ഒ.ഖാലീദ് ഹൈസ്കൂൾ സിൽവർ ജൂബിലി ബ്ലോക്ക് തിങ്കളാഴ്ച ഉദ്ഘാടനം.
മാഹി: ഈസ്റ്റ് പള്ളൂർ ഒ.ഖാലീദ് മെമ്മോറിയ ൽ ഹൈസ്കൂളിൽ പുതുതായി പണിത സിൽവർ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം 14ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പൂതുച്ചേരി ഗതാഗത മന്ത്രി ചന്ദ്ര പ്രിയങ്ക നിർവ്വഹിക്കും. രമേശ് പറമ്പത്ത് എംഎൽഎ അദ്ധ്യക്ഷത വഹിക്കും.സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മർക സിന്റെ നേതൃത്വത്തിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
വാർത്ത സമ്മേളനത്തിൽ താജുദ്ദീൻ ഹാജി, കെപി അബ്ദുൾ മജീദ് മാസ്റ്റർ, ഷെരിഫ് കെ
മൂഴിയോട്ട്, ഹൈദരലി നൂറാനി, റഫീഖ് അണിയാരം സംബന്ധിച്ചു.
Post a Comment