o ഒ.ഖാലീദ് മെമ്മോറിയൽ ഹൈസ്കൂളിന്റെ സിൽവർജ്ജൂബിലി കെട്ടിടത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു
Latest News


 

ഒ.ഖാലീദ് മെമ്മോറിയൽ ഹൈസ്കൂളിന്റെ സിൽവർജ്ജൂബിലി കെട്ടിടത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു

 ഒ.ഖാലീദ് മെമ്മോറിയൽ ഹൈസ്കൂളിന്റെ സിൽവർജ്ജൂബിലി കെട്ടിടത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു.



മാഹി: 1996ൽ ചൊക്ലി ഇസ്ലാമിക്‌ സർവ്വീസ്‌ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ  സ്ഥാപിതമായി 2016ൽ ജാമിയ മർക്കസു സഖാഫത്തിസുന്നിയയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ചൊക്ലി ഈസ്റ്റ് പള്ളൂർ ഒ.ഖാലീദ് മെമ്മോറിയൽ ഹൈസ്കൂളിന്റെ സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പണിത സിൽവർജ്ജൂബിലി കെട്ടിടത്തിന്റെ ഉൽഘാടനം പുതുശ്ശേരി ഗതാഗത വകുപ്പ്‌ മന്ത്രി ചന്ദിര പ്രിയങ്ക നിർവ്വഹിച്ചു. മാഹി എം എൽ എ രമേശ്‌ പറംബത്ത്‌ അദ്ധ്യക്ഷത വഹിച്ചു. മാഹി റീജ്യനൽ അഡ്മിനിസ്റ്റ്രേറ്റർ ശിവരാജ്‌ മീണ മുഖ്യഭാഷണം നടത്തി. മാഹി വിദ്യാ ഭ്യാസ വകുപ്പ്‌ മേലദ്ധ്യക്ഷൻ ഉത്തമ രാജ്, മുൻ വഖഫ്‌ ബോർഡ്‌ ചേർമാൻ വി പി അബ്ദുൽ റഹ്മാൻ, ചൊക്ലി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എംഒ ചന്ദ്രൻ, കെപി അബ്ദുൽ മജീദ്‌ മാസ്റ്റർ, റഫീഖ്‌ അണിയാരം, പ്രിൻസിപ്പൽ കെ എം ഷരീഫ്‌, അഡ്‌മിനിസ്റ്റ്രേറ്റീവ്‌ ഓഫീസർ ഹൈദരലി നൂറാനി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post