o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ലോക കൗമാര മാനസികാരോഗ്യ ദിനം*


*💠അന്താരാഷ്ട്ര റെസ്ക്യൂ ക്യാറ്റ് ദിനം*


*💠പഴയ സാധനങ്ങളുടെ ദിവസം*


*💠കർഷക ദിനം (മ്യാൻമർ)*


*💠വ്യോമസേനാ ദിനം (ശ്രീലങ്ക)*


*💠ടെക്സാസ് സ്വാതന്ത്ര്യ ദിനം (യുഎസ്എ)*


*💠യുഎസ് പൗരത്വ ദിനം (പ്യൂർട്ടോ റിക്കോ)*


*💠ദേശീയ ബനാന ക്രീം പൈ ദിനം ( യു.എസ്.എ)*


*💠ദേശീയ പുകവലി വിരുദ്ധ ദിനം (അയർലൻഡ്)*


*💠ബലൂച് സാംസ്കാരിക ദിനം (അഫ്ഗാനിസ്ഥാൻ , ഇറാൻ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1498* - ```വാസ്കോഡ ഗാമയുടെ കപ്പൽ മൊസാംബിക്ക് ദ്വീപ് സന്ദർശിച്ചു .```


*🌐1799* - ```അമേരിക്കൻ കോൺഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു.```


*🌐1807* - ```അമേരിക്കൻ കോൺഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു.```


*🌐1855* - ```അലക്സാണ്ടർ രണ്ടാമൻ റഷ്യയിൽ സാർ ചക്രവർത്തിയായി സ്ഥാനമേൽക്കുന്നു.```


*🌐1867* - ```യുഎസ് കോൺഗ്രസ് ആദ്യത്തെ പുനർനിർമാണ നിയമം പാസാക്കി .```


*🌐1888* - ```കോൺസ്റ്റാന്റിനോപ്പിൾ ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നു. സൂയസ് കനാൽ ഗതാഗതത്തിനു തുറന്നു കൊടുക്കപ്പെടുന്നു.```


*🌐1924* - ```തുർക്കി ഓട്ടോമൻ സാമ്രാജ്യത്വം അവസാനിച്ചു.```


*🌐1933* - ```സിനിമാ ചരിത്രത്തിലെ അത്ഭുതമായ കിങ് കോങ് റിലീസായി.```


*🌐1946* - ```ഹൊ ചി മിൻ ഉത്തര വിയറ്റ്നാമിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നു.```


*🌐1953* - ```അക്കാദമി അവാർഡ് വിതരണം ആദ്യമായി NBC ടെലിവിഷനിലൂടെ സം‌പ്രേഷണം ചെയ്യുന്നു.```


*🌐1965* - ```ഉത്തര വിയറ്റ്നാമിൽ അമേരിക്ക, ഓപ്പറേഷൻ റോളിങ്ങ് തണ്ടർ എന്നു പേരിട്ട ബോംബ് ആക്രമണം തുടങ്ങി.```


*🌐1969* - ```സൂപ്പർ സോണിക് വിമാനം കോൺകോർഡ് ഇംഗ്ലണ്ടിലെ ടുളോസ്‌ വിമാനത്താവളത്തിൽനിന്ന് ആദ്യത്തെ പറക്കൽ നടത്തി.```


*🌐1970* - ```റൊഡേഷ്യ സ്വതന്ത്രമായി.```


*🌐1972* - ```പയനിയർ 10 വിക്ഷേപിച്ചു. വ്യാഴ ഗ്രഹത്തിനപ്പുറം ഉൽക്ക മേഖല താണ്ടി ആദ്യമായി സഞ്ചരിച്ച സ്പേസ് ക്രാഫ്റ്റാണിത്.```


*🌐1981* - ```ചെറു ഗ്രഹമായ 5020 അസിമോവ് കണ്ടെത്തി.```


*🌐1983* - ```സോണി, ഫിലിപ്സ് കമ്പനികൾ കോംപാക്ട് ഡിസ്ക് (സി.ഡി) പുറത്തിറക്കി.```


*🌐1989* - ```ക്ളോറോഫ്‌ളൂറോകാർബണിന്റെ ഉത്പാദനം 2000 മുതൽ നിർത്തിവയ്ക്കാനുള്ള ഉടമ്പടി 12 യൂറോപ്യൻ രാജ്യങ്ങൾ ഒപ്പുവച്ചു.```


*🌐1990* - ```നെൽസൺ മണ്ടേല ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ഡെപ്യൂട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു .```


*🌐1992* - ```ഉസ്ബെക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.```


*🌐1992* - ```മൊൾഡോവ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.```


*🌐1995* - ```യാഹൂ! പ്രവർത്തനമാരംഭിച്ചു.```


*🌐1995* - ```ഫെർമിലാബിലെ ഗവേഷകർ ടോപ്പ് ക്വാർക്കിന്റെ കണ്ടെത്തൽ പ്രഖ്യാപിച്ചു .```


*🌐1996* - ```കണ്ണൂർ ആസ്ഥാനമായി മലബാർ യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്തു.```


*🌐2006* – ```ഇന്തോ- യു എസ് ആണവ കരാർ ഒപ്പു വച്ചു.```


*🌐2016* - ```ദുബായിൽ നിന്ന് ന്യൂസിലാൻഡിലെ ഓക്‌ലന്റിലേക്കു, 14200 കി.മി ദൂരം 16 മണിക്കൂർ 24 മിനിട്ട് ഇടവേളയില്ലാതെ പറന്ന് എമിറേറ്റ്സ് വിമാനം (ബോയിങ് A380) ചരിത്രം സൃഷ്ടിച്ചു.```


*🌐2016* - ```അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലെ 340 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം അമേരിക്കൻ ഗഗന സഞ്ചാരി സ്കോട്ട് കെല്ലിയും റഷ്യൻ ഗഗന സഞ്ചാരി മിഖായിൽ കോർണിയെൻകോവും ഭൂമിയിൽ തിരിച്ചെത്തി.```


*🌐2018* - ```കൃതി രാജ്യാന്തര സാഹിത്യോത്സവം നടത്തിയ കാരൂർ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ മത്സരത്തിൽ വി.എം. ദേവദാസിന് ഒന്നാം സമ്മാനം (ഒരു ലക്ഷം രൂപ).```


*🌐2019* - ```ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്ക്റ്റ് ടീമിന്റെ ജേഴ്‌സി അവതരിപ്പിച്ചു; ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് പുരുഷ വനിത ടീമിലെ താരങ്ങള്‍.```


*🌐2019* - ```ഭാരതത്തിന്റെ വീരപുത്രനായി തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ ഡല്‍ഹിയിലെത്തി.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹ലാറി ബേക്കർ* - ```ലാറി ബേക്കർ യഥാർത്ഥ പേര് ലോറൻസ് ബേക്കർ (ഇംഗ്ലീഷ്: Laurence Baker)( 1917 മാർച്ച് 2 - 2007 ഏപ്രിൽ 1 ). “ചെലവു കുറഞ്ഞ വീട്‌" എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയാണ്‌. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിച്ച അദ്ദേഹം, കേരളസമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ്‌. ഇന്ന് ബേക്കറിന്റെ പാത പിന്തുടരുന്ന് നിരവധി ആർക്കിടെക്റ്റുകൾ ചെലവുകുറഞ്ഞ കെട്ടിടങ്ങൾ പണിയുന്നുണ്ട്. അതിനെല്ലാം ലാറി ബേക്കർ രീതി എന്ന് പേരു വരത്തക്കവണ്ണം പ്രശസ്തമാണ് ആ വാസ്തുശില്പരീതി. 1990-ൽ ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചു.```


*🌹വിദ്യാസാഗർ* - ```ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീതസം‌വിധായകനാണ്‌ വിദ്യാസാഗർ (Born 2 March 1963). മനോഹരമായ മെലഡി ഗാനങ്ങൾ ചെയ്തതിനാൽ ഇദ്ദേഹത്തെ 'മെലഡി കിംഗ് എന്ന് വിളിക്കുന്നു. അഴകിയ രാവണൻ എന്ന ചലച്ചിത്രത്തിലൂടെയാണ്‌ മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. 2005-ൽ മികച്ച സംഗീതസം‌വിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം സംഗീതം നൽകിയ തിരുവോണകൈനീട്ടം എന്ന ഓണം ആൽബത്തിലെ ' പറനിറയെ പൊന്നളക്കും' എന്ന ഗാനം ഇന്നും ഏറ്റവും മികച്ച ഓണപ്പാട്ടായി കരുതുന്നു.```


*🌹മണിക്കുട്ടൻ* - ```തെന്നിന്ത്യൻ സിനിമയിലെ ഒരു അഭിനേതാവാണ്‌ മണിക്കുട്ടൻ (ജനനം 2 March 1986). മലയാളത്തിലെ ആദ്യചിത്രം വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രമായിരുന്നു. സിനിമയിലേക്ക് വരുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചു.```


*🌹വി. ആനന്ദക്കുട്ടൻ നായർ* - ```കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച മലയാള സാഹിത്യകാരനാണ് വി. ആനന്ദക്കുട്ടൻ നായർ(02 മാർച്ച് 1920 - 1 ഫെബ്രുവരി 2000). സ്നേഹസീമ എന്ന സിനിമയിലെ കൂട്ടുകാർ നിന്നെ വിളിപ്പതെന്തേ . എന്ന ഗാനം ഇദ്ദേഹകത്തിന്റേതാണ്.```


*🌹അജ്മൽ അമീർ* - ```മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ചലച്ചിത്രതാരമാണ് അജ്മൽ അമീർ (Born: 2 March 1985). പ്രണയകാലം എന്ന മലയാളം ചലച്ചിത്രമാണ് അജ്മൽ അമീറിൻറെ ആദ്യ സിനിമ. നടി വിമല രാമനാണ് ഈ ചിത്രത്തിൽ അജ്മലിൻറെ നായികയായി അഭിനയിച്ചത്. അജ്മലിൻറെ രണ്ടാമത്തെ ചിത്രം തമിഴിലായിരുന്നു (ചലച്ചിത്രത്തിൻറെ പേര് : അഞ്ചാതെ). പ്രശസ്ത നടൻ മോഹൻലാലിന്റെ സഹോദരനായി അഭിനയിച്ച മാടമ്പി എന്ന മലയാളചലച്ചിത്രമാണ് അജ്മലിൻറെ മൂന്നാമത് ചലച്ചിത്രം.```


*🌹അനിൽ നമ്പിയാർ* - ```മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് അനിൽ പദ്മാൻ നമ്പ്യാർ (ജനനം: മാർച്ച് 2, 1984) . വലംകൈയ്യൻ ഇടത്തരം വേഗതയിൽ പന്തെറിയുന്ന വലംകൈയ്യൻ ബാറ്റ്സ്മാനാണ് നമ്പ്യാർ.```


*🌹അബ്ദുൽ കരീം ഖതീബ്* - ```മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജസ്റ്റിസ് ആൻറ് ഡവലപ്മെൻറ് പാർട്ടി സ്ഥാപകനും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു ഡോ. അബ്ദുൽ കരീം അൽഖത്വീബ് (ജനനം 1921 മാർച്ച് 2 - മരണം 2008 സെപ്റ്റംബർ 27) .```


*🌹കുന്നക്കുടി വൈദ്യനാഥൻ* - ```പ്രശസ്‌തനായ വയലിൻ വിദ്വാനായിരുന്നു കുന്നക്കുടി വൈദ്യനാഥൻ (മാർച്ച് 2, 1935 - സെപ്റ്റംബർ 8, 2008).ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തോളം വേദികളിൽ കുന്നക്കുടി വയലിൻ കച്ചേരി നടത്തിയിട്ടുണ്ട്‌. ആയിരക്കണക്കിന്‌ ഭക്തിഗാനങ്ങൾ, അമ്പതിലേറെ ചലച്ചിത്രഗാനങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. ബാലമുരളീകൃഷ്‌ണ പാടിയ ശാസ്‌ത്രീയ ഗാനവും ഉഷ ഉതുപ്പിനുള്ള പോപ്പ്‌ സംഗീതവും ചിട്ടപ്പെടുത്തിയിട്ടുണ്ട്.```


*🌹കെ.സി.എസ്. മണി* - ```ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപ്പിച്ചതിൻറെ പേരിൽ കേരളം മുഴുവൻ അറിയപ്പെടുവാൻ ഇടയായ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി) പ്രവർത്തകനായിരുന്നു കോനാട്ടുമഠം ചിദംബരയ്യർ സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ്. മണി (മാർച്ച് 2, 1922 - സെപ്റ്റംബർ 20, 1987). സാഹസികമായ ഒറ്റയാൾ പോരാട്ടത്തിലൂടെ ദിവാൻ ഭരണത്തിന് അറുതി വരുത്തിയ വ്യക്തി എന്ന് അതിനാൽ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. മണിയുടെ 86-ആം ജന്മവാർഷികദിനമായിരുന്ന 2008 മാർച്ച് 2-ന്‌ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി ഇദ്ദേഹത്തിൻറെ അർദ്ധകായപ്രതിമ തകഴിയിൽ ഇദ്ദേഹത്തിന്റെ ഭവനത്തിനു സമീപത്തുള്ള കെ.സി.എസ്. മണി സ്മാരകത്തിൽ അനാച്ഛാദനം ചെയ്തു.```


*🌹ധ്യാൻ സിങ്* - ```ദോഗ്രി ഭാഷയിലെഴുതുന്ന കവിയാണ് ധ്യാൻ സിങ് (ജനനം മാർച്ച് 2, 1939). 'പാർച്ചമേൻ ദി ലോ' എന്ന കാവ്യ സമാഹാരം 2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി.``` 


*🌹പി.കെ. വാസുദേവൻ നായർ* - ```കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വി. എന്ന് അറിയപ്പെട്ടിരുന്ന പി. കെ. വാസുദേവൻ നായർ അഥവാ പടയാട്ട് കേശവപിള്ള വാസുദേവൻ നായർ (മാർച്ച് 2, 1926 - ജൂലൈ 12, 2005). രാഷ്ട്രീയ ജീവിതത്തിനിടെ അദ്ദേഹം നാലു തവണ പാർലമെന്റംഗമായി ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.```


*🌹മിഖായേൽ ഗോർബച്ചേവ്* - ```മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ് ( born 2 മാർച്ച് 1931) ഒരു റഷ്യൻ രാഷ്ട്രീയപ്രവർത്തകനാണ്‌. യു.എസ്.എസ്.ആറിന്റെ അവസാനത്തെ പ്രസിഡണ്ടും ഇദ്ദേഹമായിരുന്നു‌. 1988 മുതൽ 1991-ൽ യു.എസ്.എസ്.ആർ തകരുന്നതു വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു.1990-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഗോർബച്ചേവ് നേടിയിട്ടുണ്ട്.```


*🌹വിദ്യ മാൽവാടെ* - ```പ്രധാനമായും ബോളിവുഡ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് വിദ്യ മാൽവാടെ (Born 2 March 1973) . വിദ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത് 2003 ൽ വിക്രം ഭട്ടിന്റെ ഇന്തഹ എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രം അത്ര വിജയമായില്ല. പിന്നീട് പല ചെറിയ വേഷങ്ങളിലും, പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. 2007 ൽ ചക് ദേ ഇന്ത്യ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായി.```


*🌹ഹനുമാൻ ബേനിവാൾ* - ```17ആം ലോകസഭയിൽ നാഗൗർമണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗം ആണ് ഹനുമാൻ ബേനിവാൾ (ജനനം 2 മാർച്ച് 1972). രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ സ്ഥാപകാംഗമാണ്. ജയ്പൂരിലെ രാജസ്ഥാൻ സർവകലാശാലയുടെ മുൻ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.``` 


*🌹ടി.ജി.കെ മേനോൻ* - ```ഇന്ത്യൻ സാമൂഹിക പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമാണ് തചെറിൾ ഗോവിന്ദൻ കുട്ടി മേനോൻ (ജനനം 2 മാർച്ച് 1940). 1989 ൽ അദ്ദേഹത്തിന് ജംനലാൽ ബജാജ് അവാർഡ് ലഭിച്ചു. 1991 ൽ പദ്മശ്രീയുടെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതി ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി .```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷സരോജിനി നായിഡു* - ```ഇന്ത്യയുടെ വാനമ്പാടി(NIGHTINGALE OF INDIA) എന്നറിയപ്പെട്ട സരോജിനി നായിഡു (ജനനം 13 ഫെബ്രുവരി 1879 - മരണം 2 മാർച്ച് 1949) ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ വനിതയും ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും സരോജിനി നായിഡു ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവയായിരുന്ന നായിഡു ദണ്ഡി യാത്രൽ മഹാത്മാഗാന്ധിയെ അനുഗമിച്ചു, .സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ(ഉത്തർപ്രദേശ്) ആയിരുന്നു. സരോജിനി നായ്ഡുവിന്റെ പിറന്നാൾ ദിനം ഇന്ത്യയിൽ വനിതാദിനം ആയി ആചരിക്കുന്നു.``` 


*🌷സ്‌ക്വാഡ്രന്‍ ലീഡര്‍ സിദ്ധാര്‍ഥ് വസിഷ്ഠ്* - ```കേരമ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച സൈനികനായിരുന്നു സിദ്ധാര്‍ഥ് വസിഷ്ഠ് (മരണം : 2019 മാർച്ച് 2 ). ബദ്ഗാമില്‍ വ്യോമസേനാ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് മരണമടഞ്ഞു.```


*🌷പി. ശങ്കരൻ നമ്പ്യാർ* - ```സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ് പി. ശങ്കരൻ നമ്പ്യാർ (ജനനം ജൂൺ 10, 1892 - മരണം മാർച്ച് 2, 1954). അധ്യാപകൻ, കവി, വിമർശകൻ, പ്രസംഗകൻ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ തമിഴ്-മലയാള പൊതുപൂർവ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് പി. ശങ്കരൻ നമ്പ്യാരാണ് . തൃശൂരിലെ കേരളവർമ കോളേജ് സ്ഥാപിക്കാൻ മുൻകൈ എടുത്ത ശങ്കരൻ നമ്പ്യാർ അതിന്റെ ആദ്യ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.``` 


*🌷ഡി.എച്ച്. ലോറൻസ്* - ```20-ആം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്മാരുമായ സാഹിത്യകാരന്മാരിൽ ഒരാളാണ് ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്സ് ലോറെൻസ്. (സെപ്റ്റംബർ 11, 1885 - മാർച്ച് 2, 1930). നോവലുകൾ, ചെറുകഥകൾ, കവിതകൾ, നാടകങ്ങൾ, ഉപന്യാസങ്ങൾ, യാത്രാ പുസ്തകങ്ങൾ, വിവർത്തനങ്ങൾ, സാഹിത്യ വിമർശനം, സ്വകാര്യ കത്തുകൾ എന്നിവ ഡി.എച്ച്. ലോറെൻസിന്റെ ധന്യവും വൈവിദ്ധ്യമാർന്ന പേനയിൽ നിന്നും ഒഴുകി. ചില ചിത്രങ്ങളും അദ്ദേഹം വരച്ചു. ആധുനികതയുടെയും വ്യവസായവൽക്കരണത്തിന്റെയും മനുഷ്യത്വം നശിപ്പിക്കുന്ന പരിണതഫലങ്ങളോടുള്ള ഒരു വിചിന്തനമായി ലോറെൻസിന്റെ കൃതികളുടെ സന്ദേശത്തെ കാണാം.```


*🌷വി.ബി. ചെറിയാൻ* - ```കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി.ബി. ചെറിയാൻ (വാളംപറമ്പിൽ ബഹനാൻ ചെറിയാൻ) (ജനനം: മരണം :2 മാർച്ച് 2013). സി.പി.ഐ. എം മുൻ സംസ്ഥാന കമ്മറ്റിയംഗവും സി.ഐ.ടി.യു നേതാവുമായിരുന്നു. സി.ഐ.ടി.യു ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ എമ്മിലെ വിഭാഗീയതയുടെ തുടക്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സേവ് സി.പി.എം. ഫോറത്തിന് നേതൃത്വം നൽകി എന്ന കുറ്റമാരോപിച്ച് 1998 ൽ അദ്ദേഹത്തെ ആ പാർട്ടിയിൽ നിന്നും പുറത്താക്കി. മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) എന്ന സംഘടയുടെ കേരള ഘടകം രൂപീകരിക്കുകയും അതിന്റെ സംസ്ഥാന സെക്രട്ടറിയായായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ന്യൂ ട്രേഡ് യൂണിയൻ ഇനിഷ്യേറ്റിവ് ദേശീയ വൈസ് പ്രസിഡണ്ടാണ്.```

🔥🌟🔥🌟🔥🌟🔥🌟

➿➿➿➿➿➿➿

*🦋അനൂപ് വേലൂർ🦋*

➿➿➿➿➿➿➿


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (02-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬അനശ്വരം 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬കളേഴ്‌സ്  

രാത്രി 9.30 ന്

🎬ധ്വനി 


*🎥#AsianetTV🔻🔻*


രാവിലെ 6.30 ന്  

🎬 വാത്സല്യം


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬തെങ്കാശിപ്പട്ടണം 

രാവിലെ 10 മണിക്ക് 

🎬സിംഹാസനം

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ദൃശ്യം

വൈകിട്ട് 4 മണിക്ക്   

🎬ജോണി ജോണി യെസ് അപ്പാ 

രാത്രി 7 മണിക്ക്

🎬ടു കൺട്രീസ്

രാത്രി 10 മണിക്ക് 

🎬ഉസ്താദ്


*🎥#AsianetPlus🔻🔻*


രാവിലെ 9 മണിക്ക് 

🎬കൊച്ചുതെമ്മാടി

ഉച്ചയ്ക്ക് 12 മണിക്ക്  

🎬സെക്കൻഡ് ഷോ

വൈകിട്ട് 3 മണിക്ക് 

🎬അഞ്ച് സുന്ദരികൾ

രാത്രി 11 മണിക്ക് 

🎬ചരിത്രം


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9 മണിക്ക്

🎬താണ്ഡവം

ഉച്ചയ്ക്ക് 2 മണിക്ക്

🎬അന്ന്യൻ


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬തനിയാവർത്തനം

രാവിലെ 10 മണിക്ക് 

🎬തച്ചോളി അമ്പു

ഉച്ചയ്ക്ക് 1 മണിക്ക്

🎬കടിഞ്ഞൂൽ കല്യാണം

വൈകിട്ട് 4 മണിക്ക്

🎬വാൽക്കണ്ണാടി

രാത്രി 7 മണിക്ക്

🎬സകുടുംബം ശ്യാമള 

രാത്രി 10 മണിക്ക്

🎬കൊച്ചി ടു കോടമ്പാക്കം 


*🎥#ZeeKeralam🔻🔻*


രാവിലെ 11മണിക്ക് 

🎬കാട്ടമരായുടു


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 1 മണിക്ക് 

🎬അമരം


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക് 

🎬മഴവിൽക്കാവടി

രാവിലെ 9 മണിക്ക്

🎬മാരി 2

ഉച്ചയ്ക്ക് 12 മണിക്ക് 

🎬വളയം

വൈകീട്ട് 4 മണിക്ക് 

🎬വനമകൻ

രാത്രി 8.30 ന്

🎬പയ്യാ

രാത്രി 11.30 ന് 

🎬തെരുവുനക്ഷത്രങ്ങൾ


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬കുട്ടേട്ടൻ

രാവിലെ 10 മണിക്ക് 

🎬ശക്തി

വൈകിട്ട് 3 മണിക്ക് 

🎬വെള്ളാനകളുടെ നാട്

വൈകീട്ട് 6 മണിക്ക്  

🎬കാക്കക്കുയിൽ

രാത്രി 9 മണിക്ക് 

🎬സിന്ദൂരരേഖ

രാത്രി 11.45 ന് 

🎬സ്വന്തമെവിടെ ബന്ധമെവിടെ


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬അരമനവീടും അഞ്ഞൂറേക്കറും  

ഉച്ചയ്ക്ക് 1.30 ന്

🎬കാരുണ്യം

📺📺📺📺📺📺📺📺


🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (02-03-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️12:30 pm* - ഗണിതം 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️01:00 pm* - ഇംഗ്ലീഷ് 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️01.30 pm* - മലയാളം 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️02.00 pm* - മലയാളം 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️02:30 pm* - ഗണിതം 


*🛎️ആറാം ക്ലാസ്6️⃣*


*▶️03.00 pm* - ഗണിതം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️03.30 pm* - അടിസ്ഥാനപാഠാവലി


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️12.00 pm* - രസതന്ത്രം 


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️11.00 am* - ഇംഗ്ലീഷ് 


*▶️11.30 am* - ഗണിതം 


*🛎️ പത്താം ക്ലാസ്സ്‌ 1️⃣0️⃣*


*▶️05.30 pm* - അറബിക് (റിവിഷൻ)


*▶️06.00 pm* - സംസ്‌കൃതം (റിവിഷൻ)


*▶️06.30 pm* - ഉറുദു (റിവിഷൻ)


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️09.00 am* - ഇക്കണോമിക്സ് - (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️09.30 am* - കമ്പ്യൂട്ടർ സയൻസ് - (പുനഃസംപ്രേഷണം -രാത്രി 10.30)


*▶️10.00 am* - ഇംഗ്ലീഷ് - (പുനഃസംപ്രേഷണം -രാത്രി 11.00)


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️07.30 am* - ഫിസിക്സ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 7.00) 


*▶️08.00 am* - ഫിസിക്സ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 7.30)


*▶️08.30 am* - ഹിസ്റ്ററി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 8.00)


*▶️04.00 pm* - പൊളിറ്റിക്കൽ സയൻസ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 8.30)


*▶️04.30 pm* - പൊളിറ്റിക്കൽ സയൻസ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 9.00)


*▶️05.00 pm* - ഹിസ്റ്ററി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 9.30)

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡

Post a Comment

Previous Post Next Post