o സന്നദ്ധ രക്തദാന ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണയവും ഡാറ്റാ കലക്ഷനും, സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പും നടത്തുന്നു.
Latest News


 

സന്നദ്ധ രക്തദാന ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണയവും ഡാറ്റാ കലക്ഷനും, സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പും നടത്തുന്നു.

 സന്നദ്ധ രക്തദാന ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണയവും ഡാറ്റാ കലക്ഷനും, സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പും നടത്തുന്നു.



ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെയും മാഹി  ഹ്യൂമൺ ചാരിറ്റബിൾ & കൾച്ചർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാന ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണയവും ഡാറ്റാ കലക്ഷനും, സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പും നടത്തുന്നു.


*മാർച്ച് 13 ന് രാവിലെ 9.30 മുതൽ 1 മണി വരെ മാഹി മുണ്ടോക്കിലെ ഹ്യൂമൺ ഓഫീസിൽ വെച്ച് നടക്കുന്ന പരിപാടികൾ ശ്രീ :കെ ഇ മമ്മുവിന്റെ  അദ്ധ്യക്ഷതയിൽ  ഹ്യൂമൺ ചാരിറ്റബിൾ പ്രസിഡന്റ് ശ്രീ :പി കെ അഹമ്മദ് ഉദ്ഘാടനം ചെയ്യും.*


*ചടങ്ങിൽ മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ: മോഹൻദാസ്, ബി ഡി കെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, ഹ്യൂമൺ സെക്രട്ടറി അനിലാ രമേഷ്, ബി ഡി കെ പ്രസിഡന്റ് പി പി റിയാസ് മാഹി,പർവീസ് മുണ്ടോക്ക്, സലാം മണ്ടോളി, ഡി എസ്സ് ഗിരീഷ് എന്നിവർ സംസാരിക്കും. ക്യാമ്പുകൾക്ക് ഷുഫൈസ് മഞ്ചക്കൽ, വിനീഷ്, സാമിർ, ജിതിൻ, മുംമ്ത്താസ് പാനൂർ ,ഷക്കീലാ പാനൂർ എന്നിവർ നേതൃത്വം നൽകും.*


*മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിലേക്ക് 50 ൽ കൂടുതൽ പേർ ചെയ്യുന്ന രക്ത ദാനവും, മെഡിനോവ ഡയഗ്നോസ്റ്റിക്ക് സെന്ററിന്റെ സഹകരണത്തോടെ രക്ത ഗ്രൂപ്പ് നിർണയവും, മലബാർ ഐ കെയർ ഹോസ്പിറ്റൽ കണ്ണൂരിന്റെ സഹകരണത്തോടെ സൗജന്യ നേതൃ തിമിര പരിശോധനയും നടക്കും.*


*ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കണ്ണടകൾ 50 ശതമാനം വിലക്കുറവിൽ ക്യാമ്പിൽ ലഭിക്കുന്നതാണ്*

*പാവപ്പെട്ട രോഗികൾക്ക് സൗജന്യ തിമിര ഓപ്പറേഷൻ, തുടർ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് മലബാർ ഐ ഹോസ്പിറ്റൽ കണ്ണൂരിൽ 50% വരെ കിഴിവും,ഇൻഷുറൻസ് സേവനം ലഭ്യമാക്കാവുന്നതാണ്*


*ഐ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത നമ്പറുകളിൽ വിളിക്കുക.*


*സലാം 9846986699*

*ജിതിൻ 9895039244*


*രക്ത ദാനത്തിന് താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ*


*ഷുഫൈസ് മഞ്ചക്കൽ 9995955957*

*വിനീഷ് 9895502344*

*സമീർ 9995812064*

*റിയാസ് 9895471847*

Post a Comment

Previous Post Next Post