o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ലോക ഗ്ലോക്കോമ ദിനം*


*💠ദണ്ഡി മാർച്ച് ദിനം*


*💠അയ്യാ വൈകുണ്ഠസ്വാമി ജയന്തി*


*💠സൈബർ സെൻസർഷിപ്പിനെതിരായ ലോക ദിനം*


*💠അന്താരാഷ്ട്ര ഫാനി പാക്ക് ദിനം*


*💠വംശാവലി ദിനം*


*💠ദേശീയ ആൽഫ്രഡ് ഹിച്ച്‌കോക്ക് ദിനം*


*💠ദേശീയ തൊഴിലാളി അമ്മമാരുടെ ദിനം*


*💠യുവജന ദിനം (സാംബിയ)*


*💠ദേശീയ ദിനം (മൗറീഷ്യസ്)*


*💠ഗേൾ സ്കൗട്ട് ദിനം (യുഎസ്എ)*


*💠നവീകരണ ദിനം (ഗാബോൺ)*


*💠വൃക്ഷ ദിനം (മാസിഡോണിയ)*


*💠അർബർ ദിനം (ചൈന , തായ്‌വാൻ)*


*💠ലാൻഡ് മാനേജ്മെന്റ് ദിനം (ഉക്രെയ്ൻ)*


*💠ദേശീയ ചുട്ടുപഴുത്ത സ്കല്ലോപ്സ് ദിനം (യു.എസ്.എ)*


*💠കിരീടാവകാശിയായ വിക്ടോറിയയുടെ പേര് ദിനം (സ്വീഡൻ)*


*💠നീതിന്യായ മന്ത്രാലയത്തിലെ പീനൽ സിസ്റ്റത്തിലെ തൊഴിലാളികൾ ദിനം (റഷ്യ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1622* - ഈശോ സഭാസ്ഥാപകനായ ഇഗ്നേഷ്യസ് ലയോളയേയും ഫ്രാൻസിസ് സേവ്യറെയും ഗ്രിഗറി പതിനഞ്ചാമൻ മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.


*🌐1664* - ന്യൂ ജെഴ്സി ബ്രിട്ടന്റെ കോളനിയായി.


*🌐1861* - കേരളത്തിലെ ആദ്യത്തെ തീവണ്ടി പാതയായ തിരൂർ-ബേപ്പൂർ പാദ ഉദ്ഘാടനം ചെയ്തു.


*🌐1894* - കൊക്ക-കോള ആദ്യമായി കുപ്പികളിലാക്കി വിപണനം ചെയ്തു.


*🌐1918* - റഷ്യയുടെ തലസ്ഥാനം സെന്റ് പീറ്റേഴ്സ്‌ബർഗ്ഗിൽ നിന്നും മോസ്കോവിലേക്കു മാറ്റി.


*🌐1912* - ജൂലിയറ്റ് ഗോൾഡൻ ലോ അമേരിക്കയിൽ "ഗേൾസ് ഗൈഡ്സ്‌ പ്രസ്ഥാനം" സ്ഥാപിച്ചു.


*🌐1918* - റഷ്യയുടെ തലസ്ഥാനം സെന്റ് പീറ്റേഴ്സ്‌ബർഗ്ഗിൽ നിന്നും മോസ്കോവിലേക്കു മാറ്റി.


*🌐1918* - ഗാന്ധിജിയുടെ ആഹ്വാനപ്രകാരം അഹമ്മദാബാദിൽ തുണിമിൽ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചു.


*🌐1925* - ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീ നാരായണഗുരുവിനെ സന്ദർശിച്ചു.


*🌐1930* - ഗാന്ധിജിയുടെ നേതൃത്വത്തിൽ സബർമതിയിൽ നിന്നു 385 കിലോമീറ്റർ ദൂരമുള്ള ദണ്ഡി കടപ്പുറത്തേക്ക് മാർച്ച് ആരംഭിച്ചു.


*🌐1943* - ആകാശവാണിയുടെ തിരുവിതാംകൂർ (തിരുവനന്തപുരം നിലയം) റേഡിയോ നിലയം ശ്രീചിത്തിര തിരുനാൾ മാർത്താണ്ഡവർമ്മ ഉദ്ഘാടനം ചെയ്തു .


*🌐1961* - ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായി റഷ്യയുടെ യൂറിഗഗാറിനെ ബഹിരാകാശത്തേക്ക് അയച്ചു.


*🌐1967* - സുഹാർത്തോ സുകാർണോയെ പിന്തുടർന്ന് ഇന്തോനേഷ്യൻ പ്രസിഡന്റായി.


*🌐1968* - മൗറീഷ്യസ് യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി .


*🌐2003* -കോടതിനിർദേശപ്രകാരം അയോധ്യയിൽ തർക്കഭൂമി കുഴിച്ചു പരിശോധന ആരംഭിച്ചു.


*🌐2009* - രാഹുൽ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് എടുത്ത് (182) മാർക്ക്‌ വോയുടെ റെക്കോർഡിനൊപ്പമെത്തി.


*🌐2011* - ജപ്പാനിലെ ഭൂകമ്പത്തിന്റെ ഒരു ദിവസം കഴിഞ്ഞപ്പോൾ ഫുകുഷിമ ഡായിച്ചി ആണവ നിലയത്തിലെ ഒരു റിയാക്റ്റർ ഉരുകുകയും അന്തരീക്ഷത്തിൽ റേഡിയോആക്ടിവിറ്റി പ്രസരിക്കുകയും ചെയ്തു.


*🌐2014* - ന്യൂയോർക്ക് നഗരത്തിന്റെ കിഴക്കൻ ഹാർലെം പ്രദേശത്ത് ഗ്യാസ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


*🌐2018* - ലോകകപ്പ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആദ്യമായി മെഡൽവേട്ടയിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. നാലു സ്വർണമടക്കം ഒൻപതു മെഡലുകൾ ലഭിച്ചു.


*🌐2018* - മുംബൈയിൽ കർഷകരുടെ ലോംഗ് മാർച്ച് സമാപിച്ചു.


*🌐2020* - COVID-19 പാൻഡെമിക് മൂലം യൂറോപ്പിൽ നിന്നുള്ള യാത്ര അമേരിക്ക നിർത്തിവച്ചു .


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹വൈകുണ്ഠസ്വാമി* - ```കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു വൈകുണ്ഠ സ്വാമി (1809മാർച്ച്‌ 12 - 1851ജൂൺ 3) . മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹിക പരിഷ്‌കർത്താവ്. വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരി കിണർ (മണിക്കിണർ, സ്വാമിക്കിണർ )നിർമിച്ചത് ഇദ്ദേഹം ആണ്. തൈക്കാട് അയ്യ ആണ് ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ. നിഷൽ താങ്കൽ എന്നാണ് സ്വാമി നിർമിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്.```


*🌹ശ്രേയ ഘോഷാൽ* - ```ശ്രേയ ഘോഷാൽ (ജനനം മാർച്ച് 12 1984) ഇന്ത്യക്കാരിയായ ഒരു ചലച്ചിത്ര പിന്നണിഗായികയാണ്‌. ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതൽ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും അവർ ഗാനങ്ങൾ‌ ആലപിക്കുന്നു. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷാലിനു ലഭിച്ചിരുന്നു. ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡുകളിൽ അഞ്ചെണ്ണമുൾപ്പെടെ 6 ഫിലിം ഫെയർ അവർഡുകൾ, മികച്ച പിന്നണി ഗായികയ്ക്കുള്ള ഒൻപത് സൌത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ (തമിഴ് 2, മലയാളം 5, കന്നഡ 2, തെലുങ്ക് 1 എന്നിങ്ങനെ), മികച്ച ഗായികയ്ക്കുള്ള രണ്ട് തമിഴ്‍നാട് സ്റ്റേറ്റ് ഫിലിം അവാർഡ്, കൂടാതെ 2009, 2011, 2014, 2018 വർഷങ്ങളിലെ മികച്ച ഗായികക്കുള്ള കേരളസംസ്ഥാന പുരസ്കാരവും ഇവർക്കാണു ലഭിച്ചത്. നിരവധി ഇന്ത്യൻ ഭാഷകളിലെ ചലച്ചിത്ര സംഗീതം, ആൽബം എന്നിവയിൽ ഗാനങ്ങളാലപിച്ച അവർ ഇന്ത്യൻ സിനിമാ രംഗത്തെ ഒരു പ്രമുഖ പിന്നണി ഗായികയായി ഉദിച്ചുയരുകയായിരുന്നു.```


*🌹ഇന്ദ്രൻസ്* - ```മലയാള ചലച്ചിത്രരംഗത്തെ ഒരു നടനാണ് ഇന്ദ്രൻസ് (Born: 12 March 1956) എന്നറിയപ്പെടുന്ന സുരേന്ദ്രൻ കൊച്ചുവേലു. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി.```


*🌹സാജൻ കെ മാത്യു* - ```ചലച്ചിത്ര സംവിധായകനാണ് സാജന്‍ കെ മാത്യു (Born: 12 March 1981). 2016ല്‍ പുറത്തിറങ്ങിയ 'ഒരു മുറെ വന്ത് പാര്‍ത്തായാ' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 2018ല്‍ ഒരു '21 ബേക്കര്‍ സ്ട്രീറ്റ്' എന്ന ചിത്രം സംവിധാനം ചെയ്തു.``` 


*🌹സൈജു കുറുപ്പ്* - ```ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച മലയാളചലച്ചിത്ര നടനാണ് സൈജു കുറുപ്പ് (ജനനം : 12 March 1979). അതിനു ശേഷം നിരവധി മലയാള ചലച്ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും വേഷമിട്ടു. ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ച ഇദ്ദേഹം അനിരുദ്ധ് എന്ന പേരിലാണ് അവിടെ അറിയപ്പെടുന്നത്.```


*🌹പി.എ. അനീഷ്* - ```മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ്‌ പി.എ. അനീഷ് (ജനനം 12 മാർച്ച് 1980) . ആനുകാലികങ്ങളിലും ഓൺ‌ലൈൻ പ്രസിദ്ധീകരണങ്ങളിലും[3] കവിതകളെഴുതുന്നു.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക, നാലാമിടം (എഡിറ്റർ സച്ചിദാനന്ദൻ),ചിന്ത പബ്ലിക്കേഷൻസിന്റെ പുതുകാലം പുതുകവിതകൾ എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലടി സംസ്കൃതസർവകലാശാലാ യുവജനോത്സവത്തിൽ (2005)കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. "കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും" (സൈകതം ബുക്സ്) ആണ് ആദ്യകവിതാ സമാഹാരം.```


*🌹അൽഫോൺസ ജോൺ* - ```കേരളത്തിലെ ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് അൽഫോൺസ ജോൺ ഒൻപതാം കേരളനിയമസഭയിൽ കുണ്ടറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു അൽഫോൻസാ ജോൺ (ജനനം :12 മാർച്ച് 1948).``` 


*🌹ഉണ്ണിമേരി* - ```ഒരു മലയാളം, തെലുഗു, തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് ഉണ്ണിമേരി (ജനനം 1962, മാർച്ച് 12). ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്.തമിഴിൽ രജനീകാന്തിന്റെയും കമലഹാസന്റേയും തെലുഗിൽ ചിരഞ്ജീവിയുടേയും നായികയായി അഭിനയിച്ചു.``` 


*🌹എം. കുഞ്ഞിരാമൻ നമ്പ്യാർ* - ```കാസർഗോഡ് ജില്ലയിലെ ഒരു രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ പ്രവർത്തകനും സഹകാരിയുമായിരുന്നു എം. കുഞ്ഞിരാമൻ നമ്പ്യാർ (12 മാർച്ച് 1924 - 14 ജൂൺ 2014). 1982 മുതൽ 1984 വരെ മൂന്നു വർഷത്തോളം ഉദുമ നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയി പ്രവർത്തിച്ചു. 21 വർഷക്കാലം പനത്തടി പഞ്ചായത്ത് പ്രസിഡന്റ്, 30 വർഷം പനത്തടി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.```


*🌹എം. ദേവദാസ്* - ```പ്രമുഖ ഇന്ത്യൻ ഫുട്‌ബോൾ താരമായിരുന്നു എം. ദേവദാസ് (ജനനം :1935 മാർച്ച് 12). മുഴുവൻ പേര് മുണ്ടിയത്ത് ദേവദാസ്. 1960ൽ റോമിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. ഇതേ ടീമിൽ മലയാളികളായ എസ്.എസ്. നാരായണൻ, ഒ. ചന്ദ്രശേഖരൻ എന്നിവരും അംഗങ്ങളായിരുന്നു. 1960 സെപ്തംബർ ഒന്നിനാണ് ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം അവസാനമായി ഒളിമ്പിക്‌സിൽ കളിച്ചത്.```


*🌹കൊതുകു നാണപ്പൻ* - ```1980 കളിലും 1990 കളിലും മലയാള സിനിമകളിലെ ഇന്ത്യൻ നാടക നടൻ, മിമിക്രി ആർട്ടിസ്റ്റ്, ചലച്ചിത്ര നടൻ എന്നിവരായിരുന്നു കൊതുകു നാണപ്പൻ (ജനനം 12 March 1935 - മരണം 26 ഡിസംബർ 1994) . തന്റെ പ്രശസ്തമായ സിനിമകൾ നാടോടിക്കാറ്റ് (1987), ആനവാൽ മോതിരം (1991), ശരപഞ്ജരം (1979), പാവം പൂർണിമ (1984) ചെങ്കോൽ (1993) തുടങ്ങിയവയാണ്. നാടോടിക്കാറ്റ് എന്ന ഹാസ്യ ചിത്രത്തിലെ സൂപ്പർവൈസർ വേഷത്തിലെ അഭിനയം ശ്രദ്ധേയമാണ്.```


*🌹ഗബ്രിയേൽ ടാർഡ്* - ```ഫ്രഞ്ചു സാമൂഹികചിന്തകനും ക്രിമിനോളജിസ്റ്റുമാണ് ഗബ്രിയേൽ ടാർഡ് (ജനനം 12 March 1843 - മരണം 13 May 1904). 'സാമൂഹിക സമ്പർക്കം' എന്ന സിദ്ധാന്തത്തിന്റെ ആവിഷ്ക്കാരത്തിലൂടെ സാമൂഹികശാസ്ത്രരംഗത്ത് ശ്രദ്ധേയനായ വ്യക്തിയാണ് ടാർഡ്.```


*🌹ജെയ്മി അലക്സാണ്ടർ* - ```ഒരു അമേരിക്കൻ അഭിനേത്രിയാണ് ജെയ്മി അലക്സാണ്ടർ (ജനനം മാർച്ച് 12, 1984]. കൈലെ XY എന്ന ടെലിവിഷൻ പരമ്പരയിലെ ജെസ്സി, 2011 ൽ പുറത്തിറങ്ങിയ തോർ എന്ന സൂപ്പർ ഹീറോ സിനിമയിലെ സിഫ്, 2013 ൽ പുറത്തിറങ്ങിയ അതേ ചിത്രത്തിൻറെ തുടർച്ച, എജൻറ്സ് ഓഫ് S.H.I.E.L.D. എന്ന ടെലിവിഷൻ പരമ്പരയിലെ കഥാപാത്രം എന്നിവ അവതരിപ്പിച്ചതിൻറെ പേരിലാണ് അവർ ഏറെ പ്രശസ്തയായത്. 2015 മുതൽ, അവർ എൻബിസി പരമ്പരയായ ബ്ലൈൻഡ് സ്പോട്ടിലെ വേഷം അവതരിപ്പിച്ചിരുന്നു.```


*🌹ജോൺ ലോറൻസ് ടൂൾ* - ```ഒരു ബ്രിട്ടീഷ് അഭിനേതാവാണ് ജോൺ ലോറൻസ് ടൂൾ(12 മാർച്ച് 1830 – 30 ജൂലൈ 1906). പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലെ പ്രമുഖനായ ഹാസ്യനടനായിരുന്നു.ജെ.എം. ബാരിയുടെ നാടകങ്ങൾ ആദ്യമായവതരിപ്പിച്ചതും ടൂളായിരുന്നു.```


*🌹ബി.ആർ.പി. ഭാസ്കർ* - ```കേരളത്തിലെ മുതിർന്ന ഒരു മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമാണ്‌ ബി.ആർ.പി. ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ (ജനനം : മാർച്ച് 12 1932). തകഴിയുടെ പ്രശസ്ത നോവൽ കയർ അതേപേരിൽ എം.എസ്. സത്യുവിന്റെ സം‌വിധാനത്തിൽ ഹിന്ദി സീരിയലായി ഇറക്കി. 1989 ൽ ഇതു ദേശീയശൃംഗലയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. ദൂരദർശന്‌ വാർത്തകളും ഫീച്ചറുകളും നിർമ്മിച്ചു നൽകുന്ന ബാംഗ്ലൂരിലെ ഫോക്കസ് ഇന്ത്യ ഫീച്ചേഴ്സിന്റെ ഉപദേശകനായി 1989 മുതൽ 1992 വരെ സേവനമനുഷ്ഠിച്ചു. 1994 മുതൽ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയൽ ഉപദേശകനായും മീഡിയ വാച്ച് അഥവാ (പത്ര കാഴ്ച്ച) എന്ന പരിപാടിയിൽ സക്കറിയയുമായി സഹഅവതാരകനായും പ്രവർത്തിച്ചു. പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം 2014 ൽ ബി.ആർ.പി. ഭാസ്കറിനു ലഭിക്കുകയുണ്ടായി.```


*🌹മാധവ് കുമാർ നേപ്പാൾ* - ```നേപ്പാളിലെ കമ്മ്യൂണിസ്റ്റ് നേതാവും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമാണ് മാധവ് കുമാർ നേപ്പാൾ (ജനനം: മാർച്ച് 12, 1953). 2009 മേയ് 23-നാണ് നേപ്പാൾ പാർലമെന്റ് മാധവ് കുമാറിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. 15 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.```


*🌹മിറ്റ് റോംനി* - ```ഒരു അമേരിക്കൻ വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമാണു് മിറ്റ് റോംനി(ജനനം:മാർച്ച് 12 1947) 2012-ലെ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്നു . 2003 മുതൽ 2007 വരെ മസാച്ചുസെറ്റ്സിന്റെ ഗവണറായി പ്രവർത്തിച്ചിരുന്നു.```


*🌹മ്യൂസ് മേരി ജോർജ്* - ```എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും നിരൂപകയും ആലുവ യു.സി. കോളേജിലെ മലയാള വിഭാഗം അധ്യാപികയുമാണ് മ്യൂസ് മേരി ജോർജ് (ജനനം : 1965 മാർച്ച് 12). ഇസ്പേഡുറാണി, രഹസ്യേന്ദ്രിയങ്ങൾ (കവിത), സ്ത്രീയേ എനിക്കും നിനക്കും എന്ത് (പഠനം), ഉടലധികാരം, മെർക്കുറി: ജീവിതത്തിന്റെ രസമാപിനി (ലേഖനം) പഴയ കൃതി പുതിയ വായന, സ്ത്രീപക്ഷ മാധ്യമ പഠനങ്ങൾ (സംയോജക) എന്നിവയാണ് അവർ രചിച്ച പുസ്തകങ്ങൾ. മ്യൂസ് മേരി ആനുകാലികങ്ങളിൽ സജീവമായി എഴുതാറുണ്ട്. നകുൽ വി.ജി. എഴുതിയ 'ജലം പോലെ തെളിഞ്ഞ'എന്ന പുസ്തകം മ്യൂസ് മേരിയുടെ എഴുത്തിനെയും ജീവിതത്തെയും അടയാളപ്പെടുത്തുന്നു.```


*🌹എം.ബി. രാജേഷ്* - ```പതിനഞ്ചാം ലോകസഭയിൽ പാലക്കാട് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമാണ്‌ എം.ബി. രാജേഷ് (മാർച്ച് 12, 1971). 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് രണ്ടാാമതും തെരഞ്ഞെടുക്കപ്പെട്ടു. 2019 ൽ മൂന്നാമതും മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു.```


*🌹വിജയ് കുമാർ പട്ടൗഡി* - ```ഗണിതശാസ്ത്രജ്ഞനും ടോപ്പോളജിയിലേക്കും അടിസ്ഥാന സംഭാവനകൾ നൽകിയിട്ടുള്ള ഒരു ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനാണ് വിജയ് കുമാർ പട്ടൗഡി (മാർച്ച് 12, 1945 - ഡിസംബർ 21, 1976) . ദീർഘവൃത്താകൃതിയിലുള്ള ഓപ്പറേറ്റർമാർക്കുള്ള ഇന്ഡക്സ് സിദ്ധാന്തത്തിനു തെളിവ് നൽകുന്നതിനായി heat equation രീതികൾ പ്രയോഗിക്കുന്ന ആദ്യത്തെ ഗണിതശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ പ്രൊഫസറായിരുന്നു ഇദ്ദേഹം.```


*🌹സീത്യാസെൻ സിംഗ്* - ```കേരള ബ്ലാസ്റ്റേഴ്സിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രധാനമായും വിംഗറായി കളിക്കുന്ന ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ് ഇറോം സീത്യാസെൻ സിംഗ് (ജനനം: 1992 മാർച്ച് 12).```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷ഗണേഷ് പൈൻ* - ```ഭാരതീയനായ പ്രമുഖ ചിത്രകാരനാണ് ഗണേഷ് പൈൻ(1937 – 12 മാർച്ച് 2013). 2010 ൽ കേരള സർക്കാർ നൽകുന്ന രാജാ രവിവർമ്മ പുരസ്‌കാരം ലഭിച്ചു. കാവ്യാത്മകമായ സറിയലിസ്റ്റിക് ലോകമാണ് പൈൻ ചിത്രങ്ങളുടെ സവിശേഷത. ചിത്രകാരന്മാരുടെ ചിത്രകാരൻ എന്ന് അറിയപ്പെട്ടിരുന്ന പൈന്റെ ചിത്രകല ബംഗാളി നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും ചേരുവകൾകൊണ്ട് സമ്പന്നമായിരുന്നു.```


*🌷ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ* - ```ക്രിസ്തുവർഷം 590 സെപ്തംബർ 3 മുതൽ മരണം വരെ റോം ആസ്ഥാനമായുള്ള കത്തോലിക്കാ സഭയുടെ തലവനായിരുന്നു മഹാനായ ഗ്രിഗോറിയോസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ (ജനനം ക്രി.വ. 540-നടുത്ത്; മരണം 604 മാർച്ച് 12) .സന്യാസപശ്ചാത്തലത്തിൽ നിന്നു വന്ന ആദ്യത്തെ മാർപ്പാപ്പയായിരുന്നു ഗ്രിഗോറിയോസ്. "ഇൻസ്റ്റിട്യൂട്ടുകൾ" എന്ന പ്രഖ്യാതകൃതിയിൽ കാൽവിൽ ഗ്രിഗോറിയോസിനെ, "അവസാനത്തെ നല്ല മാർപ്പാപ്പ" എന്നു വിശേഷിപ്പിച്ചു.```


*🌷യോഹാൻ യാക്കോപ് ബാമർ* - ```ഒരു സ്വിസ് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്നു യോഹാൻ യാക്കോപ് ബാമർ (മേയ് 1, 1825 – മാർച്ച് 12, 1898). ഗണിതശാസ്ത്രജ്ഞനായിരുന്നിട്ടും ബാമർ പ്രസിദ്ധനായത് ഹൈഡ്രജൻറെ വർണ്ണരാജിയുടെ() പ്രായോഗികമായ സൂത്രവാക്യം(ഫോർമുല) കണ്ടെത്തിയതിലൂടെയാണ്. ബേസലിലെ ഗണിതശാസ്ത്രജ്ഞനായ എഡ്വേർഡ് ഹേഗൻബാച്ചിൻറെ അഭിപ്രായത്തോടെയാണ് ബാമർ ഹൈഡ്രജൻറെ വർണ്ണരാജിയെക്കുറിച്ച് പഠനം തുടങ്ങിയത്. ആങ്സ്ട്രൊമിൻറെ ഹൈഡ്രജൻ വർണ്ണരാജിയുടെ അളവു സഹായത്താൽ ബാമർ രണ്ടു സമീപസ്ഥ അലകൾ തമ്മിലുള്ള അകലത്തിൻറെ(വേവ്ലെങ്ത്) സൂത്രവാക്യം കണ്ടെത്തി.```


*🌷സിസേർ ബോർജിയ* - ```നവോത്ഥാനകാല ഇറ്റലിയിലെ ഒരു യുദ്ധപ്രഭുവും, രാഷ്ട്രതന്ത്രജ്ഞനും, കർദ്ദിനാളും ആയിരുന്നു സിസേർ ബോർജിയ (ജനനം: 1475 സെപ്തംബർ 13 അല്ലെങ്കിൽ 1476 ഏപ്രിൽ; മരണം 1507 മാർച്ച് 12) . അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയുടേയും അദ്ദേഹത്തിന്റെ ദീർഘകാലകാമുകി കറ്റാനിയിലെ വന്നോസയുടേയും മകനായിരുന്നു സിസേർ.```


🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (12-03-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️11:30 am* - ഇംഗ്ലീഷ് 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️01:30 pm* - മലയാളം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️02.00 pm* - പരിസരപഠനം 


*▶️02.30 pm* - ഇംഗ്ലീഷ് 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️03.00 pm* - ഇംഗ്ലീഷ് 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️05.30 pm* - സാമൂഹ്യശാസ്ത്രം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️06.00 pm* - ഗണിതം 


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️06.30 pm* - അടിസ്ഥാനപാഠാവലി


*▶️07.00 pm* - ഊർജ്ജതന്ത്രം


*🛎️ പത്താം ക്ലാസ്സ്‌ 1️⃣0️⃣*


*▶️10.00 am* - കേരളപാഠാവലി(തത്സമയ ഫോൺ-ഇൻ) 


*▶️12.00 pm* - സംസ്‌കൃതം (തത്സമയ ഫോൺ-ഇൻ) 


*▶️04.00 pm* - ഉറുദു (തത്സമയ ഫോൺ-ഇൻ) 


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️07.30 am* - മാത്തമാറ്റിക്ക്സ് 


*▶️08.00 am* - ബോട്ടണി  


*▶️08.30 am* - സുവോളജി 


*▶️09.00 am* - ബിസിനസ് സ്റ്റഡീസ്


*▶️09.30 am* - അക്കൗണ്ടൻസി 


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️07.30 pm* - അക്കൗണ്ടൻസി (തത്സമയ ഫോൺ-ഇൻ) 


*🛎️ലിറ്റിൽ കൈറ്റ്സ്🔡*


*▶️03.30 pm* - ആപ്റ്റിറ്റ്യുഡ് ടെസ്റ്റ്  

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (12-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬ഗുലുമാൽ

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ഫിലിംസ്റ്റാർ  


*🎥#AsianetTV🔻🔻*


രാവിലെ 8.30 ന്  

🎬 ഒരു വടക്കൻ സെൽഫി 

വൈകീട്ട് 3 മണിക്ക് 

🎬 കളിപ്പാട്ടം 

രാത്രി 10.30 ന്

🎬ഇൻ ഗോസ്റ്റ് ഹൗസ് ഇൻ 


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬കുട്ടൻപിള്ളയുടെ ശിവരാത്രി  

രാവിലെ 10 മണിക്ക് 

🎬ആട്  

ഉച്ചയ്ക്ക് 1 മണിക്ക് 

🎬വെട്ടം

വൈകിട്ട് 4 മണിക്ക്     

🎬കോളേജ് കുമാരൻ  

രാത്രി 7 മണിക്ക്

🎬വൺ

രാത്രി 10 മണിക്ക് 

🎬നാട്ടുരാജാവ്  


*🎥#AsianetPlus🔻🔻*


രാവിലെ 7 മണിക്ക് 

🎬ഇസബെല്ല   

രാവിലെ 10 മണിക്ക് 

🎬കോമാളി 

ഉച്ചയ്ക്ക് 1 മണിക്ക്  

🎬അയ്യർ ദി ഗ്രേറ്റ് 

വൈകിട്ട് 3.30 ന് 

🎬നന്ദി വീണ്ടും വരിക 

രാത്രി 10 മണിക്ക് 

🎬കള്ളനും പോലീസും 


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 8.30 ന് 

🎬മനസ്സിനക്കരെ 


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ഹലോ മൈ ഡിയർ റോങ് നമ്പർ  

രാവിലെ 10 മണിക്ക് 

🎬ഡോൺ സീനു 

ഉച്ചയ്ക്ക് 1 മണിക്ക്

🎬ഷി ടാക്സി  

വൈകിട്ട് 4 മണിക്ക്

🎬101 ചോദ്യങ്ങൾ 

രാത്രി 7 മണിക്ക്

🎬തൃശ്ശിവപേരൂർ ക്ലിപ്തം  

രാത്രി 10 മണിക്ക്

🎬മായാ മല്ലിക  


*🎥#ZeeKeralam🔻🔻*


രാവിലെ 11 മണിക്ക് 

🎬എന്റെ കാണാക്കുയിൽ 

രാത്രി 6 മണിക്ക് 

🎬കുഞ്ഞേൽദൊ 


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 12 മണിക്ക് 

🎬സാറാസ് 

വൈകീട്ട് 3 മണിക്ക് 

കത്തി സൺഡൈ  


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക് 

🎬കാളിദാസ് 

രാവിലെ 9 മണിക്ക്

🎬യു ടേൺ 

ഉച്ചയ്ക്ക് 12 മണിക്ക്

🎬കോടീശ്വരൻ 

വൈകീട്ട് 4 മണിക്ക്    

🎬കഥകളി  

രാത്രി 7 മണിക്ക് 

🎬'അമ്മ അമ്മായിയമ്മ 

രാത്രി 10 മണിക്ക് 

🎬കാവലൻ 


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬3 ഡോട്സ് 

രാവിലെ 10.15 ന് 

🎬ഒരു മുത്തം മണിമുത്തം  

വൈകിട്ട് 3 മണിക്ക് 

🎬അയൽവാസി ഒരു ദരിദ്രവാസി 


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക് 

🎬ബോംബെ മാർച്ച് 12 

ഉച്ചയ്ക്ക് 1.30 ന്

🎬പുതിയ നിയമം 

വൈകീട്ട് 4.15 ന് 

🎬ജെമിനി  

📺📺📺📺📺📺📺📺

Post a Comment

Previous Post Next Post