 9:30-ന് റിപ്പബ്ലിക്കിലെ മൂന്നു അധികാരകേന്ദ്രങ്ങളും ഒരേ സമയം പഴയ തലസ്ഥാനമായ റിയോ ഡി ജെനീറോയിൽ നിന്നും ബ്രസീലിയയിലേക്ക് മാറ്റി.```
*🌐1967* - ```ഗ്രീസിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, കേണൽ ജോർജ് പപാഡോപലസ് ഒരു അട്ടിമറിയിലൂടെ സൈനികഭരണകൂടം സ്ഥാപിച്ചു. ഇത് ഏഴു വർഷം നിലനിന്നു.```
*🌐1972* - ```നാസയുടെ അപ്പോളോ 16 ചന്ദ്രനിലിറങ്ങി.```
*🌐1976* - ```സ്വൈൻ ഫ്ലൂ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുവാൻ അനുമതി ലഭിച്ചു.```
*🌐1977* - ```ഇന്ത്യയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു.```
*🌐1997* - ```ശ്രീ ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ ഇന്ത്യൻ പ്രധാനമന്തിയായി സ്ഥാനമേറ്റു.```
*🌐2018* - ```പ്രഥമ സൂപ്പർകപ്പ് ഫുട്ബോളിൽ ബെംഗളൂരു എഫ്സി ജേതാക്കളായി.```
*🌐2018* - ```പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി.```
*🌐2019* - ```ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ബോംബാക്രമണങ്ങളിൽ നൂറൂകണക്കിന് പേർ കൊല്ലപ്പെട്ടു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹പി. ഭാസ്കരൻ* - ```മലയാളത്തിലെ ഒരു പ്രശസ്തനായ കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ (ഭാസ്കരൻ മാസ്റ്റർ, 1924 ഏപ്രിൽ 21- 2007 ഫെബ്രുവരി 25). ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ പ്രതിഭാശാലി എന്നനിലയിൽ ഓർമ്മിക്കപ്പെടുന്ന ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെ ചെയർമാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.```
*🌹ടിന്റു ലൂക്ക* - ```കേരളത്തിലെ ഒരു രാജ്യാന്തര കായിക താരമാണ് ടിന്റു ലൂക്ക (ജനനം 1989 ഏപ്രിൽ 21). കണ്ണൂർ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. പി.ടി. ഉഷയുടെ ഉഷ സ്കൂൾ ഓഫ് അതലറ്റിക്സിലാണ് (കൊയിലാണ്ടി) ടിന്റു പരിശീലനം നേടിയത്. ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ് ആണ് ടിന്റുവിന്റെ സ്പോൺസർ.800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വിൽസന്റെ 1:59.85 സെക്കന്റ് എന്ന 15 വർഷം പഴക്കമുള്ള റെക്കോർഡാണ് ടിന്റു ഇതിനായി മറികടന്നത്.2008-ൽ, ജക്കാർത്തയിൽ വച്ച് നടന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്സ് ച്യാമ്പൻഷിപ്പിൽ വെള്ളിമെഡൽ നേടാൻ ടിന്റുവിന് കഴിഞ്ഞിരുന്നു. 2010 ഡൽഹി കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ 2:01.25 സെക്കന്റു കൊണ്ട് പൂർത്തിയാക്കി ടിന്റു ആറാം സ്ഥാനത്തെത്തി.```
*🌹ബിന്ദു പണിക്കർ* - ```മലയാള ചലച്ചിത്ര വേദിയിലെ പ്രശസ്തയായ ഒരു നടിയാണ് ബിന്ദു പണിക്കർ (ജനനം 1968 ഏപ്രിൽ 21).1992ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളത്തിലൂടെ ചലച്ചിത്ര രംഗത്തെത്തി. ഹാസ്യ താരമായാണ് ബിന്ദു പണിക്കർ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അമ്മ വേഷങ്ങളിലും ഈ താരം സജീവമാണ്. ജഗതിയുടെ ഭാര്യയായാണ് മിക്ക സിനിമകളിലും ബിന്ദു അഭിനയിച്ചിട്ടുള്ളത്. അമ്മ എന്ന മലയാള സിനിമാ കലാകാരരുടെ സംഘടയിലെ അംഗമായ ബിന്ദു നിരവധി ഓഫീസ് ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്.```
*🌹എ.ബി. രാജ്* - ```ഒരു മലയാളചലച്ചിത്ര സംവിധായകനായിരുന്നു എ.ബി. രാജ് (21 April 1925 - 23 August 2020). ഇദ്ദേഹത്തിന്റെ മുഴുവൻ പേര് രാജ് ആന്റണി ഭാസ്കർ എന്നാണ്. അദ്ദേഹം ദേശീയ അവാർഡ് നേടിയ തമിഴ് സിനിമയിലെ മുൻനിര നടിയായ ശരണ്യ പൊൻവണ്ണന്റെ പിതാവാണ്. ഡേവിഡ് ലീൻ സംവിധാനം നിർവഹിച്ച ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി രണ്ടാമത്തെ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു എ. ബി. രാജ്.```
*🌹എലിസബത്ത് II* - ```എലിസബത്ത് II (അലക്സാന്ഡ്ര മേരി ജനനം 21 ഏപ്രിൽ 1926) രാജ്ഞിഭരണ വ്യവസ്ഥ നിലനിൽക്കുന്ന ബ്രിട്ടണിലെ ഒരു രാജ്ഞിയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് എലിസബത്ത് പൊതുജനപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. 59 വർഷം തുടർച്ചയായി ഭരണം നടത്തിയവരിൽ രണ്ടാമത്തെ രാജ്ഞിയാണ് എലിസബത്ത് II.```
*🌹അലക്സാണ്ടർ ആൻഡേഴ്സൺ* - ```ഒരു അമേരിക്കൻ ശില്പിയായിരുന്നു അലക്സാണ്ടർ ആൻഡേഴ്സൺ (ഏപ്രിൽ 21, 1775 – ജനുവരി 17, 1870). അമേരിക്കയിൽ ആദ്യമായി ദാരുശില്പങ്ങൾ നിർമിച്ചത് ഇദ്ദേഹമായിരുന്നു.```
*🌹ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇവാസ്* - ```സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായിരുന്ന് രണ്ടായിരത്തി പതിനാലിൽ അന്തരിച്ച അന്ത്യോക്യാ പാത്രിയർക്കീസാണ് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇവാസ് (ജനനം 21 ഏപ്രിൽ 1933 - മരണം 21 മാർച്ച് 2014).```
*🌹എം.കെ. രാഘവൻ* - ```2009 മുതൽ കോഴിക്കോട് നിന്നുള്ള ലോക്സഭാംഗവും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവുമാണ് എം.കെ.രാഘവൻ (ജനനം: 21 ഏപ്രിൽ 1952).```
*🌹എഡ്വിൻ എസ്. പോർട്ടർ* - ```സിനിമയെന്ന കലാരൂപത്തിന്റെ പ്രാരംഭകാലത്തെ പ്രധാന പ്രവർത്തകനാണ് എഡ്വിൻ എസ്. പോർട്ടർ (ജനനം ഏപ്രിൽ 21, 1870 - മരണം ഏപ്രിൽ 30, 1941 ). വെറും കൗതുകവസ്തുവെന്നതിൽ നിന്നും വ്യത്യസ്തമായി സിനിമാറ്റൊഗ്രാഫിയെ കലാരൂപമെന്ന നിലയിൽ അതിന്റെ ഭാവുകത്വങ്ങളെ നിർണ്ണയിക്കുന്നതിൽ പങ്കുവഹിച്ചു.സിനിമയിൽ ഷോട്ടുകൾ കൂട്ടിചേർത്ത് എഡിറ്റിങ്ങ് നടത്തുമ്പോഴാണു ഒരു കലാരൂപമായിമാറുന്നതെന്നു ഇദ്ദെഹമാണു കണ്ടെത്തിയത്.സിനിമ എഡിറ്റിങ്ങിന്റെ പിതാവായി പോർട്ടർ കണക്കാക്കപ്പെടുന്നു.```
*🌹ജോൺ ലോ* - ````സ്കോട്ടിഷ് ധനകാര്യവിദഗ്ദ്ധനായിരുന്നു ജോൺ ലോ.(21 ഏപ്രിൽ1671 – 21 മാർച്ച് 1729). പണം വിനിമയത്തിനു പകരം നിൽക്കുന്നതു മാത്രമെന്നും, വ്യാപാരമാണ് പണത്തിനു അടിസ്ഥാനം നൽകുന്നതെന്നും അദ്ദേഹം വിശദീകരിയ്ക്കുകയുണ്ടായി. ലൂയി പതിഞ്ചാമന്റെ ഭരണകാലത്ത് ഫ്രാൻസിൽ ധനകാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്നതു ലോ ആയിരുന്നു. 1716 ൽ ലോ ഫ്രാൻസിലെ ബാങ്ക് ഷെനഹാലെ (Banque Générale)എന്ന സ്വകാര്യബാങ്കിനു രൂപം നൽകുകയുണ്ടായി. വിലകളെ സംബന്ധിച്ച ശോഷണസിദ്ധാന്തവും (The Scarcity Theory of Value),റിയൽ ബിൽ തത്ത്വവും ജോൺ ലോ രുപം നൽകിയ രണ്ടു സിദ്ധാന്തങ്ങളാണ്.```
*🌹നസിം അൽ ഹക്കാനി* - ```ഒരു തുർക്കി സൂഫി ആത്മീയ നേതാവായിരുന്നു നസിം അൽ ഹക്കാനി (ജനനം 21 ഏപ്രിൽ 1922 - മരണം 7 മേയ് 2014 ). ഏകാധിപതികൾക്കും ദുഷ്ടന്മാർക്കുമെതിരെ യുദ്ധം നടത്തുന്ന ബുഷും ബ്ലെയറും ഇസ്ലാമിന്റെ രക്ഷകരാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.```
*🌹മാക്സ് വെബർ* - ```ജർമ്മൻ സാമൂഹ്യശാസ്ത്രജ്ഞനായിരുന്നു മാക്സ് വെബർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാക്സിമിലിയൻ കാൾ എമിൽ വെബർ (ഏപ്രിൽ 21 1864 - ജൂൺ 14 1920). അഭിഭാഷകൻ, ചരിത്രകാരൻ, രാഷ്ട്രീയക്കാരൻ എന്നിവയെല്ലാമായിരുന്നു അദ്ദേഹം. സാമൂഹ്യസിദ്ധാന്തത്തെയും സാമൂഹ്യശാസ്ത്രത്തെത്തന്നെയും അദ്ദേഹം കാര്യമായി സ്വാധീനിച്ചു. ജോർജ്ജ് സിമ്മെലുമായിച്ചേർന്ന് methodological antipositivism അദ്ദേഹം വികസിപ്പിച്ചെടുത്തു. സാമൂഹ്യശാസ്ത്രത്തിൽ ക്രിയകളെ ബാഹ്യനിരീക്ഷണത്തിലൂടെയല്ല, പങ്കാളിത്തത്തിലൂടെയാണ് മനസ്സിലാക്കേണ്ടതെന്ന് ഈ സിദ്ധാന്തം പറയുന്നു.```
*🌹ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ* - ```ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ (Born 21 April 1945) മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും, ടീം അഡ്മിനിസ്ട്രേറ്ററും, അമ്പയറുമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച സ്പിൻ ബൗളർമാരിൽ ഒരു പ്രധാന സ്ഥാനം വെങ്കട്ടരാഘവനുണ്ട്. 2003-ൽ ഭാരത സർക്കാർ പദ്മശ്രീ നൽകി ആദരിച്ചു.```
*🌷സ്മരണകൾ🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️
*🌷ശകുന്തള ദേവി* - ```ഭാരതത്തിൽ ജനിച്ച ഗണിതശാസ്ത്രപ്രതിഭയായ വനിതയാണ് ശകുന്തളാ ദേവി (1929 നവംബർ 4 - 2013 ഏപ്രിൽ 21). "മനുഷ്യ കമ്പ്യൂട്ടർ" എന്ന പേരിലാണ് ശകുന്തളാദേവി അറിയപ്പെടുന്നത്. എഴുത്തുകാരി എന്ന നിലയിൽ, ദേവി നിരവധി നോവലുകളും ഗണിതം, ജ്യോതിഷം എന്നിവയെ കുറിച്ചുള്ള ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാർത്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ ഒത്തുകൂടി. ശകുന്തളാ ദേവി മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കർത്തവ്യം. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവർ എത്തി. 1995 ലെ ഗിന്നസ് ബുക്കിൽ 26-ആം പേജിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.```
*🌷ഭാരതിദാസൻ* - ```ഇരുപതാം നൂറ്റാണ്ടിലെ തമിഴ് കവികളിൽ സുബ്രഹ്മണ്യഭാരതി കഴിഞ്ഞാൽ ഏറ്റവും പ്രശസ്തൻ പുരട്ചികവി (വിപ്ലവകവി) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭാരതീദാസൻ(ഏപ്രിൽ 29, 1891 - ഏപ്രിൽ 21, 1964) ആണ്. പെരിയാർ രാമസാമിയാണ് ഇദ്ദേഹത്തെ ആദ്യം ഇങ്ങനെ വിളിച്ചത്. കനകസുബ്ബുരത്തിനം എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ നാമം. 1970 ൽ മരണാനന്തരം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.```
*🌷രാജാകേശവദാസൻ* - ```തിരുവിതാംകൂറിലെ ദിവാനായിരുന്നു രാജാ കേശവദാസ് (1745 മാർച്ച് 17 - 1799 ഏപ്രിൽ 21). തിരിവിതാംകൂറിലെ മഹാരാജാക്കന്മാരായിരുന്ന കാർത്തിക തിരുനാൾ രാമ വർമ്മയുടെയും അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടേയും ഭരണകാലത്ത് ഇദ്ദേഹം ദിവാനായിരുന്നു. സി.വി. രാമൻപിള്ളയുടെ രണ്ടു ചരിത്രാഖ്യായികകളായ, ധർമ്മരാജാ, രാമരാജാബഹദൂർ എന്നിവ രാജാകേശവദാസനെ കേന്ദ്രകഥാപാത്രമാക്കിയുള്ളതാണ്.```
*🌷എഡ്വാർഡ് വിക്ടർ ആപ്പിൾടൺ* - ```പ്രമുഖനായ യുണൈറ്റഡ് കിങ്ഡം ഭൗതിക ശാസ്ത്രഞ്ജനാണ് എഡ്വാർഡ് വിക്ടർ ആപ്പിൾടൺ (6 സെപ്റ്റംബർ ജനുവരി 1892 – 21 ഏപ്രിൽ 1965).ഇദ്ദേഹം നടത്തിയ അയണമണ്ഡലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഗവേഷണങ്ങൾ റഡാറുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾക്ക് തുടക്കം കുറിക്കുന്നതിന് ഇദ്ദേഹത്തെ സഹായിച്ചു.```
*🌷എലിനോറ ഡൂസേ* - ```എലിനോറ ഡൂസേ (1858 ഒക്ടോബർ 3 – 1924 ഏപ്രിൽ 21) ഒരു ഇറ്റാലിയൻ നടിയായിരുന്നു.എമിലി സോളയുടെ തെരേസെ റാക്വിനിൽ അഭിനയിച്ചതോടെയാണ് മുൻനിരയിലെത്തിച്ചേർന്നത്. എലിനോറയുടെ അഭിനയശൈലിയെ പ്രസിദ്ധ നാടകകൃത്തായ ബർണാഡ് ഷാ വളരെയധികം പുക്ഴത്തിയിട്ടുണ്ട്.```
*🌷കാന്റർബറിയിലെ അൻസം* - ```1093 മുതൽ 1109 വരെ ഇംഗ്ലണ്ടിൽ കാന്റർബറിയിലെ മെത്രാപ്പോലീത്ത ആയിരുന്ന ഒരു ബെനഡിക്ടൻ സന്യാസിയും തത്ത്വചിന്തകനും ആയിരുന്നു കാന്റർബറിയിലെ അൻസം (ജനനം 1033 - മരണം 21 ഏപ്രിൽ 1109). ദൈവാസ്തിത്വം തെളിയിക്കാനുള്ള യുക്തിവാദങ്ങളിലൊന്നായ ഓൺടൊളോജിക്കൽ വാദം അൻസമാണ് ആദ്യം മുന്നോട്ടു വച്ചത്. ക്രിസ്തീയചിന്തയിൽ സ്കൊളാസ്റ്റിസിസം എന്ന പേരിൽ പിന്നീടു പ്രസിദ്ധമായിത്തീർന്ന ചിന്താസമ്പ്രദായത്തിന്റെ തുടക്കം അദ്ദേഹത്തിലായിരുന്നു എന്നു കരുതുന്നവരുണ്ട്. ക്ലെമന്റ് പതിനൊന്നാമൻ മാർപ്പാപ്പ 1720-ൽ പുറപ്പെടുവിച്ച ഒരു ലിഖിതത്തിലൂടെ, അദ്ദേഹത്തെ വേദപാരംഗതൻ (Doctor of the Church) ആയി ഉയർത്തി.```
*🌷ജാനകി ബല്ലഭ് പട്നായിക്* - ```ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമാണ് ജാനകി ബല്ലഭ് പട്നായിക് (3 ജനുവരി 1927 – 21 ഏപ്രിൽ 2015). 1971-ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ പ്രതിരോധ സഹമന്ത്രി, 1980-ൽ കേന്ദ്ര തൊഴിൽ-വിനോദസഞ്ചാര-വ്യോമയാന വകുപ്പ് മന്ത്രി എന്നീ പദവികളിലും പ്രവർത്തിച്ചു. 2004 മുതൽ 2009 വരെ ഒഡീഷ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.```
*🌷ഡേവിഡ് ടർപ്പി* - ```ഡേവിഡ് ബാറ്റിൽ ടർപ്പി (July 8, 1828 – April 21, 1909) ഒരു അമേരിക്കൻ രാഷ്ട്രീയ നേതാവായിരുന്നു.യു.എസ്. ഡെമോക്രാറ്റിക് പാർട്ടിയിലെ സജീവ പ്രവർത്തികനായി മാറുകയും ജീവിതം രാഷ്ട്രസേവനത്തിനായി ഉഴിഞ്ഞുവയ്ക്കുകയും ചെയ്തു.```
*🌷പിട്രോ ഡെല്ല വെല്ലി* - ```പതിനേഴാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ യാത്രികനാണ് പിട്രോ ഡെല്ല വെല്ലി( 2 ഏപ്രിൽ 1586-21 ഏപ്രിൽ 1652). 1650-ൽ വെല്ലി തന്റെ യാത്രക്കുറിപ്പുകളുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു. 1624- ഡിസമ്പർ ഇരുപത്തിയൊന്നിന് ആരംഭിച്ച കുറിപ്പിൽ കലികട്ടിലേക്കുളള യാത്രയെപ്പറ്റി സൂചിപ്പിക്കുന്നു.-ന് കലികട്ടിൽ കപ്പലിറങ്ങി. കേരളീയരുടെ അതിലളിതമായ വസ്ത്രധാരണരീതിയെപ്പറ്റിയും കേശാലങ്കാരത്തെപ്പറ്റിയും വർണനകളുണ്ട്. സാമൂതിരിയെ കാണാനും വെല്ലിക്ക് അവസരം ലഭിച്ചു.```
*🌷പീറ്റർ അബലാർഡ്* - ```മദ്ധ്യയുഗത്തിലെ ഒരു ഫ്രഞ്ച് സ്കൊളാസ്റ്റിക് ചിന്തകനും ദാർശനികനും ഒന്നാംകിട ലൊജിഷ്യനും ആയിരുന്നു പീറ്റർ അബലാർഡ് (ജനനം:1079; മരണം ഏപ്രിൽ 21, 1142). പന്ത്രണ്ടാം നൂറ്റാണ്ടിലെ ഏറ്റവും നിശിതബുദ്ധിയായ ചിന്തകനും ധീരനായ ദൈവശാസ്ത്രജ്ഞനുമെന്ന് ചേംബേഴ്സ് ജീവചരിത്ര നിഘണ്ടു അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.```
*🌷മാൻഫ്രെഡ് വോൺ റിക്തോഫെൻ* - ```ഏറ്റവും കൂടുതൽ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ട റെക്കോർഡിട്ട വ്യോമയുദ്ധ ചരിത്രത്തിലെ ഫ്ലയിംഗ് എയ്സുമാരിൽ ഏറ്റവും പ്രഗൽഭനായി അറിയപ്പെടുന്ന ജർമൻ പൈലറ്റാണ് മാൻഫ്രെഡ് വോൺ റിക്തോഫെൻ (2 May 1892 – 21 April 1918). റെഡ് ബാരൺ എന്നാ പേരിലും പരക്കെ അറിയപ്പെടുന്നു. 80ലധികം വിമാനങ്ങൾ വെടിവെച്ചിട്ട ഇദ്ദേഹം ഒന്നാം ലോക യുദ്ധകാലത്ത് ജർമനിയുടെ ഹീറോ ആയിരുന്നു. നിരവധി പുസ്തകങ്ങൾക്കും സിനിമകൾക്കും ഇദ്ദേഹത്തിന്റെ ജീവിതം അവലംബമായിട്ടുണ്ട്.```
*🌷മാർക് ട്വയിൻ* - ```അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരനാണ് സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെൻസ് (നവംബർ 30, 1835 - ഏപ്രിൽ 21, 1910).അമേരിക്കൻ എഴുത്തുകാരനായ വില്യം ഫോക്നർ മാർക് ട്വയിനിനെ "അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിച്ചു.```
*🌷ടി.കെ. രാമകൃഷ്ണൻ* - ```കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി.കെ. രാമകൃഷ്ണൻ (ജനനം ജനുവരി 4, 1922 - മരണം ഏപ്രിൽ 21, 2006). കേരള നിയമസഭയുടെ പ്രതിപക്ഷനേതാവ്, ഇടതുജനാധിപത്യമുന്നണി സർക്കാറുകളിൽ വിവിധ വകുപ്പുകളുടെ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു എഴുത്തുകാരൻ കൂടിയായിരുന്നു.```
*🌷നബി റ്റാജിമാ* - ```ജാപ്പനീസ് പൗരനാണ് നബി റ്റാജിമാ (Born 4 August 1900 - Died 21 April 2018) പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ ജീവിച്ചിരുന്ന ലോകത്തിലെ അവസാന മനുഷ്യൻ. 117 വയസ്സായിരുന്നു.```
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (21-04-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬കനലാട്ടം
ഉച്ചയ്ക്ക് 1 മണിക്ക്
🎬സ്റ്റൈൽ
രാത്രി 9.30 ന്
🎬മാച്ച് ബോക്സ്
*🎥#AsianetTV🔻🔻*
രാവിലെ 6.30 ന്
🎬കഥ പറയുമ്പോൾ
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ഉദയപുരം സുൽത്താൻ
രാവിലെ 10 മണിക്ക്
🎬സ്പിരിറ്റ്
ഉച്ചയ്ക്ക് 1 മണിക്ക്
🎬അനിയത്തിപ്രാവ്
വൈകിട്ട് 4 മണിക്ക്
🎬ബോയിങ്ങ് ബോയിങ്ങ്
രാത്രി 7 മണിക്ക്
🎬തൃശ്ശൂർ പൂരം
രാത്രി 10 മണിക്ക്
🎬മഹാനഗരം
*🎥#AsianetPlus🔻🔻*
രാവിലെ 6 മണിക്ക്
🎬അടിവേരുകൾ
രാവിലെ 9.30 ന്
🎬തൂവാനത്തുമ്പികൾ
വൈകിട്ട് 3 മണിക്ക്
🎬 മഴവിൽക്കാവടി
രാത്രി 11.30 ന്
🎬പിൻനിലാവ്
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬ആകാശഗംഗ
ഉച്ചയ്ക്ക് 2 മണിക്ക്
🎬ഹാപ്പി സർദാർ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬കോട്ടപ്പുറത്തെ കൂട്ടുകുടുംബം
രാവിലെ 10 മണിക്ക്
🎬മഴവില്ല്
ഉച്ചയ്ക്ക് 1 മണിക്ക്
🎬എഴുപുന്ന തരകൻ
വൈകിട്ട് 4 മണിക്ക്
🎬വർത്തമാനകാലം
രാത്രി 7 മണിക്ക്
🎬രാക്ഷസരാജാവ്
രാത്രി 10 മണിക്ക്
🎬 പ്രിയംവദയ്ക്കൊരു പ്രണയഗീതം
*🎥#ZeeKeralam🔻🔻*
രാവിലെ 8.30 ന്
🎬കുഞ്ഞാറ്റക്കിളികൾ
രാവിലെ 11 മണിക്ക്
🎬മോഹൻലാൽ
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬ഒരു അവധിക്കാലം
രാവിലെ 9 മണിക്ക്
🎬ആതി
ഉച്ചയ്ക്ക് 12 മണിക്ക്
🎬ആമ്പള
വൈകീട്ട് 4 മണിക്ക്
🎬 കോമാളി
രാത്രി 8.30 ന്
🎬കോടീശ്വരൻ
രാത്രി 11.30 ന്
🎬സംഘം
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬മൃഗയ
രാവിലെ 10 മണിക്ക്
🎬ജയിംസ്ബോണ്ട്
വൈകിട്ട് 3 മണിക്ക്
🎬കുറ്റപത്രം
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬തലസ്ഥാനം
ഉച്ചയ്ക്ക് 1.30 ന്
🎬സീനിയേഴ്സ്
📺📺📺📺📺📺📺📺
Post a Comment