വിഷു - ഈസ്റ്റർ - പെരുന്നാൾ സംഗീത രാവ് സംഘടിപ്പിച്ചു
തലശ്ശേരി: തിരുവങ്ങാട് ശ്യാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിഷു - ഈസ്റ്റർ - പെരുന്നാൾ സംഗീത രാവ് നാട്ടുത്സവത്തിൻ്റെ പ്രതീതിയുണർത്തി.
ചാലക്കര പുരുഷുവിൻ്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര നടൻ സുശീൽ തിരുവങ്ങാട് ഉൽഘാടനം ചെയ്തു. സി.വി.സുധാകരൻ, കെ.മനോജ് കുമാർ സംസാരിച്ചു. തുടർന്ന് കൂറ്റൻ കേക്ക് സുശീൽ കുമാർ പങ്ക് വെച്ചു.
വൈവിധ്യമാർന്ന ആഘോഷ ഗീതങ്ങൾ മുപ്പതോളം ഗായികാ- ഗായകർ ആലപിച്ചു.
ചിത്രവിവരണം: ചലച്ചിത്ര നടൻ സുശീൽ കുമാർ ഉൽഘാടനം ചെയ്യുന്നു.
Post a Comment