വായു-ജല മലിനീകരണത്തിനെതിരായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി
മാഹി : പുതുച്ചേരി ഗവൺമെൻ്റ് സയൻസ് അൻ്റ് ടെക്നോളി ഡിപ്പാർട്ട്മെൻറും എൻവയോൺമെൻ്റ് കൗൺസിലും ചേർന്ന് ഭാരത സർക്കാർ സ്വച്ചത ആക്ഷൻ പ്ലാനിൻ്റെ ഭാഗമായി ഈസ്റ്റ് പള്ളൂർ ഗവ: മിഡിൽ സ്കൂളിൽ വായു-ജല മലിനീകരണത്തിനെത്തിരായി ബോധവത്കരണം നടത്തി.മലിനീകരണങ്ങൾ ഇല്ലാതാക്കി പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയത്തെ ആസ്പദമാക്കി പ്രമുഖ ശാസ്ത്ര പണ്ഡിതൻ ടി.സി. പ്രദീപൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് ക്ലാസ്സ് നടത്തുകയുണ്ടായി. കുട്ടികളുടെ സയൻസ് മാഗസിൻ, ചുമർ പത്രം, ശാസ്ത്ര പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.പി ടി.എ.പ്രസിഡണ്ട് എം.രാജീവൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ പി ഹരീന്ദ്രൻ,പി ശിഖ, കെ റ്റി രാധിക, മനീഷ് കെ കെ, തമന്ന നസ്രിൻ എന്നിവർ സംസാരിച്ചു.ബബിത ബി, ഷൈനി കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു
Post a Comment