o ഇന്നത്തെ വിശേഷങ്ങൾ
Latest News


 

ഇന്നത്തെ വിശേഷങ്ങൾ

 




ചരിത്രത്തിൽ ഇന്ന്


*ഇന്ന്  2022 മാർച്ച് 3 (1197 കുംഭം 19) ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ*


*കലണ്ടർ പ്രകാരം മാർച്ച് 3 വർഷത്തിലെ 62 (അധിവർഷത്തിൽ 63)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 303 ദിവസങ്ങൾ കൂടിയുണ്ട്.*

📝📝📝📝📝📝📝📝


*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*

♾️♾️♾️♾️♾️♾️♾️♾️


*💠ലോക കേൾവി ദിനം*


*💠ലോക വന്യജീവി ദിനം*


*💠അന്താരാഷ്ട്ര എഴുത്തുകാരുടെ ദിനം*


*💠അന്താരാഷ്ട്ര ലൈംഗികത്തൊഴിലാളി അവകാശ ദിനം*


*💠33 ഫ്ലേവേഴ്സ് ഡേ*


*💠പീച്ച് ബ്ലോസം ദിനം*


*💠TB-303 അഭിനന്ദന ദിനം*


*💠ദേശീയ മൾഡ് വൈൻ ദിനം*


*💠ദേശീയ ഹോസ്പിറ്റലിസ്റ്റ് ദിനം*


*💠ദേശീയ സൂപ്പ് ഇറ്റ് ഫോർവേഡ് ദിനം*


*💠ദേശീയ മോസ്കോ കോവർകഴുത ദിനം*


*💠മാതൃദിനം (ജോർജിയ)*


*💠കായിക ദിനം (ഈജിപ്ത്)*


*💠രക്തസാക്ഷി ദിനം (മലാവി)*


*💠പതാക ദിനം (കിർഗിസ്ഥാൻ)*


*💠വിമോചന ദിനം (ബൾഗേറിയ)*


*💠ദേശീയഗാനം ദിനം (യു.എസ്.എ)*


*💠വെറ്ററൻസ് ദിനം (ഈസ്റ്റ് തിമോർ)*


*💠ലോക പുസ്തക ദിനം(യുകെ, അയർലൻഡ്)*


*💠കനേഡിയൻ ബേക്കൺ ദിനം (യു.എസ്.എ)*


*💠ദേശീയ കോൾഡ് കട്ട്സ് ദിനം (യു.എസ്.എ)*


*🌐ചരിത്ര സംഭവങ്ങൾ🌐*  🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1431* - ```യുജീൻ നാലാമൻ മാർപ്പാപ്പയായി സ്ഥാനമേൽക്കുന്നു.```


*🌐1502* - ```വാസ്‌കോഡ്  ഗാമയുടെ നേതൃത്വത്തിൽ 15 കപ്പലുകൾ മലബാറിലേക്ക് അയക്കുവാൻ പോർട്ടുഗീസ് രാജാവ് തീരുമാനിച്ചു.```


*🌐1887*  - ```ആനി സള്ളിവൻ 6 വയസ്സുള്ള അന്ധ-ബധിര ഹെലൻ കെല്ലറെ പഠിപ്പിക്കാൻ തുടങ്ങി.```


*🌐1911* - ```ഇന്ത്യയുടെ പ്രവേശനകവാടമായ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടു.```


*🌐1925* - ```മലകൾ തുരന്ന് അമേരിക്കൻ പ്രസിഡണ്ടുമാരുടെ മുഖം നിർമ്മിച്ചതിലൂടെ പ്രസിദ്ധമായ സൗത്ത് ഡക്കോട്ട് ജില്ലയിലെ റഷ്മോർ മല ഉദ്ഘാടനം ചെയ്തു.```


*🌐1938* - ```സൗദി അറേബ്യയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു.```


*🌐1969* - ```NASA അപ്പോളോ 9 വിക്ഷേപിക്കുന്നു.```


*🌐1974* - ```റോമൻ കത്തോലിക്കാ സഭയും ലൂഥറൻ സഭയും കാലക്രമേണ ഒന്നിക്കുന്നതിനു സന്നദ്ധമായി ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.```


*🌐1980*  - ```പിയറി ട്രൂഡോ കാനഡയുടെ പതിനേഴാമത്തെ പ്രധാനമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്തു.```


*🌐1992* - ```ബോസ്നിയ സ്ഥാപിതമാവുന്നു.```


*🌐1995* - ```സൊമാലിയയിൽ‍ ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേനയുടെ ദൗത്യം അവസാനിക്കുന്നു.```


*🌐2002* - ```സ്വിറ്റ്സർലൻഡ് ഐക്യരാഷ്ട്രസഭയിൽ ചേർന്നു.```


*🌐2005* - ```ഇന്ധനം നിറയ്ക്കാതെ ഒരു സ്റ്റോപ്പും കൂടാതെ ലോകമെമ്പാടും ഒറ്റയ്ക്ക് വിമാനം പറത്തിയ ആദ്യത്തെ വ്യക്തിയായി സ്റ്റീവ് ഫോസെറ്റ് മാറി - 67 മണിക്കൂർ 2 മിനിറ്റിനുള്ളിൽ 40,234 കിലോമീറ്റർ / 25,000 മൈൽ യാത്ര പൂർത്തിയായി.```


*🌐2009* - ```ലാഹോറിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരാക്രമണം.```


*🌐2013* - ```പാകിസ്താനിലെ കറാച്ചിയിലുണ്ടായ സ്ഫോടനത്തിൽ ഷിയാ മുസ്ലിം പ്രദേശത്ത് 45 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.```


*🌐2013* - ```വന്യജീവി ദിനം ആചരിച്ചു തുടങ്ങി.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹പി. ജയചന്ദ്രൻ* - ```മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ ജയചന്ദ്രൻ (ജനനം : 1944 മാർച്ച് 3). മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന - മഞ്ഞലയിൽ മുങ്ങിത്തോർത്തി; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.```


*🌹ബോംബെ രവി* - ```ഇന്ത്യൻ ചലചിത്രമേഖലയിലെ പ്രമുഖനായ ഒരു സംഗീത സംവിധായകനാണ്'ബോംബെ രവി എന്ന രവി ശങ്കർ ശർമ്മ (3 മാർച്ച് 1926 - 7 മാർച്ച് 2012). ഹിന്ദി, മലയാളം, തമിഴ്, തെലുഗു, ഗുജറാത്തി ഭാഷകളിലായി ഇരുനൂറ്റി അൻപതോളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. ഗുജറാത്ത്, കേരള സംസ്ഥാന അവാർഡുകളടക്കം ഇരുപതിലേറെ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തെ രാഷ്ട്രം 1971-ൽ പത്മശ്രീ നൽകി ആദരിച്ചു.പ്രതിഭാശാലിയായ രവിയുടെ ജനപ്രിയ ഗാനങ്ങൾ സിനിമകളെ ഹിറ്റുകളാക്കി.```


*🌹ശങ്കർ മഹാദേവൻ* - ```ഭാരതത്തിലെ ഒരു ചലച്ചിത്രപിന്നണിഗായകനും സംഗീത രചയിതാവുമാണ്‌ ശങ്കർ മഹാദേവൻ (born 3 March 1967). തമിഴ് ചലച്ചിത്രരംഗത്തെ മികവുറ്റ ഒരു സംഗീതജ്ഞനായ ഇദ്ദേഹം, ബോളിവുഡ് ചിത്രങ്ങൾക്ക് സംഗീതം നൽകുന്ന ശങ്കർ-ഇഹ്സാൻ-ലോയ് ത്രയത്തിന്റെ ഭാഗമാണ്‌. എ.ആർ.റഹ്മാനുമായുള്ള 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിന്‌ ലഭിച്ച ദേശീയ ചലച്ചിത്രപുരസ്കാരമാണ്‌ പിന്നണിഗായകനെന്ന നിലയിൽ ശങ്കറിന്‌ ലഭിക്കുന്ന ആദ്യ പുർസ്കാരം. "ബ്രീത്‌ലസ്സ്" എന്ന സംഗീത ആൽബത്തിലൂടെ ശങ്കർ കൂടുതൽ പ്രസിദ്ധനായി. പിന്നിടദ്ദേഹം സംഗീതസം‌വിധാന രംഗത്തേക്ക് വരികയും ബോളിവുഡിലെ ശങ്കർ-ഇഹ്സാൻ-ലോയ് സംഘത്തിന്റെ ഭാഗമാവുകയും ചെയ്തു. സിൽക് എന്ന ജാസ്സ് -ഫ്യൂഷൻ ബാൻഡിൽ ലൂയിസ് ബാങ്കിന്റെ കീബോർഡ്,ശിവമണിയുടെ മേളപ്പെരുക്കം,ശ്രീധർ പാർത്ഥസാരതിയുടെ മൃദംഗം,കാൾ പീറ്റേഴ്സിന്റെ ബാസ്സ് ഗിറ്റാർ എന്നിവയുടെ കൂടെ ശങ്കർ വിയജകരമായി പ്രവർത്തിക്കുന്നു. സീ ടി.വിയുടെ സംഗീത റിയാലിറ്റി ഷൊ ആയ "സ രി ഗ മ പ ചാലഞ്ച് 2009" ൽ ശങ്കർ ഉപദേശകനായി പ്രവർത്തിക്കുന്നു. ദൂരദർശൻ പ്രക്ഷേപണം ചെയ്തുവരാറുള്ള പ്രശസ്തമായ ചലേ ഹം ഗാനത്തിന്റെ സംഗീതസം‌വിധായകനുമാണ്‌ ശങ്കർ. ആ ഗാനത്തിന്റെ ഗായകനും അദ്ദേഹം തന്നെ.```


*🌹എം. കൃഷ്ണൻ നായർ (നിരൂപകൻ)* - ```എം കൃഷ്ണൻ നായർ (മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006) മലയാളത്തിലെ ഒരു സാഹിത്യ വിമർശകനായിരുന്നു. 36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. സാഹിത്യ രംഗത്തെ സേവനങ്ങൾക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകൾക്കായി ഒരു പ്രദർശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ (1977), ചിത്രശലഭങ്ങൾ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.```


*🌹അയ്യത്താൻ ഗോപാലൻ* - ```കേരളത്തിലെ സാമൂഹ്യനവോത്ഥാന നായകരിലൊരാളായിരുന്നു റാവുസാഹിബ് ഡോ. അയ്യത്താൻ ഗോപാലൻ  (3 മാർച്ച് 1861 - 2 മേയ് 1948). "ദർസർജി" എന്നും "ദർസർസാഹിബ്" എന്നും അറിയപ്പെടുന്ന നവോത്ഥാനനായകൻ, ഡോക്ടർ, എഴുത്തുകാരൻ, സാമൂഹ്യപരിഷ്കർത്താവ്, മനുഷ്യസ്നേഹി എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. രാജാറാം മോഹൻറോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ (1898) കേരളത്തിലെ നേതാവും, പ്രചാരകനുമായിരുന്നു. കേരളത്തിലെ സുഗുണവർധിനിപ്രസ്ഥാനത്തിന്റെ (1900) സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു.```


*🌹അലക്സാണ്ടർ ഗ്രഹാം ബെൽ* - ```ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ (മാർച്ച് 3, 1847 - ഓഗസ്റ്റ് 2, 1922). ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകൾ ബെല്ലിന്റെ പ്രവർത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു.  കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. 1876-ൽ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി.```


*🌹ഇൻസമാം-ഉൽ-ഹഖ്* - ```ഇൻസമാം-ഉൾ-ഹഖ് (ജനനം:3 മാർച്ച് 1970) ഒരു പാകിസ്താൻ അന്താരാഷ്ട്ര ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമായിരുന്നു. 1992 ലോകകപ്പിലെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം ആദ്യമായി അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്നത്.```


*🌹എമിലി എഡൻ* - ```എമിലി എഡൻ 1797 മാർച്ച് 3 ന് ജനിച്ച ഒരു ഇംഗ്ലീഷ് കവയിത്രിയും നോവലിസ്റ്റുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ജീവിതം തൻറെ കൃതികളിലൂടെ നർമ്മരസത്തോടെ അവർ അവതരിപ്പിച്ചിരുന്നു. 1835 മുതൽ 1842 വരെയുള്ള കാലഘട്ടത്തിൽ അവരുടെ സഹോദരൻ ജോർജ്ജ് ഏഡൻ ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നു. ഇന്ത്യയിൽ ജീവിച്ചിരുന്ന കാലത്തെക്കുറിച്ചുള്ള കുറിപ്പുകൾ അവർ എഴുതിയിട്ടുണ്ട്.  “The Semi-Detached House” (1859), “The Semi-Attached Couple” (1860) എന്നിങ്ങനെ രണ്ടു വിജയകരങ്ങളായ നോവലുകൾ എഴുതിയിരുന്നു. 1829 ൽ എഴുതിയ “The Semi-Attached Couple” 1860 വരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. രണ്ടുനോവലുകളും ഹാസ്യരസപ്രധാനമായിരുന്നു. നിരൂപകർ ഈ കൃതികളെ എമിലി ഏഡന്റെ പ്രിയ കഥാകൃത്തായി ജെയിൻ ആസ്റ്റിന്റെ കൃതികളുമായി താരതമ്യം ചെയ്തിരുന്നു.```


*🌹കുറിശ്ശേരി ഗോപാലപിള്ള* - ```സംസ്‌കൃത പണ്ഡിതനും താർക്കികനും കവിയുമായിരുന്നു കുറിശ്ശേരി ഗോപാലപിള്ള (3 മാർച്ച് 1914 - 5 മാർച്ച് 1978). 'കേരള ഗൗതമൻ' എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം സംസ്‌കൃതത്തിലും മലയാളത്തിലും കൃതികൾ രചിച്ചിട്ടുണ്ട്. ചട്ടമ്പി സ്വാമികളുടെ ജീവിതം ആസ്പദമാക്കിയ "വിദ്യാധിരാജൻ", 1971ലെ ഇന്തോ-പാക് യുദ്ധവിജയത്തെ കുറിച്ചുള്ള "വിജയലഹരി", 1970കളിൽ കേരള സർവ്വകലാശാല പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന "ഉദയകിരണങ്ങൾ", സംസ്കൃത-മലയാള നിഘണ്ടുവായ "ശബ്ദവൈജയന്തി" തുടങ്ങിയവയും ശ്രദ്ധേയകൃതികളാണ്.```


*🌹കൃഷ്ണ തീറഥ്* - ```ഇന്ത്യയുടെ വനം, പരിസ്ഥിതി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ് കൃഷ്ണ തീറഥ് (ജനനം 3 മാർച്ച് 1955). ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇവർ സഭയിൽ ദില്ലിയിലെ വടക്കുപടിഞ്ഞാറൻ ദില്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ലോകസഭയിൽ ഇത് രണ്ടാം തവണയാണ് അംഗമാകുന്നത്. മുൻ കായികതാരമായ ഇവർ ഡൽഹി ഡപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.```


*🌹ജംഷഡ്ജി ടാറ്റ* - ```ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ജംഷഡ്ജി ടാറ്റ. (മാർച്ച് 3, 1839 - മേയ് 19, 1904). പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കുവന്ന പാർസികളുടെ വംശപരമ്പരയാ‍ണ് ടാറ്റാ കുടുംബം.ഈ താവഴിയിലെഒരു പുരോഹിതകുടുംബം പതിനാറാം നൂറ്റാണ്ടിലാണ് ടാറ്റ എന്ന പേരുസ്വീകരിക്കുന്നത്. ഇന്ത്യൻ വ്യവസായത്തിന്റെ പിതാവായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. വ്യവസായതൽ‌പ്പരനായ നുസ്സർവാൻ‌ജിക്ക് പതിനെട്ടാം വയസ്സിലുണ്ടായ പുത്രനാണ് ഇന്ത്യൻ വ്യവസായ സാ‍മ്രാജ്യത്തിന്റെ അടിത്തറപാകിയ ജംഷഡ്ജി നുസ്സർവാൻ‌ജി ടാറ്റ.```


*🌹ജസ്‌പാൽ ഭട്ടി* - ```പ്രശസ്ത പഞ്ചാബി കാർട്ടൂണിസ്റ്റും ഹാസ്യനടനും സംവിധായകനുമായിരുന്നു ജസ്​പാൽ ഭട്ടി(3 മാർച്ച് 1955 – 25 ഒക്ടോബർ 2012).മരണാനന്തര ബഹുമതിയായി 2013 ൽ പദ്മഭൂഷൺ ലഭിച്ചു. ആമിർഖാൻ നായകനായ "ഫനാ", പഞ്ചാബി സിനിമയായ "ജിജാജി" എന്നിവയിലെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. "മഹാവുൽ തീക്ക് ഹേ" എന്ന പഞ്ചാബി സിനിമയിലൂടെ സംവിധായകനുമായി.```


*🌹ജെസ്സിക്ക ബീൽ* - ```ജെസ്സിക്ക ക്ലൈയർ ടിംബർലേക്ക് (ജനനം മാർച്ച് 3, 1982) ഒരു അമേരിക്കൻ നടിയും, മോഡലും, നിർമാതാവും, ഗായികയുമാണ്. സംഗീതസംവിധാനം നിർവ്വഹിച്ച് ഒരു ഗായികയാകാൻ ബീൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. കുടുംബനാടകപരമ്പരയായ 7th ഹെവനിൽ മേരി കാംഡൻ ആയി അഭിനയിച്ചതിന് അവർക്ക് അംഗീകാരവും ലഭിച്ചിരുന്നു. ദി ഡബ്ള്യുബി ചാനൽ പ്രക്ഷേപണം ചെയ്യുന്ന ഈ പരമ്പര ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒരു പരമ്പരയാണ്.  2017- ൽ അവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയും യു.എസ് നെറ്റ് വർക്ക് പരിമിതമായ ദി സിന്നർ എന്ന നാടക പരമ്പരയിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഏറ്റവും മികച്ച നടിക്കുള്ള മിനിസീരീസ് അല്ലെങ്കിൽ ടെലിവിഷൻ ഫിലിമിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനും ലഭിച്ചിരുന്നു.```


*🌹ദോർജി ഖണ്ഡു* - ```ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെ നേതാവും അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു ദോർജി ഖണ്ഡു(മാർച്ച് 3 1955 - ഏപ്രിൽ 30 2011). 2011 ഏപ്രിൽ 30-ന് ദോർജി ഖണ്ഡുവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന പവൻ ഹാൻസ് ഹെലികോപ്റ്റർ തവാങ്ങിൽ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതായി. ഏറെദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ 2011 മേയ് 4-ന് അരുണാചൽപ്രദേശ് -ഭൂട്ടാൻ അതിർത്തിയിൽ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും മേയ് 5-ന് ഖണ്ഡുവിന്റേത് അടക്കമുള്ള യാത്രികരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.```


*🌹നീലം കോതാരി* - ```ഒരു മുൻ ബോളിവുഡ് അഭിനേത്രിയും ജുവല്ലറി ഡിസൈനറുമാണ് നീലം കോതാരി (ജ: മാർച്ച് 3, 1968).  1984 ൽ ഇവർ ജവാനി എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ഇവരുടെ അവസാനത്തെ ചിത്രം 2001- ലെ കസം എന്ന ചിത്രമായിരുന്നു.```


*🌹കെ.പി. മോഹനൻ* - ```കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവാണ് കെ.പി. മോഹനൻ (ജനനം : 1950 മാർച്ച് 3). സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാർട്ടിയെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് നിയമസഭാമണ്ഡത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനു മുൻപ് മൂന്നു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.```


*🌹വില്യം ഗോഡ്വിൻ* - ```ഇംഗ്ലീഷ് എഴുത്തുകാരനും തത്വചിന്തകനും നോവലിസ്റ്റുമായിരുന്നു വില്യം ഗോഡ്വിൻ (ജനനം 3 മാർച്ച് 1756 - മരണം 7 ഏപ്രിൽ 1836 ). ആധുനിക അരാജകവാദത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നു.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷ആൽബെർട്ട് സാബിൻ* - ```പോളിയോ തുള്ളിമരുന്നിന്റെ ഉപജ്ഞാതാവാണ് ആൽബെർട്ട് സാബിൻ (Albert Sabin). ജോനാസ് സാൽക്കിന്റെ കുത്തിവെയ്പ്പാണ് പോളിയോക്ക് എതിരെ ഉണ്ടായ ആദ്യത്തെ പ്രത്യൌഷധം. പക്ഷെ, സാബിന്റെ കുടിക്കാവുന്ന വാക്സിൻ ആണ് പിന്നീട് ലോകമെങ്ങും സ്വീകരിക്കപ്പെട്ടത്‌. സാൽക്കിനു കിട്ടിയ നായക പരിവേഷം സാബിന് കിട്ടിയില്ലെങ്കിലും മനുഷ്യ വംശത്തിന്റെ രക്ഷകരിൽ സുപ്രധാനിയാണ് അദ്ദേഹം.```


*🌷ഇളംകുളം കുഞ്ഞൻപിള്ള* - ```മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ പണ്ഡിതനും ഗവേഷകനുമായിരുന്നു ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള എന്ന ഇളം‌കുളം കുഞ്ഞൻപിള്ള(ജനനം:1904 നവംബർ 8-മരണം:1973 മാർച്ച്‌ 3)‌. 1929-ൽ 'സാഹിത്യമാലിക'യിൽ അദ്ദേഹത്തിന്റെ ചില ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.  തിരുവിതാംകൂർ സർവകലാശാലയെ പ്രതിനിധീകരിച്ച്‌ ഇദ്ദേഹം മുംബൈ, ഡൽഹി, പട്ന, അഹമ്മദാബാദ്‌, കട്ടക്ക്‌ എന്നിവിടങ്ങളിൽ നടന്ന ഹിസ്റ്റോറിക്കൽ ആന്റ്‌ ഓറിയന്റൽ കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്‌.``` 


*🌷ഒ. ഭരതൻ* - ```കണ്ണൂരിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും തൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്നു ഒ. ഭരതൻ (ജനനം ഡിസംബർ 20, 1931 - മരണം മാർച്ച്  3, 2001). കേരള നിയമസഭയിലും ലോക്സഭയിലും ഒ ഭരതൻ അംഗമായിരുന്നിട്ടുണ്ട്. 1996ൽ വടകരയിൽ നിന്നാണ് അദ്ദേഹം വിജയിച്ചു് ലോക്സഭയിലെത്തിയത്. ഏഴാം കേരള നിയമസഭയിൽ തൃക്കരിപ്പൂർ നിന്നും എട്ടും ഒൻപതും നിയമസഭകളിൽ എടക്കാടുനിന്നും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.```


*🌷ഔറംഗസേബ്* - ```ആറാമത്തെ മുഗൾ ചക്രവർത്തിയാണ്‌ ഔറംഗസേബ്(യഥാർത്ഥ പേര്‌:അബു മുസാഫ്ഫർ മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസേബ് ആലംഗീർ). (ജീവിതകാലം: 1618 നവംബർ 3 - 1707 മാർച്ച് 3). 1658 മുതൽ അദ്ദേഹത്തിന്റെ മരണം വരെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാ ജഹാൻ  എന്നിവരാണ്‌ ഔറംഗസേബിന്റെ മുൻ‌ഗാമികൾ. ഔറംഗസേബ് എന്ന പദത്തിന്റെ അർഥം വിശ്വവിജയി എന്നാണ്.```


*🌷മാർട്ടിൻ ക്രോ* - ```മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരവും ,കമന്റേറ്ററുമായിരുന്നു മാർട്ടിൻ ഡേവിഡ് ക്രോ എന്ന മാർട്ടിൻ ക്രോ (ജനനം 22 സെപ്റ്റംബർ 1962 - മരണം 3 മാർച്ച് 2016. 1982ൽ, തന്റെ പത്തൊൻപതാം വയസ്സിൽ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായ ക്രോ ന്യൂസിലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനായാണ് അറിയപ്പെടുന്നത്.```

 

*🌷രവീന്ദ്രൻ* - ```മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ ആയിരുന്നു രവീന്ദ്രൻ (Born 9 November 1943 - Died 3 March 2005). 150-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം രവീന്ദ്രൻ മാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. അമരം, സുഖമോ ദേവി, ഹിസ്സ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങൾക്കും വസന്തഗീതങ്ങൾ പോലെയുള്ള ചില ഗാനസമാഹാരങ്ങൾക്കും രവീന്ദ്രൻ സംഗീതം നിർവ്വഹിച്ചു. സംഗീത ലോകത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത നിരവധി ഗാനങ്ങൾക്ക് ഇദ്ദേഹം ഈണം നൽകിയിട്ടുണ്ട്.```


*🌷വെങ്കിട്ടരാമൻ രാധാകൃഷ്ണൻ* - ```നോബൽ സമ്മാന ജേതാവായ ഡോ. സി.വി. രാമന്റെ മകനാണ് പ്രൊഫ.വി.രാധാകൃഷ്ണൻ (ജനനം 18 മെയ് 1929, മരണം 03 മാർച്ച് 2011). റേഡിയോ അസ്‌ട്രോണമിയിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയിട്ടുണ്ട് ഇദ്ദേഹം. എഴുപതോളം രാജ്യങ്ങള്ളിൽ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. കടൽ സാഹസിക യാത്രകളിൽ പ്രശസ്തനുമാണ്. കൂടാതെ ആകാശത്തിലും സാഹസികനാണ് രാധാകൃഷ്ണൻ. സ്വയം രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ഗ്ലൈഡറുകളിൽ അദ്ദേഹം പറന്നിട്ടുണ്ട്. അടുത്ത കാലത്ത് പായ്ക്കപ്പൽ നിർമ്മാണത്തിനും സഞ്ചാരത്തിനുമാണ് അദ്ദേഹം പ്രാധാന്യം നൽകിയത്.```


*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ  (03-03-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*


*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* -  കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️12:00 pm* - മലയാളം 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️12:30 pm* - ഗണിതം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️01.00 pm* - ഗണിതം 


*▶️01.30 pm* - പരിസരപഠനം


*🛎️നാലാം ക്ലാസ് 4️⃣*


 *▶️02.00 pm* - പരിസരപഠനം


*▶️02:30 pm* -  മലയാളം 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️03.00 pm* - ഗണിതം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️03.30 pm* - അടിസ്ഥാനശാസ്ത്രം 


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️04.00 pm* - ഇംഗ്ലീഷ്  - (പുനഃസംപ്രേഷണം -രാത്രി 9.30)


*▶️04.30 pm* - ഊർജ്ജതന്ത്രം - (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️05.00 pm* - ഗണിതം - (പുനഃസംപ്രേഷണം -രാത്രി 10.30)


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️11.00 am* - ഗണിതം 


*▶️11.30 am* - ഇംഗ്ലീഷ് 


*🛎️ പത്താം ക്ലാസ്സ്‌ 1️⃣0️⃣*


*▶️05.30 pm* - രസതന്ത്രം (തത്സമയ ഫോൺ-ഇൻ)


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️07.30 am* - ഇംഗ്ലീഷ്


*▶️08.00 am* - മാത്തമാറ്റിക്സ് 


*▶️08.30 am* - ഫിസിക്സ് 


*▶️09.00 am* - കെമിസ്ട്രി 


*▶️09.30 am* - ബിസിനസ് സ്റ്റഡീസ് 


*▶️10.00 am* - പൊളിറ്റിക്കൽ സയൻസ് 


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️07.30 pm* - കെമിസ്ട്രി (തത്സമയ ഫോൺ-ഇൻ) 


🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867




*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (03-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*



*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬ആട്ടക്കഥ 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ക്രൈം 

രാത്രി 9.30 ന്

🎬ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് 


*🎥#AsianetTV🔻🔻*


രാവിലെ 6.30 ന്  

🎬 എന്റെ ഉമ്മാന്റെ പേര്


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ജൂൺ

രാവിലെ 10 മണിക്ക് 

🎬ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

ഉച്ചയ്ക്ക് 1 മണിക്ക് 

🎬വെട്ടം

വൈകിട്ട് 4 മണിക്ക്   

🎬പൊറിഞ്ചു മറിയം ജോസ്

രാത്രി 7 മണിക്ക്

🎬പുലിമുരുകൻ

രാത്രി 10 മണിക്ക് 

🎬സുന്ദരക്കില്ലാടി


*🎥#AsianetPlus🔻🔻*


രാവിലെ 9 മണിക്ക് 

🎬ഉത്സവമേളം

ഉച്ചയ്ക്ക് 12 മണിക്ക്  

🎬സംഘം

വൈകിട്ട് 3 മണിക്ക് 

🎬ബിവെയർ ഓഫ് ഡോഗ്സ്

രാത്രി 11 മണിക്ക് 

🎬കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9 മണിക്ക്

🎬നാറാണത്ത് തമ്പുരാൻ

ഉച്ചയ്ക്ക് 2 മണിക്ക്

🎬കങ്കാരു


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ഡാനി

രാവിലെ 10 മണിക്ക് 

🎬മാമാങ്കം

ഉച്ചയ്ക്ക് 1 മണിക്ക്

🎬അയലത്തെ അദ്ദേഹം

വൈകിട്ട് 4 മണിക്ക്

🎬സമൂഹം

രാത്രി 7 മണിക്ക്

🎬മേലേപ്പറമ്പിൽ ആൺവീട്

രാത്രി 10 മണിക്ക്

🎬ലാവണ്ടർ 


*🎥#ZeeKeralam🔻🔻*


രാവിലെ 11മണിക്ക് 

🎬ഇരുട്ട്


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ഞാൻ പ്രകാശൻ


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക് 

🎬ചെങ്കോൽ

രാവിലെ 9 മണിക്ക്

🎬ഡിസ്കോ രാജ

ഉച്ചയ്ക്ക് 12 മണിക്ക് 

🎬മിസ്റ്റർ അശോക്

വൈകീട്ട് 4 മണിക്ക് 

🎬വീരം

രാത്രി 8.30 ന്

🎬മധുരൈ

രാത്രി 11.30 ന് 

🎬മാറ്റിനി


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬ഒരു യാത്രാമൊഴി

രാവിലെ 10 മണിക്ക് 

🎬കോമാളി

വൈകിട്ട് 3 മണിക്ക് 

🎬CID ഉണ്ണികൃഷ്ണൻ BA B.Ed

വൈകീട്ട് 6 മണിക്ക്  

🎬മൈഡിയർ കരടി

രാത്രി 9 മണിക്ക് 

🎬കുടുംബവിശേഷം

രാത്രി 11.45 ന് 

🎬കൊടുങ്കാറ്റ്


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬വിശ്വവിഖ്യാതനായ പയ്യന്മാർ

ഉച്ചയ്ക്ക് 1.30 ന്

🎬ഫുക്രി


1 Comments

  1. Blackjack in Las Vegas - Casino - JTM Hub
    Blackjack is not a traditional casino game but 고양 출장마사지 rather a casino game where players are given a chance to 강릉 출장샵 play the game. When you 경기도 출장샵 play it, you have 3 cards 포천 출장샵 of 아산 출장샵

    ReplyDelete

Post a Comment

Previous Post Next Post