ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ഇന്ന് കുംഭ മാസത്തിലെ കാർത്തികവേല*
*💠അന്താരാഷ്ട്ര വനിതാ ദിനം*
*💠അന്താരാഷ്ട്ര വനിതാ സഹകരണ ബ്രൂ ദിനം*
*💠തനതായ പേരുകളുടെ ദിനം*
*💠ദേശീയ ബീ നാസ്റ്റി ദിനം*
*💠ദേശീയ ഒറിഗോൺ ദിനം*
*💠ദേശീയ പ്രൂഫ് റീഡിംഗ് ദിനം*
*💠വിപ്ലവ ദിനം (സിറിയ)*
*💠മാതൃദിനം (അൽബേനിയ , ലാവോസ്)*
*💠ദേശീയ പീനട്ട് ക്ലസ്റ്റർ ദിനം (യു.എസ്.എ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1618* - ```ജോഹന്നാസ് കെപ്ലർ ഗ്രഹചലനത്തിന്റെ മൂന്നാം നിയമം ആവിഷ്കരിച്ചു.```
*🌐1817* - ```ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.```
*🌐1844* - ```സ്വീഡന്റേയും നോർവേയുടേയും രാജാവായി ഓസ്കാർ ഒന്നാമൻ സ്ഥാനാരോഹണം ചെയ്തു.```
*🌐1894* - ```ന്യൂയോർക്കിൽ രാജ്യത്തെ ആദ്യത്തെ നായ ലൈസൻസിംഗ് നിയമം നടപ്പിലാക്കുന്നു.```
*🌐1911* - ```അന്താരാഷ്ട്ര വനിതാദിനം ആദ്യമായി ആഘോഷിച്ചു.```
*🌐1917* - ```റഷ്യയിൽ ഫെബ്രുവരി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.```
*🌐192*0 - ```ഡെൻമാർക്കും ക്യൂബയും ലീഗ് ഓഫ് നേഷൻസിൽ ചേരുന്നു.```
*🌐1925* - ```ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം.```
*🌐1929* - ```തിരുവന്തപുരം നഗരത്തിൽ വൈദ്യുതി വിതരണം ആരംഭിച്ചു.```
*🌐1942* - ```രണ്ടാം ലോകമഹായുദ്ധം: ജാവയിൽ വച്ച് ഡച്ചുകാർ ജപ്പാനോട് കീഴടങ്ങി.```
*🌐1942* - ```രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ ബർമ്മയിലെ റംഗൂൺ പിടിച്ചടക്കി.```
*🌐1943* - ```മെക്സിക്കോയിൽ പരിമിതമായ ചൂതാട്ടം നിയമവിധേയമാക്കി.```
*🌐1950* - ```സോവിയറ്റ് യൂണിയൻ അണുബോംബുണ്ടെന്നു പ്രഖ്യാപിച്ചു.```
*🌐1952* - ```ആന്റണി പിനായ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.```
*🌐1957* - ```ഈജിപ്ത് സൂയസ് കനാൽ വീണ്ടും തുറന്നു.```
*🌐1979* – ```കോംപാക്റ്റ് ഡിസ്കിന്റെ ആദ്യ രൂപം ഫിലിപ്സ് കമ്പനി പുറത്തിറക്കി.```
*🌐2000* - ```ഇറാക്കിലെ പുതിയ ഭരണഘടനയിൽ ഭരണസമിതി ഒപ്പുവച്ചു.```
*🌐2010* - ```ഓസ്കാറിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ സംവിധായികയ്ക്ക് പുരസ്കാരം ലഭിച്ചു. ദി ഹാർട്ട്‌ലോക്കറിന്റെ സംവിധായിക കാതറിൻ ബിഗലോയ്ക്ക് ആണ് പുരസ്‌കാരം ലഭിച്ചത്.```
*🌐2014* - ```മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് 370 മൊത്തം 239 പേരെ വഹിച്ചുകൊണ്ട് ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്കുള്ള യാത്രാമധ്യേ അപ്രത്യക്ഷമായി .```
*🌐2018* - ```നാഗാലാൻഡ് മുഖ്യമന്ത്രിയായി നെയ്ഫു റിയോ നാലാമതും അധികാരമേറ്റു.```
*🌐2018* - ```കേരള സംസ്ഥാന സിനിമാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സിനിമ ‘ഒറ്റമുറി വെളിച്ചം’. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. നടൻ ഇന്ദ്രൻസ്, നടി പാർവതി, സംഗീത സംവിധായകൻ എം.കെ. അർജുനൻ.```
*🌐2018* - ```മലയാളികളായ ഡോ.എം.എസ്.സുനിൽ, ഡോ.പി.പി.ലിസിമോൾ, ശ്യാമളകുമാരി എന്നിവരുൾപ്പെടെ 30 വനിതകൾക്കും ഒൻപതു സ്ഥാപനങ്ങൾക്കും ദേശീയ നാരീശക്തി പുരസ്കാരം സമ്മാനിച്ചു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹ജിമ്മി ജോർജ്ജ്* - ```കേരളത്തിൽ നിന്നുള്ള പ്രശസ്ത വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ് (മാർച്ച് 8, 1955 - നവംബർ 30, 1987). കണ്ണൂർ ജില്ലയിലെ പേരാവൂർ എന്ന ഗ്രാമത്തിൽ ജനിച്ച ജിമ്മി ജോർജ്ജ് ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം. വോളീബോളിൽ ലോകത്തിലെ 80-കളിലെ പത്ത് മികച്ച അറ്റാക്കർമാരിൽ ഒരാളായി ജിമ്മി ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ ക്ലബ് വോളി ബാൾ കളിച്ച ജിമ്മി ജോർജ്ജ് തന്റെ ജീവിതകാലത്തുതന്നെ ഒരു ഇതിഹാസമായി മാറി. ഇന്ത്യയുടെ ദേശീയ വോളിബോൾ ടീമിൽ അംഗമായിരുന്ന ജിമ്മി വിവിധ ഏഷ്യൻ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1986 ലെ ഏഷ്യാഡിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അദ്ദേഹം അംഗമായിരുന്നു. ഇന്ത്യയിലെ ഒരു സ്പോർട്ട്സ് താരത്തിനു ലഭിക്കുന്ന എല്ലാ പ്രധാന ബഹുമതികളും ജിമ്മി ജോർജ്ജിനു ലഭിച്ചു. അർജുന അവാർഡും ഇതിൽ ഉൾപ്പെടും. 21-ആം വയസ്സിൽ അർജുന അവാർഡ് നേടുമ്പോൾ ഈ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്.```
*🌹ഹുമയൂൺ* - ```ഇന്ത്യയിലെ മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയാണ് ഹുമയൂൺ (1508 മാർച്ച് 8 – 1556 ഫെബ്രുവരി 22), (ഭരണകാലം: 1530-40, 1555-56) ബാബറിന്റെ പുത്രൻ. ദില്ലി കീഴടക്കി മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ ബാബറിനോടൊപ്പം തന്നെ ഹുമയൂൺ യുദ്ധത്തിൽ പങ്കെടുത്തു. പിതാവിന്റെ മരണശേഷം സിംഹാരോഹണം ചെയ്യുമ്പോൾ വെറും 23 വയസ്സേ ഹുമായൂണിനുണ്ടായിരുന്നുള്ളൂ. ഭാഗ്യവാൻ എന്നാണ് പേരിന്റെ അർത്ഥം എങ്കിലും അധികാരത്തിൽ വന്നതിനുശേഷം വളരെയധികം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഇടയ്ക്ക് വച്ച് ഷേർഷാ ഭരണം പിടിച്ചെങ്കിലും പേർഷ്യക്കാരുടെ സഹായത്തോടെ വീണ്ടും ഭരണം പിടിച്ചെടുത്തു.```
*🌹കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ* - ```കേരളീയനായ ഒരു കഥകളി കലാകാരനാണ് കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ. 2017 - ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. കരീപ്ര വാസുപിള്ള, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി, സദനം കൃഷ്ണൻകുട്ടിനായർ എന്നീ കഥകളി കലാകാരന്മാർക്കുകീഴിൽ കഥകളി അഭ്യസിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2017) , കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2006) , കേരള കലാമണ്ഡലത്തിന്റെ കഥകളി വേഷത്തിനുള്ള പുരസ്കാരം (2008) എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.```
*🌹ഉപേന്ദ്ര ലിമയെ* - ```മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാവാണ് ഉപേന്ദ്ര ലിമയെ (ജനനം 8 മാർച്ച് 1974). മികച്ച നടനുള്ള നാട്യഗൗരവ് അവാർഡ് , മികച്ച നടനുള്ള മഹാരാഷ്ട്ര ടൈംസ് അവാർഡ് , മികച്ച നടനുള്ള രാഷ്ട്രീയ രത്ന അവാർഡ്, മികച്ച നടനുള്ള ദേശീയപുരസ്കാരം (2009) എന്നീ പുരസ്‌കാരങ്ങൾക്ക് അർഹനാണ് അദ്ദേഹം .```
*🌹ദാമോദരൻ കാളാശ്ശേരി* - ```നാലാം കേരളനിയമസഭയിലെ അംഗവും അഞ്ചാം കേരള നിയമസഭയിൽ, പി. കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ (1978 ഒക്ടോബർ 29 മുതൽ 1979 ഒക്ടോബർ 7 വരെ) ഹരിജനക്ഷേമവകുപ്പു മന്ത്രിയുമായിരുന്നു ദാമോദരൻ കാളാശ്ശേരി (ജനനം: മാർച്ച് 8, 1930). കൂടാതെ എ.ഐ.സി.സി. അംഗവും കെ.പി.സി.സി. മുൻസെക്രട്ടറിയും സാമൂഹ്യപ്രവർത്തകനും പത്രപ്രവർത്തകനുമാണ് ഇദ്ദേഹം. പന്തളം നിയോജകമണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.```
*🌹നിക്കോളായ് ബെർദ്യായേവ്* - ```ഒരു റഷ്യൻ മത-സാമൂഹ്യ ചിന്തകനായിരുന്നു നിക്കോളായ് അലക്സാഡ്രോവിച്ച് ബെർദ്യായേവ് (ജനനം: മാർച്ച് 6, 1874 മരണം മാർച്ച് 24, 1948). ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ക്രിസ്തീയചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, സ്വാതന്ത്ര്യം സർഗ്ഗക്ഷമത, യുഗാന്തപ്രതീക്ഷ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച രചനകളുടെ പേരിൽ അനുസ്മരിക്കപ്പെടുന്നു. "ക്രിസ്തീയ അസ്തിത്വവാദി", "യുഗാന്തപ്രതീക്ഷയുടെ ദാർശനികൻ" എന്നൊക്കെ അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.```
*🌹ഫർദീൻ ഖാൻ* - ```ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ഫർദീൻ ഖാൻ (ജനനം: 8 മാർച്ച് 1974). സിനിമയിലേക്കുള്ള ആദ്യ ചുവട് 1998 ൽ പ്രേം അഗൻ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിന്റെ സംവിധാനം ചെയ്തത് സ്വന്തം പിതാവായിരുന്നു. ഇത് ബോക്സ് ഓഫിസിൽ ഒരു ശരാശരി ചിത്രമായിരുനു. 2005 ൽ ഇറങ്ങിയ നോ എണ്ട്രി എന്ന ഹാസ്യ ചിത്രത്തിൽ നന്നായി അഭിനയിച്ചു. ഇതൊരു വിജയ ചിത്രമായിരുന്നു. 2007 ലെ ഹേ ബേബി എന്ന ചിത്രവും നന്നായി വിജയിച്ചു.```
*🌹ആർ. ബാലകൃഷ്ണപിള്ള* - ```കേരളത്തിലെ മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമാണ് ആർ. ബാലകൃഷ്ണപിള്ള (ജനനം: മാർച്ച് 8, 1935 ). മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് (ബി) ചെയർമാനാണ്. 'പഞ്ചാബ് മോഡൽ പ്രസംഗം' എന്ന പേരിൽ വിവാദമായ പ്രസംഗത്തിന്റെ പേരിൽ ഒരു സന്ദർഭത്തിൽ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ഇദ്ദേഹം.```
*🌹പി.ടി.എ. റഹീം* - ```കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും പതിമൂന്നാം കേരള നിയമസഭയിൽ കുന്നമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയുമാണ് പി.ടി.എ. റഹീം (ജനനം 8 മാർച്ച് 1949). നാഷണൽ സെക്യുലർ കോൺഫറൻസ് എന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന പ്രസിഡണ്ടുമാണ്.```
*🌹റോസ് ടെയ്‌ലർ* - ```റോസ് ടെയ്‌ലർ (ജനനം 8 മാർച്ച് 1984) ന്യൂസിലാൻറ് ക്രിക്കറ്റ് ടീമിലെ ഒരു അംഗവും മുൻ നായകനുമാണ് . 2006 മാർച്ച് 1 ന് വെസ്റ്റ് ഇൻഡീസിനെതിരെ നേപ്പിയറിൽ നടന്ന ഏകദിന മത്സരത്തിലാണ് അദ്ദേഹം ന്യൂസിലൻഡിന് വേണ്ടി അരങ്ങേറിയത്. 2 വർഷത്തോളം ടെയ്‌ലർ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ നയിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ സെൻട്രൽ സ്റ്റാഗ്സ് ടീമിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.```
*🌹വസുന്ധരാ രാജെ സിന്ധ്യ* - ```2013 ഡിസംബർ 13 മുതൽ 2018 ഡിസംബർ 16 വരെ രാജസ്ഥാനിലെ മുഖ്യമന്ത്രിയായിരുന്നു വസുന്ധരാ രാജെ സിന്ധ്യ (ജനനം: 1953 മാർച്ച് 8 ). 1984-ൽ വസുന്ധരാ തന്റെ സജീവ രാഷ്ട്രിയ പ്രവർത്തനം ഭാരതീയ ജനതാ പാർട്ടിയിലൂടെ ആരംഭിച്ചു. രാജസ്ഥാനിലെ ഝാലവാർ ലോക്സഭാ മണ്ഡലത്തിൽ നിന്നു 1989 മുതൽ 2013 വരെ തുടർച്ചയായി നാലു തവണ വിജയിച്ച് ലോക്‌സഭയിൽ എത്തി.```
*🌹വിൽഫ്രിഡ് നാപ്പിയർ* - ```കർദ്ദിനാൾ വിൽഫ്രെഡ് നാപ്പിയെർ 1941 മാർച്ച് 8നു് ദക്ഷിണാഫ്രിക്കയിലെ സ്വാർട്ട്ബെർഗ്ഗിൽ ജനിച്ചു. 1970ൽ റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനായിത്തീർന്നു.1980-ൽ കൊക്സ്റ്റാദ് രൂപതയിലെ ബിഷപ്പ് ആയി. തുടർന്നു് 1992-ൽ ഡർബാനിലെ ആർച്ച് ബിഷപ്പായി അവരോധിക്കപ്പെട്ടു. "സമാധാനവും നല്ല മനസ്സും" എന്നതാണു് അദ്ദേഹത്തിന്റെ ജീവിതസന്ദേശം.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷സി.എ. കിട്ടുണ്ണി* - ```കേരളീയ സാഹിത്യകാരനാണ് സി.എ. കിട്ടുണ്ണി (1907 - 8 മാർച്ച് 1964). 'മുടന്തനായ മുയൽ' എന്ന കൃതിക്ക് 1958 ൽ കേരള സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ അവാർഡ് ലഭിച്ചു.നോവലിസ്റ്റ്, കഥാകൃത്ത്, ബാലസാഹിത്യരചയിതാവ്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. തൃശൂർ മുനിസിപ്പൽ വൈസ് ചെയർമാനായിരുന്നു. 22 വർഷം കൗൺസിലറായും പ്രവർത്തിച്ചു.```
*🌷എം.എസ്. തൃപ്പൂണിത്തുറ* - ```മലയാളചലച്ചിത്രത്തിലെ ഒരു പ്രമുഖ നടനായിരുന്നു എം.എസ്. തൃപ്പുണിത്തറ (Born: 10 October 1941 - Died: 8 March 2006). തൃപ്പുണിത്തറയിലെ ഒരു തമിഴ്ബ്രാഹ്മണ കുടുംബത്തിലാണ് മടത്തിപ്പറമ്പിൽ ശേഷയ്യർ വെങ്കിട്ടരാമയ്യർ എന്ന 'എം.എസ്. തൃപ്പുണിത്തറയുടെ ജനനം. 200 ലധികം മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കടലമ്മയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.'മോചനം' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.```
*🌷കുമാരി തങ്കം* - ```മലയാളചലച്ചിത്രമേഖലയിലെ ആദ്യകാല നടിമാരിലൊരാളായിരുന്നു കുമാരി തങ്കം (മരണം : 2011 മാർച്ച് 8). നായികയായും നായികാ പ്രാധാന്യമുള്ള വേഷത്തിലും 20-ഓളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1953-ൽ തിരമാല എന്ന ചിത്രത്തിൽ നായികയായാണ് കുമാരി തങ്കം അഭിനയരംഗത്തെത്തുന്നത്. അവൻ വരുന്നു, ബാല്യസഖി (1954), കിടപ്പാടം, സി.ഐ.ഡി, അനിയത്തി (1955), മന്ത്രവാദി, കൂടപ്പിറപ്പ് (1956), അച്ഛനും മകനും, മിന്നുന്നതെല്ലാം പൊന്നല്ല (1957) എന്നിവയാണ് തങ്കം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. സത്യന്റെയും പ്രേംനസീറിന്റെയും നായികയായി അഭിനയിച്ചിട്ടുള്ള തങ്കം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തോടെ അഭിനയരംഗത്തോട് വിടപറയുകയായിരുന്നു.```
*🌷ശൂരനാട് കുഞ്ഞൻപിള്ള* - ```നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള (ജനനം ജൂൺ 24, 1911 - മരണം മാർച്ച് 8, 1995). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് 1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി.```
*🌷അബ്രാമ് മോയ്സീവിച്ച് ഡെബോറിൻ* - ```റഷ്യൻ മാർക്സിസ്റ്റ് തത്ത്വചിന്തകനായിരുന്നു അബ്രാമ് മോയ്സീവിച്ച് ഡെബോറിൻ (ജനനം 1881 ജൂൺ 16 - മരണം 1963 മാർച്ച് 8) . 1905-ലെ വിപ്ലവത്തിനുശേഷം പ്ലെകാനോവിന്റേയും (Plekhanov) ബേൺ സർവകലാശാലയിൽ (University of Bern) നിന്നും ലഭിച്ച തത്ത്വചിന്താപരിശീലനത്തിന്റേയും സ്വാധീനത്താൽ ഇദ്ദേഹം ബോൾഷെവിസ (Bolshevism) ത്തിൽനിന്നും മെൻഷെവിസ(Menshevism)ത്തിലേക്ക് തിരിഞ്ഞു. ഈ കാലഘട്ടത്തിൽ ഇദ്ദേഹം മാർക്സിസ്റ്റു വീക്ഷണങ്ങളുള്ള ലേഖനങ്ങൾ എഴുതിത്തുടങ്ങി.```
*🌷എച്ച്.ആർ. ഭരദ്വാജ്* - ```കർണ്ണാടക സംസ്ഥാനത്തിന്റെ ഗവർണ്ണറും കേരളത്തിന്റെ ആക്ടിങ് ഗവർണ്ണറുമായിരുന്നു എച്ച്.ആർ. ഭരദ്വാജ് എന്ന ഹൻസ്‌രാജ് ഭരദ്വാജ് (Born: 17 May 1937 - Died: 8 March 2020). കേരളചരിത്രത്തിൽ ആദ്യമായി നയപ്രഖ്യാപനം നടത്തിയ ആക്ടിങ് ഗവർണ്ണറുമാണ് ഭരദ്വാജ്. നിലവിൽ ഗവർണ്ണറായിരുന്ന എം.ഒ.എച്ച്. ഫാറൂഖ് ആരോഗ്യകാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് 2012 ജനുവരി 16-ന് ഇദ്ദേഹം തിരുവനന്തപുരം രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ സത്യവാചകം ചൊല്ലിക്കൊടുത്ത് കേരളത്തിന്റെ ചുമതലയേറ്റത്.```
*🌷എഡ്വാർഡോ ഡാറ്റോ ഇറാഡിയർ* - ```സ്പെയിനിലെ രാഷ്ട്രീയനേതാവായിരുന്നു എഡ്വാർഡോ ഡാറ്റോ ഇറാഡിയർ (ജനനം 12 August 1856 - മരണം മാർച്ച് 8, 1921). ഇദ്ദേഹം മൂന്നു തവണ പ്രധാനമന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്.```
*🌷ജോ ഡിമാജ്ജിയോ* - ```ജോ ഡിമാഗിയോ (Born: November 25, 1914 - Died: March 8, 1999) അമേരിക്കൻ ബേസ്ബാൾ താരമായിരുന്നു. ജോസഫ് പോൾ ഡിമാഗിയോ എന്നായിരുന്നു മുഴുവൻ പേര്. സാൻഫ്രാൻസിസ്കോയിലെ പസിഫിക് കോസ്റ്റ് ലീഗുമായി ചേർന്നാണ് ഇദ്ദേഹം കായികരംഗത്തെത്തിയത്. 1932 മുതൽ അവരുടെ താരമായിരുന്ന ഡിമാഗിയോയെ 1936-ൽ അമേരിക്കൻ ലീഗിലെ ന്യൂയോർക്ക് യാങ്കീസ് വിലയ്ക്കെടുത്തു. 1951-ൽ വിരമിക്കുന്നതു വരെ അവരോടൊപ്പം തന്നെയായിരുന്നു കളിച്ചിരുന്നത്.കേന്ദ്ര പ്രതിരോധ നിരയിലെ കളിക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ അത്ഭുതകരമായ പ്രതിരോധ ശൈലിയും വലങ്കയ്യൻ ഹിറ്റുകളും പ്രസിദ്ധമാണ്. 1941 മേയ് 15-നും ജൂൺ 16-നുമിടയ്ക്ക് 56 കളികൾ തുടർച്ചയായി വിജയിച്ചുകൊണ്ട് ഇദ്ദേഹം ലോകറെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്.```
*🌷നാനമോലി ഭിക്ഷു* - ```ബ്രിട്ടനിൽ ജനിച്ച് വളരെക്കാലം ശ്രീലങ്കയിൽ ജീവിച്ച ഒരു ഥേരവാദ ബുദ്ധമത ഭിക്ഷുവായിരുന്നു നാനമോലി ഭിക്ഷു (ജനനം ജൂൺ 25, 1905 - മരണം മാർച്ച് 8, 1960). ജനന സമയത്തെ പേര് ഓസ്ബെർട്ട് മൂർ (Osbert Moore) എന്നായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് രഹസ്യാന്വേഷകനായി പ്രവർത്തിക്കുകയും നീച്ചെയുടെ ബുദ്ധമതസിദ്ധാന്തങ്ങളുടെ അവലോകനങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു. യുദ്ധാനന്തരം സുഹൃത്തായിരുന്ന ഹരോൾഡ് എഡ്വാർഡ് മസ്സോണിനൊപ്പം ബുദ്ധമതം സ്വീകരിച്ചു. പിന്നീടുള്ള 11 വർഷങ്ങൾ ശ്രീലങ്കയിൽ ജീവിച്ച് ബുദ്ധമത ഗ്രന്ഥങ്ങൾ പാലിയിൽ നിന്ന് ആംഗലേയത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു.```
*🌷എൻ. വിജയൻ പിള്ള* - ```14-ാമത് കേരള നിയമസഭാംഗമായിരുന്നു എൻ. വിജയൻ പിള്ള (ജനനം 2 ഏപ്രിൽ 1951 - മരണം 8 മാർച്ച് 2020). കേരള നിയമസഭയിൽ ചവറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (08-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬ഗർഭശ്രീമാൻ
ഉച്ചയ്ക്ക് 1 മണിക്ക്
🎬F.I.R
രാത്രി 9.30 ന്
🎬ഹേയ് ലസാ
*🎥#AsianetTV🔻🔻*
രാവിലെ 6.30 ന്
🎬 പുള്ളിക്കാരൻ സ്റ്റാറാ
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ചങ്ക്‌സ്
രാവിലെ 10 മണിക്ക്
🎬പഞ്ചാബി ഹൗസ്
ഉച്ചയ്ക്ക് 1 മണിക്ക്
🎬മണിച്ചിത്രത്താഴ്
വൈകിട്ട് 4 മണിക്ക്
🎬ദ്രോണ 2010
രാത്രി 7 മണിക്ക്
🎬തൃശ്ശൂർ പൂരം
രാത്രി 10 മണിക്ക്
🎬സാഗർ ഏലിയാസ് ജാക്കി
*🎥#AsianetPlus🔻🔻*
രാവിലെ 9 മണിക്ക്
🎬പപ്പൻ പ്രിയപ്പെട്ട പപ്പൻ
ഉച്ചയ്ക്ക് 12 മണിക്ക്
🎬എന്റെ സൂര്യപുത്രിക്ക്
വൈകിട്ട് 3 മണിക്ക്
🎬വാർദ്ധക്യപുരാണം
രാത്രി 7 മണിക്ക്
🎬സൂര്യഗായത്രി
രാത്രി 11 മണിക്ക്
🎬അനന്തവൃത്താന്തം
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬ഡാർവിന്റെ പരിണാമം
ഉച്ചയ്ക്ക് 2 മണിക്ക്
🎬ബിഗ്ബി
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬രചന
രാവിലെ 10 മണിക്ക്
🎬കുങ്കുമച്ചെപ്പ്
ഉച്ചയ്ക്ക് 1 മണിക്ക്
🎬മുഖമുദ്ര
വൈകിട്ട് 4 മണിക്ക്
🎬ജോണിവാക്കർ
രാത്രി 7 മണിക്ക്
🎬ഹീറോ
രാത്രി 10 മണിക്ക്
🎬ആയിരത്തിൽ ഒരുവൻ
*🎥#ZeeKeralam🔻🔻*
രാവിലെ 11 മണിക്ക്
🎬ബാദ്ഷാ
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 1 മണിക്ക്
🎬രാക്ഷസി
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬ഉസ്താദ്
രാവിലെ 9 മണിക്ക്
🎬വിവേകം
ഉച്ചയ്ക്ക് 12 മണിക്ക്
🎬അഞ്ചാൻ
വൈകീട്ട് 4 മണിക്ക്
🎬തലൈവാ
രാത്രി 8.30 ന്
🎬പാസഞ്ചർ
രാത്രി 11.30 ന്
🎬പത്തേമാരി
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬മിസ്റ്റർ ബട്ട്ലർ
രാവിലെ 9.30 ന്
🎬മിസ്റ്റർ ബട്ട്ലർ
വൈകിട്ട് 3 മണിക്ക്
🎬നീലഗിരി
വൈകീട്ട് 6 മണിക്ക്
🎬വർണ്ണപ്പകിട്ട്
രാത്രി 9.15 ന്
🎬നെറ്റിപ്പട്ടം
രാത്രി 11.45 ന്
🎬പൊന്നും പൂവും
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬എഴുന്നള്ളത്ത്
ഉച്ചയ്ക്ക് 1.30 ന്
🎬കോബ്ര
📺📺📺📺📺📺📺📺
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (08-03-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️10.30 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️12:00 pm* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️12:30 pm* - മാത്തമാറ്റിക്ക്സ് (ഇംഗ്ലീഷ് മീഡിയം)
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️01.00 pm* - മലയാളം
*▶️01.30 pm* - ഗണിതം
*🛎️നാലാം ക്ലാസ് 4️⃣*
*▶️02.00 pm* - ഇംഗ്ലീഷ്
*▶️02:30 pm* - ഗണിതം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️03.00 pm* - ഹിന്ദി
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️03.30 pm* - സാമൂഹ്യശാസ്ത്രം
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️04.00 pm* - ഗണിതം - (പുനഃസംപ്രേഷണം -രാത്രി 9.30)
*▶️04.30 pm* - രസതന്ത്രം - (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️05.00 pm* - ഇംഗ്ലീഷ് - (പുനഃസംപ്രേഷണം -രാത്രി 10.30)
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.00 am* - ഗണിതം
*▶️11.30 am* - ഹിന്ദി
*🛎️ പത്താം ക്ലാസ്സ് 1️⃣0️⃣*
*▶️05.30 pm* - ഇംഗ്ലീഷ് (തത്സമയ ഫോൺ-ഇൻ)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - മാത്തമാറ്റിക്ക്സ്
*▶️08.00 am* - ഫിസിക്സ്
*▶️08.30 am* - കെമിസ്ട്രി
*▶️09.00 am* - ബിസിനസ് സ്റ്റഡീസ്
*▶️09.30 am* - അക്കൗണ്ടൻസി
*▶️10.00 am* - ഇക്കണോമിക്സ്
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️07.30 pm* - കമ്പ്യൂട്ടർ സയൻസ് & ആപ്ലിക്കേഷൻ (തത്സമയ ഫോൺ-ഇൻ)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
Post a Comment