o ഇൻ്റേണൽ ലീഗ് ഫുട്ബാൾ സെമിഫൈനൽ തുടങ്ങി
Latest News


 

ഇൻ്റേണൽ ലീഗ് ഫുട്ബാൾ സെമിഫൈനൽ തുടങ്ങി

 ഇൻ്റേണൽ ലീഗ് ഫുട്ബാൾ സെമിഫൈനൽ തുടങ്ങി




മാഹി: സുധാകരൻ മാസ്റ്റർ ഫുട്ബാൾ അക്കാദമിയുടെ ദശവാർഷികത്തോടനുബന്ധിച്ച് മാഹി സ്പോട്സ് ഗ്രൗണ്ടിൽ നടക്കുന്ന എം.എഫ്.എ.സ്പോട്സ് ജയൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാൾ ടൂർണ്ണമെൻ്റിൻ്റെ സെമി ഫൈനൽ മത്സരങ്ങളുടെ ഉൽഘാടനം മുതിർന്ന മാധ്യമ പ്രവർത്തകൻ പാലക്കര പുരുഷു ഉൽഘാടനം ചെയ്തു.

ആറ് ടീമുകളാണ് സെമി ഫൈനലിൽ മത്സരിക്കുന്നത്.ഇന്നലെ നടന്ന മത്സരത്തിൽ സ്പെയിൻ ബുള്ളേർസ്, മൂന്നിനെതിരെ ആറ് ഗോളുകൾക്ക് ഇന്ത്യൻ ടൈഗേർസിനെ പരാജയപ്പെടുത്തി.

ജോസ് ബാസിൽ ഡിക്രൂസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ടി.അശോക് കുമാർ, ചീഫ് കോച്ച് മുഹമ്മദ് സലീം, മുൻ സന്തോഷ് ട്രോഫി താരവും പൊലീസ് എസ്.ഐ.യുമായ ഉമേഷ് ബാബു കോട്ടമ്മൽ, അഡ്വ.പി.കെ.വത്സരാജ്, മാഹി പൊലീസ് എസ്.ഐ.വളവിൽ പ്രസാദ്. എ.കെ.മോഹനൻ മാസ്റ്റർ, അജയൻ പുഴിയിൽ, പോൾ ഷിബു., അരുൺകുമാർ, മഹേഷ് പുഴിത്തല എന്നിവർ സംബന്ധിച്ചു.

ഇന്ന് വൈ. 4.45ന് നടക്കുന്ന മത്സരത്തിൽ ജർമ്മൻ ജഗ്വേർസും, ബ്രസീലിയൻ കോമ്പ്രാസും ഏറ്റുമുട്ടും. ഫൈനൽ മത്സര വിജയികൾക്ക്

 ജയൻ മെമ്മോറിയൽ ട്രോഫിയും, റണ്ണേർസ് അപ്പിന് ഭാസ്ക്കരൻ മാസ്റ്റർ മെമ്മോറിയൽ ട്രോഫിയും ലഭിക്കും.20 നാണ് ഫൈനൽ മത്സരം.



Post a Comment

Previous Post Next Post