o രക്തദാന ക്യാമ്പ് നടത്തുന്നു.
Latest News


 

രക്തദാന ക്യാമ്പ് നടത്തുന്നു.

 രക്തദാന ക്യാമ്പ് നടത്തുന്നു.



ലോക വനിതാ ദിനത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്ക് ഐഞ്ചൽസ് വിങ്ങിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് മാഹിയുടെ സഹകരണത്തോടെ മാഹി കോ ഓപറേറ്റീവ് കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ വെച്ച് മലബാർ കാൻസർ സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുന്നു.


മാർച്ച് 8 ന് രാവിലെ 9.30 ന് നടക്കുന്ന ക്യാമ്പ് കോ ഓപറേറ്റീവ് കോളേജ് പ്രസിഡന്റഡന്റും ലയൺസ് ക്ലബ്ബ് സോണൽ ചെയർമാനുമായ സജിത്ത് നാരായണന്റെ അദ്ധ്യക്ഷതയിൽ മാഹി കോസ്റ്റൽ എസ് ഐ യും ഐഞ്ചൽസ് വിങ്ങ് രക്ഷാധികാരിയുമായ റീനാ വർഗീസ് ഉദ്ഘാടനം ചെയ്യും.


ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവും മരണശേഷം തന്റെ ശരീരം കുട്ടികൾക്ക് പഠിക്കുവാൻ പരിയാരം മെഡിക്കൽ കോളേജിന് വേണ്ടി ഒസ്യത്ത് എഴുതിക്കൊടുത്ത മയ്യഴിയുടെ എഴുത്തുകാരി സി കെ രാജലക്ഷ്മിയെയും, അതിരുകളില്ലാത്ത സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന (ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ) റിട്ടേഡ് രജിസ്ട്രാർ  പള്ളിക്കൽ ഉമൈഭാനു പാനൂരിനെയും വനിതാ ശ്രേഷ്ഠ പുരസ്കാരങ്ങൾ നൽകി ആദരിക്കും.


 കോളേജ് പ്രിൻസിപ്പാൾ ശ്രീലത ,ലയൺസ് പ്രസിഡന്റ് രാജേഷ് വി ശിവദാസ്, ബി ഡി കെ സംസ്ഥാന എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി , മുംതാസ്, അവിന, ഷക്കീല പാനൂർ, ബി ഡി കെ പ്രസിഡന്റ് പി പി റിയാസ് മാഹി, അനിത (ലയൺസ് ) വി എസ്സ് ഐശ്വര്യ, ഗംഗ വിനോദ് എന്നിവർ പങ്കെടുക്കും.

Post a Comment

Previous Post Next Post