*✒️ചരിത്രത്തിൽ ഇന്ന്✒️*
*ഇന്ന് 2022 മാർച്ച് 13 (1197 കുംഭം 29) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
*കലണ്ടർ പ്രകാരം മാർച്ച് 13 വർഷത്തിലെ 72 (അധിവർഷത്തിൽ 73)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 293 ദിവസങ്ങൾ കൂടിയുണ്ട്.*
*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*
♾️♾️♾️♾️♾️♾️♾️♾️
*💠പ്ലാനറ്റോറിയങ്ങളുടെ അന്താരാഷ്ട്ര ദിനം*
*💠കെൻ ഡേ*
*💠ആഫ്രിക്ക സ്കൗട്ട് ദിനം*
*💠ഡൊണാൾഡ് ഡക്ക് ഡേ*
*💠ദേശീയ ഇയർമഫ് ദിനം*
*💠ദേശീയ ആഭരണ ദിനം*
*💠ദേശീയ ഡ്രൈ ഷാംപൂ ദിനം*
*💠ദേശീയ നല്ല സമരിയൻ ദിനം*
*💠ദേശീയ നാളികേര തോർത്ത് ദിനം*
*💠കെ-9 വെറ്ററൻസ് ദിനം (യു.എസ്.എ)*
*💠ദേശീയ തായ് ആന ദിനം (തായ്‌ലൻഡ്)*
*💠ദേശീയ നാളികേര ടോർട്ടെ ദിനം (യു.എസ്.എ)*
*💠കുർദിസ്ഥാനിലെ ദുഹോക്ക് വിമോചന ദിനം (ഇറാഖ്)*
*💠ജിയോഡെസി, കാർട്ടോഗ്രഫി തൊഴിലാളികളുടെ ദിനം (റഷ്യ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1781* - ```വില്യം ഹെർഷൽ യുറാനസിനെ കണ്ടെത്തി.```
*🌐1848* - ```1848-49 കാലത്തെ ജർമ്മൻ വിപ്ലവങ്ങൾ വിയന്നയിൽ ആരംഭിച്ചു.```
*🌐1852* - ```Uncle Sam കാർട്ടൂൺ New yok lantern ൽ ആദ്യമായി പ്രസിദ്ധീകരിച്ചു.```
*🌐1877* – ```ചെവിമറ(Ear muffs) യുടെ പേറ്റന്റ് ചെസ്റ്റർ ഗ്രീൻവുഡ് കരസ്ഥമാക്കി.```
*🌐1900* - ```ഫ്രാൻസിൽ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴിൽ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തിക്കൊണ്ട് നിയമം നിലവിൽ വന്നു.```
*🌐1921* - ```മംഗോളിയ ചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.```
*🌐1930* - ```പ്ലൂട്ടോയുടെ കണ്ടെത്തൽ ഹാർവാർഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു.```
*🌐1940* - ```ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മൈക്കൽ ഒഡയറിനെ 21 വർഷത്തെ ഒടുങ്ങാത്ത പ്രതികാരാഗ്നി മനസ്സിൽ സൂക്ഷിച്ച് ഉദ്ധം സിംഗ് ലണ്ടനിൽവെച്ച് വെടിവച്ചുകൊന്നു.```
*🌐1940* - ```റഷ്യ-ഫിന്നിഷ് വിന്റർ യുദ്ധം അവസാനിക്കുന്നു.```
*🌐1997* - ```ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദർ തെരേസയുടെ പിൻഗാമിയായി സിസ്റ്റർ നിർമ്മലയെ തിരഞ്ഞെടുത്തു.```
*🌐2003* – ```മൂന്നര ലക്ഷം വർഷം പഴക്കമുള്ള നിവർന്നു നടക്കുന്ന മനുഷ്യന്റെ കാല്പാദത്തിന്റെ പാദമുദ്ര (footprint) ഇറ്റലിയിൽ കണ്ടെത്തി.```
*🌐2008* - ```ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിലെ സ്വർണവില ആദ്യമായി ഔൺസിന് 1,000 ഡോളറായിരുന്നു.```
*🌐2012*- ```എൻസൈക്ലോപീഡിയ ബ്രിറ്റാനിക്ക ഇനി മുതൽ അച്ചടിച്ച പതിപ്പ് ഉണ്ടായിരിക്കില്ല എന്ന് പ്രഖ്യാപിച്ചു.```
*🌐2013* – ```കെ. എം. മാണിയുടെ ബഡ്ജറ്റ് പ്രസംഗത്തിനെതിരെ നിയമസഭയുടെ ചരിത്രത്തിലില്ലാത്ത അക്രമ തേർവാഴ്ച നടന്ന ദിവസം.```
*🌐2013* – ````അർജൻറീനക്കാരനായ കർദിനാൾ Jorge Mario bergoglio, ഫ്രാൻസിസ് മാർപാപ്പ എന്ന പേർ സ്വീകരിച്ച് കത്തോലിക്ക സഭയുടെ 266 മത് പോപ്പായി ചുമതലയേറ്റു.```
*🌐2016* - ```തുർക്കിയിലെ സെൻട്രൽ അങ്കാരയിലുണ്ടായ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.```
*🌐2016* - ```ഐവറി കോസ്റ്റ് നഗരമായ ഗ്രാൻഡ് ബാസ്സമിൽ രണ്ട് തീവ്രവാദികൾ ആക്രമണം നടത്തിയതിൽ 18 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.```
*🌐2018* - ```സംസ്ഥാന സർക്കാരിന്റെ കലാപുരസ്കാരങ്ങൾ (ഒരു ലക്ഷം രൂപ വീതം) മൂന്നു പേർക്ക്. കഥകളി പുരസ്‌കാരത്തിനു കലാമണ്ഡലം കെ. ജി.വാസുദേവൻ നായരും പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരത്തിന് അന്നമനട പരമേശ്വരമാരാരും നൃത്ത-നാട്യ പുരസ്‌കാരത്തിനു നിർമല പണിക്കരും അർഹരായി.```
*🌐2018* - ```നേപ്പാളില്‍ ബിദ്യാ ദേവി ഭണ്ഡാരിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹പ്രീജ ശ്രീധരൻ* - ```ഇന്ത്യയുടെ ഒരു ദീർഘദൂര ഓട്ടക്കാരിയാണ് പ്രീജ ശ്രീധരൻ (ജനനം 1982 മാർച്ച് 13) . 2010-ൽ ചൈനയിലെ ഗ്വാങ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 5000 മീറ്ററിൽ വെള്ളിയും നേടി. 2006-ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 5,000 , 10,000 മീറ്റർ ഓട്ട മത്സരങ്ങളിൽ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.```
*🌹മുഹമ്മദ് സിറാജ്* - ```ഹൈദരാബാദ് , റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ , ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം എന്നിവയ്ക്കായി കളിക്കുന്ന ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് മുഹമ്മദ് സിറാജ് (Born 13 March 1994).```
*🌹പോത്തൻ ജോസഫ്* - ```ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ അതികായരിലൊരാൾ ആയിരുന്നു പോത്തൻ ജോസഫ് (1892 മാർച്ച് 13 - 1972 നവംബർ 2). 'വോയ്സ് ഓഫ് ഇന്ത്യയിൽ' തുടങ്ങിയ പ്രശസ്തമായ പംക്തി "ഓവർ എ കപ്പ് ഓഫ് ടീ" വിവിധ പത്രങ്ങളിലായി നാൽപതുവർഷത്തിലധികം തുടർന്നു. മുഹമ്മദലി ജിന്ന 1947ൽ ഡൽഹിയിൽ വാരികയായി ആരംഭിച്ച ഡാണിന്റെ ആദ്യ പത്രാധിപരായിരുന്നു പോത്തൻ ജോസഫ്. 1973-ൽ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പത്മഭൂഷൺ നൽകി.```
*🌹സണ്ണി വിശ്വനാഥ്* - ```ഒരു ഇന്ത്യൻ സംഗീതസംവിധായകനും സംഗീത നിർമ്മാതാവുമാണ് സണ്ണി വിശ്വനാഥ് (Born: 13 March 1971). കിഴക്കൻ ക്ലാസിക്കൽ സംഗീതത്തെ ഇലക്ട്രോണിക് സംഗീത ശബ്ദങ്ങൾ, ലോക സംഗീത തരങ്ങൾ, പരമ്പരാഗത ഓർക്കസ്ട്ര ക്രമീകരണം എന്നിവയുമായി സമന്വയിപ്പിച്ചതിൽ അദ്ദേഹത്തിന്റെ കൃതികൾ ശ്രദ്ധേയമാണ്.```
*🌹ഡാന ഡെലാനി* - ```ഡാന വെല്ലസ് ഡെലാനി (ജനനം: മാർച്ച് 13, 1956) ഒരു അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവും ആക്ടിവിസ്റ്റുമാണ്. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചതിനു ശേഷം ഡെലാനിക്ക് എബിസി ടെലിവിഷൻ നാടകമായ ചൈന ബീച്ചിൽ (1988–1991) കോളിൻ മക്മർഫി എന്ന മുന്നേറ്റ വേഷം ലഭിക്കുകയും 1989 ലും 1992 ലുമായി ഒരു നാടക പരമ്പരയിലെ മികച്ച നടിക്കുള്ള പ്രൈംടൈം എമ്മി അവാർഡ് രണ്ടുതവണ ലഭിക്കുകയും ചെയ്തു. ലൈറ്റ് സ്ലീപ്പർ (1992), ടോംബ്‌സ്റ്റോൺ (1993), എക്സിറ്റ് ടു ഈഡൻ (1994), ദി മാർഗരറ്റ് സാങ്കർ സ്റ്റോറി (1995), ഫ്ലൈ എവേ ഹോം (1996), ട്രൂ വിമൺ (1997), വൈഡ് അവേക്ക് (1998) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർക്ക് കൂടുതൽ അംഗീകാരവും പ്രശസ്തിയും ലഭിച്ചു.```
*🌹ജോസഫ് പ്രീസ്റ്റ്ലി* - ````ഒരു ബ്രിട്ടിഷ് ദൈവശാസ്ത്രജ്ഞനും പുരോഹിതനും ശാസ്ത്രജ്ഞനുമായിരുന്നു ജോസഫ് പ്രീസ്റ്റ്ലി (ജനനം 13 മാർച്ച് 1733 - മരണം 1804 ഫെബ്രുവരി 06). ഓക്സിജൻ കണ്ടെത്തിയ വ്യക്തിയായി സാധാരണ കണക്കാക്കുന്നത് ഇദ്ദേഹത്തെയാണ്. മെർക്കുറിയുടെ ഓക്സൈഡിനെ സൂര്യപ്രകാശംകൊണ്ട് ചൂടാക്കിയപ്പോഴാണ് പ്രാണവായുവായ ഓക്സിജൻ വേർതിരിഞ്ഞു വന്നത്. കത്താൻ സഹായിക്കുന്ന ഈ വാതകം ശ്വസിച്ചാൽ നവോന്മേഷം കൈവരുമെന്ന് പ്രിസ്റ്റ്ലി കണ്ട്ത്തി. ഡിഫ്ളോജിസ്റ്റിക്കേറ്റഡ് എയർ എന്നാണ് (Dephlogisticated air) പ്രിസ്റ്റ്ലി ഇതിനു പേരിട്ടത്. 1774-ലാണ് പ്രിസ്റ്റ്ലി ഇതുകണ്ടുപിടിച്ചത്. പിന്നീട് ശാസ്ത്രജ്ഞനായ അന്ത്വാൻ ലാവോസിയെയാണ് ഇതിനു ഓക്സിജൻ എന്നപേരിട്ടത്. കാർബൺ മോണോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ ക്ലോറൈഡ്, നൈട്രിക് ഒക്സൈഡ് ,ഹൈഡ്രജൻ സൾഫൈഡ്, തുടങ്ങി ഒട്ടേറെ വാതകങ്ങൾ പിന്നീട് അദ്ദേഹം കണ്ടെത്തി.```
*🌹ജോൺ ബെർക്കുമൻസ്* - ```കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും അൾത്താര ശുശ്രൂഷികളുടെ മധ്യസ്ഥനുമാണ് വിശുദ്ധ ജോൺ ബെർക്കുമൻസ് (13 മാർച്ച് 1599 – 13 ഓഗസ്റ്റ് 1621).```
*🌹മെയിൻഹാർഡ് മൈക്കൽ മോസർ* - ```ഓസ്ട്രിയൻ മൈക്കോളജിസ്റ്റായിരുന്നു മെയിൻഹാർഡ് മൈക്കൽ മോസർ (13 മാർച്ച് 1924 - 30 സെപ്റ്റംബർ 2002). ഗിൽഡ് കൂണിന്റെ (അഗറിക്കേൽസ്), പ്രത്യേകിച്ച് കോർട്ടിനാറിയസ് ജനുസ്സിന്റെ ടാക്സോണമി, കെമിസ്ട്രി, ടോക്സിസിറ്റി, ഇക്കോളജി ഓഫ് എക്ടോമൈകോറിസൽ റിലേഷൻഷിപ്സ് എന്നിവ അദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നു. ക്ലൈൻ ക്രിപ്‌റ്റോഗമെൻഫ്ലോറ വോൺ മിറ്റെലൂറോപ്പ പരമ്പരയിലെ മൈക്കോളജിക്കൽ ഗൈഡ്ബുക്കുകളിൽ അദ്ദേഹം നൽകിയ സംഭാവനകളെ നന്നായി പരിഗണിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു.```
*🌹അജയ് സിങ്ങ് ചൗട്ടാല* - ```ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാവാണ് അജയ് സിങ്ങ് ചൗട്ടാല (ജനനം 13 മാർച്ച് 1961). അധ്യാപകനിയമന അഴിമതിയിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹവും പിതാവ് ഓം പ്രകാശ് ചൗടാലയും 10-വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.```
*🌹വരുൺ ഗാന്ധി* - ```ഇന്ത്യയിലെ ഒരു രാഷ്ട്രീയനേതാവാണ് വരുൺ ഗാന്ധി (ജനനം: 13 മാർച്ച് 1980). ബി.ജെ.പിയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം, അന്തരിച്ച രാഷ്ട്രീയനേതാവ് സഞ്ജയ് ഗാന്ധിയുടേയും മേനകാ ഗാന്ധിയുടേയും മകനാണ്.```
*🌹നിമ്രത് കൗർ* - ```നിമ്രത് കൗർ (ജനനം: മാർച്ച് 13, 1982) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. ലഞ്ച് ബോക്സ്, എയർ ലിഫ്റ്റ് തുടങ്ങിയ സിനിമകളിലും ഹോം ലാൻഡ് എന്ന സീരിയലിലും അഭിനയിച്ച നടിയാണ് നിമ്രത് കൌർ.```
*🌹ഗീത ബസ്ര* - ```ഹിന്ദി സിനിമകളിൽ അഭിനയിച്ചിരുന്ന നടിയും ഇപ്പോൾ ക്രിക്കറ്റ് കളിക്കാരൻ ഹർബജൻ സിംഗിന്റെ ഭാര്യയുമാണ് ഗീത ബസ്ര (Born 13 March 1984).```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷വള്ളത്തോൾ നാരായണമേനോൻ* - ```മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ. ആധുനിക മലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ (1878 ഒക്ടോബർ 16 - 1958 മാർച്ച് 13), തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചതും ഇദ്ദേഹമാണ്. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ. ചിത്രയോഗ(1913)മെന്ന മഹാകാവ്യം പുറത്തുവന്നത്, ആശാന്റെ വീണപൂവിനും നളിനിക്കും ശേഷമാണ്. കാലത്തിന് നിരക്കാത്ത കാവ്യരീതിയെന്ന പഴികേട്ടു വള്ളത്തോൾ. എന്നാൽ വള്ളത്തോളിന്റെ കാവ്യജീവിതം പുഷ്‌കലമായത് പിന്നീടെഴുതിയ ഖണ്ഡകാവ്യങ്ങളിലൂടെയും ചെറു കവിതകളിലൂടെയുമാണ്. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യം ‘ബാപ്പുജി’ പ്രശസ്തമാണ്. വിവർത്തനംകൊണ്ട് ‘കേരള വാല്മീകി’യെന്നും കഥകളിയുടെ സമുദ്ധാരകൻ എന്ന നിലയിൽ ‘കേരള ടാഗോർ’ എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു.```
*🌷ഉസ്താദ് വിലായത്ത് ഖാൻ* - ```സമകാലീന ഇന്ത്യൻ സിത്താർ ഗുരുക്കന്മാരിൽ ഏറ്റവും ആദരണീയനും സിത്താർ വാദ്യകലയുടെ മാന്ത്രികതയെ ജനങ്ങളിലേക്കെതച്ച മഹാപ്രതിഭാശാലികളിൽ ഒരാളുമായിരുന്നു ഉസ്താദ് വിലായത്ത് ഖാൻ (ജനനം ഓഗസ്റ്റ് 28, 1928 - മരണം 2004 മാർച്ച് 13). ലോകമെമ്പാടും ആരാധകരുള്ള ഉസ്താദ് പണ്ഡിറ്റ് രവിശങ്കറെ പോലെ സിത്താറിനെ ജനകീയ വാദ്യമാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിക്കുകയുണ്ടായി. കണിശമായ സങ്കേതികതയും ഉയർന്ന സൗന്ദര്യബോധവും കാല്പ്പനിക പശ്ചാത്തലവും വിലായത്ത് ഖാനെ മറ്റു സിത്താർ വാദകരിൽ നിന്നും വ്യത്യസ്തനാക്കുന്നു.അദ്ദേഹത്തിന്റെ മുത്തച്ചനായ ഉസ്താദ് ഇമാദ് ഖാനാണ് ഇറ്റാവ ഖാരാനയുടെ സ്ഥാപകനായി അറിയപ്പെടുന്നത്.```
*🌷എലിഹു തോംസൺ* - ```ഇലക്ട്രിക്കൽ എൻജിനീയരായിരുന്ന എലിഹു തോംസൺ (ജനനം മാർച്ച് 29, 1853 - മരണം മാർച്ച് 13, 1937).1892-ൽ സ്ഥാപിതമായ ജനറൽ ഇലക്ട്രിക് കമ്പനിയിലെ ഗവേഷണച്ചുമതലയും ഉപദേഷ്ടാവിന്റെ പദവിയും ഏറ്റെടുത്തതോടെ വൈദ്യുത വ്യവസായത്തിന്റെ യു.എസ്സിലെ ആദ്യകാല ശില്പികളിലൊരാളായി. പ്രത്യാവർത്തി ധാരാ മോട്ടോർ, ഉച്ചാവൃത്തി ജനറേറ്റർ, ട്രാൻസ്ഫോർമർ, ത്രിസർപ്പില-ജനറേറ്റർ, താപദീപ്ത വൈദ്യുത വെൽഡിങ് സംവിധാനം, വാട്ട്-അവർ (watt-hour) മീറ്റർ തുടങ്ങിയ പ്രധാന വൈദ്യുതോപകരണങ്ങളുടെ ഉപജ്ഞാതാവായ തോംസൺ 696 പേറ്റന്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. വൈദ്യുതി മേഖലയിലെന്നപോലെ റേഡിയോളജി, സ്റ്റീരിയോസ്കോപ്പിക് എക്സ്റേ, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളിലും ഗവേഷണ പഠനങ്ങൾ നടത്തി. തുരങ്കങ്ങളിലും കെയ്സണു(caisson)കളിലും ഓക്സിജൻ-ഹീലിയം മിശ്രിതം കടത്തിവിട്ട്, അവയിൽ പണിയെടുത്തിരുന്ന തൊഴിലാളികളെ ബാധിച്ചിരുന്ന കെയ്സൺ രോഗത്തിൽനിന്നു വിമുക്തരാക്കാൻ മുൻകൈ എടുത്തത് തോംസൺ ആണ്.```
*🌷തോമസ് ബെൽ* - ```തോമസ് ബെൽ FRS (11 October 1792 – 13 March 1880) ഇംഗ്ലിഷ് ജന്തുശാസ്ത്രജ്ഞനും സർജ്ജനും എഴുത്തുകാരനുമാണ് .```
*🌷എൻ. ശിവൻ പിള്ള* - ```ഒന്നും, ഏഴും, എട്ടും കേരളനിയമസഭകളിൽ പറവൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ. ശിവൻ പിള്ള (ഫെബ്രുവരി 1918 - 13 മാർച്ച് 2004). കോടതി വിധിയേത്തുടർന്ന് 1984-ൽ ഇദ്ദേഹത്തിന്റെ നിയമസഭാംഗത്വം അസാധുവായിരുന്നു. ഭാരത സർക്കാരിന്റെ താമര പത്ര പുരസ്കാരവും രാഷ്ട്രീയ പെൻഷനും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.```
*🌷സൂസൻ ബി. ആന്റണി* - ```ഒരു അമേരിക്കൻ സാമൂഹ്യ പരിഷ്കർത്താവായിരുന്നു സൂസൻ ബി. ആന്റണി (ജനനം ഫെബ്രുവരി 15, 1820 - മരണം മാർച്ച് 13, 1906). സ്ത്രീ സമ്മതിദാനത്തിനും അടിമത്തനിരോധനത്തിനും വേണ്ടി പ്രവർത്തിച്ചു
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (13-03-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️11:30 am* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️01:30 pm* - ഗണിതം
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️02.00 pm* - മലയാളം
*▶️02.30 pm* - ഗണിതം
*🛎️നാലാം ക്ലാസ് 4️⃣*
*▶️03.00 pm* - മലയാളം
*▶️03.30 pm* - പരിസരപഠനം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️04.00 pm* - ഹിന്ദി
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️04.30 pm* - സാമൂഹ്യശാസ്ത്രം
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️05.00 pm* - അടിസ്ഥാനപാഠാവലി
*▶️05.30 pm* - ഇംഗ്ലീഷ്
*▶️06.00 pm* - ഊർജ്ജതന്ത്രം
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️06.30 pm* - ഗണിതം
*▶️07.00 pm* - സാമൂഹ്യശാസ്ത്രം
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - പൊളിറ്റിക്കൽ സയൻസ്
*▶️08.00 am* - ഇക്കണോമിക്സ്
*▶️08.30 am* - മാത്തമാറ്റിക്ക്സ്
*▶️09.00 am* - കെമിസ്ട്രി
*▶️09.30 am* - സുവോളജി
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️10.00 am* - മലയാളം (തത്സമയ ഫോൺ-ഇൻ)
*▶️12.00 pm* - ഹിന്ദി (തത്സമയ ഫോൺ-ഇൻ)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (13-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬ഗപ്പി
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഹാപ്പി വെഡിങ്
രാത്രി 9.30 ന്
🎬ഈ ഭാർഗവി നിലയം
*🎥#AsianetTV🔻🔻*
രാവിലെ 8.30 ന്
🎬തുഗ്ലക്ക് ദർബാർ
ഉച്ചയ്ക്ക് 1.30 ന്
🎬 കിലുക്കം
വൈകീട്ട് 4.30 ന്
🎬 കാവൽ
രാത്രി 10.30 ന്
🎬കുബേരൻ
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ഗോഡ്ഫാദർ
രാവിലെ 10 മണിക്ക്
🎬ഷെർലക്ക് ടോംസ്
ഉച്ചയ്ക്ക് 1 മണിക്ക്
🎬ക്രിസ്ത്യൻ ബ്രദേഴ്‌സ്
വൈകിട്ട് 4 മണിക്ക്
🎬മിഖായേൽ
രാത്രി 7 മണിക്ക്
🎬ബാബാകല്യാണി
രാത്രി 10 മണിക്ക്
🎬സൺഡേ ഹോളിഡേ
*🎥#AsianetPlus🔻🔻*
രാവിലെ 6 മണിക്ക്
🎬സുന്ദരി നീയും സുന്ദരൻ ഞാനും
രാവിലെ 9 മണിക്ക്
🎬പഞ്ചാഗ്നി
ഉച്ചയ്ക്ക് 12 മണിക്ക്
🎬ഒരു മറവത്തൂർ കനവ്
വൈകിട്ട് 3 മണിക്ക്
🎬ഓ ബേബി
രാത്രി 7 മണിക്ക്
🎬കുട്ടേട്ടൻ
രാത്രി 10 മണിക്ക്
🎬അച്ഛൻ രാജാവ് അപ്പൻ ജേതാവ്
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 8 മണിക്ക്
🎬ഹാപ്പി ബി ഹാപ്പി
രാവിലെ 11 മണിക്ക്
🎬പ്രേതം
അച്ഹയ്ക്ക് 2 മണിക്ക്
🎬വെൽക്കം ടു സെൻട്രൽ ജയിൽ
വൈകീട്ട് 5.30 ന്
🎬തെരി
രാത്രി 10.30 ന്
🎬ഒരേമുഖം
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬തുഷാരം
രാവിലെ 10 മണിക്ക്
🎬ഗോലിമാർ
ഉച്ചയ്ക്ക് 1 മണിക്ക്
🎬സിനിമ കമ്പനി
വൈകിട്ട് 4 മണിക്ക്
🎬താളവട്ടം
രാത്രി 7 മണിക്ക്
🎬സദാനന്ദന്റെ സമയം
രാത്രി 10 മണിക്ക്
🎬ബെസ്റ്റ് ഓഫ് ലക്ക്
*🎥#ZeeKeralam🔻🔻*
രാവിലെ 11 മണിക്ക്
🎬ആമിനാ ടെയിലേഴ്‌സ്
ഉച്ചയ്ക്ക് 1.30 ന്
🎬രാജാ റാണി ജാക്കി
വൈകീട്ട് 4 മണിക്ക്
🎬എല്ലാം ശരിയാകും
രാത്രി 10 മണിക്ക്
🎬വലിയപെരുന്നാള്
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 12.50 ന്
🎬കാപ്പാൻ
വൈകീട്ട് 4.30 ന്
🎬ഇവൻ മര്യാദരാമൻ
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬എപ്പോഴും നിൻ ഓർമ്മകൾ
രാവിലെ 9 മണിക്ക്
🎬ഗൂഗ്ളി
ഉച്ചയ്ക്ക് 12.30 ന്
🎬ക്രേസി ഗോപാലൻ
വൈകീട്ട് 3.30 ന്
🎬MLA മണി പത്താംക്ലാസ്സും ഗുസ്തിയും
രാത്രി 6.30 ന്
🎬'ചക്ര
രാത്രി 9.30 ന്
🎬സമ്മർ ഇൻ ബത്‌ലേഹം
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ഒരു മെക്സിക്കൻ അപാരത
രാവിലെ 10 മണിക്ക്
🎬ഡോറ
വൈകിട്ട് 3 മണിക്ക്
🎬നെപ്പോളിയൻ
വൈകീട്ട് 5.30 ന്
🎬ബാബാകല്യാണി
രാത്രി 8.30 ന്
🎬പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
രാത്രി 11.30 ന്
🎬സംഘം
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬ഡബിൾസ്
ഉച്ചയ്ക്ക് 1.30 ന്
🎬ഒരു കുപ്രസിദ്ധ പയ്യൻ
വൈകീട്ട് 4.15 ന്
🎬ആനന്ദം
രാത്രി 6.45 ന്
🎬പരോൾ
Post a Comment