o വീടുവിട്ടിറങ്ങിയ ചോമ്പാല സ്വദേശിനിയെ മണിക്കൂറു കൾക്കുള്ളിൽ കണ്ടെത്തി കണ്ണൂർ പോലീസ്*
Latest News


 

വീടുവിട്ടിറങ്ങിയ ചോമ്പാല സ്വദേശിനിയെ മണിക്കൂറു കൾക്കുള്ളിൽ കണ്ടെത്തി കണ്ണൂർ പോലീസ്*

 *വീടുവിട്ടിറങ്ങിയ ചോമ്പാല സ്വദേശിനിയെ മണിക്കൂറു കൾക്കുള്ളിൽ കണ്ടെത്തി കണ്ണൂർ പോലീസ്* 



ചോമ്പാല : മുപ്പതിൽ താഴെ പ്രായമുള്ള യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ ചോമ്പാല പോലീസിൽ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.


ചോമ്പാല പോലീസ് ഉടൻ സൈബർസെല്ലിലേക്ക് യുവതിയുടെ ഫോൺ നമ്പർ കൈമാറി . ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കണ്ണൂർ ഭാഗത്തേക്കാണ് സഞ്ച രിക്കുന്നതെന്ന് മനസ്സിലായി . ഉടൻ കണ്ണൂർ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറുകയും  കണ്ണൂർ താവക്കര ബസ്സ്റ്റാൻഡിൽ എത്തിയതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ട്രാഫിക് എസ്.ഐ. സജീവനും പിങ്ക് പോലീസും ബസ്സ്റ്റാൻ ഡ് മുഴുൻ തിരഞ്ഞു ഒടുവിൽ ബസ്സ്റ്റാൻഡിൽ ലിഫ്റ്റ് പ്രവർത്തിക്കുന്ന ഭാഗത്തുനിന്ന് യുവതിയെ കണ്ടെത്തുകയും ചെയ്തു .


ബുധനാഴ്ച്ച രാവിലെ 11ഓടെയാണ് സംഭവം.

വിദേശത്ത് ജോലിചെയ്യുന്ന യുവതിക്ക് വിദേശത്തുനിന്ന് നാട്ടിലെത്തിയശേഷം വിവാഹാലോചനകൾ നട ന്നുവരികയായിരുന്നു


യുവതിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

Post a Comment

Previous Post Next Post