തദ്ദേശ തെരഞ്ഞെടുപ്പ്,ആലോചനാ യോഗം പ്രമുഖ കക്ഷികൾ പങ്കെടുത്തില്ല
പുതുച്ചേരി : മുനിസിപ്പൽ പഞ്ചായത്ത് തെരഞ്ഞെടുപ്പു നടത്തുന്നതുമായി ബന്ധപ്പെട്ട് ,തെരഞ്ഞെടുപ്പു കമ്മീഷണർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ ഭരണ കക്ഷികളായ എൻആർ കോൺഗ്രസ്സും,ബിജെപിയും,പ്രതിപക്ഷ കക്ഷിയായ ഡിഎംകെയും പങ്കെടുത്തില്ല.പത്ത് വർഷത്തിനു ശേഷം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വിവിധ കേസുകളുടെ പശ്ചാത്തലത്തിൽ നടത്താനാവാതെ വരികയായിരുന്നു.പിന്നാക്ക വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവാണ് തിരഞ്ഞെടുപ്പ് നിർത്തിവച്ചത്.റിട്ടേഡ് ജഡ്ജി ശശിധരന്റെ നേതൃത്വത്തിൽ സംവരണം സംബന്ധിച്ച കാര്യത്തിനായി ഏകാംഗ സമിതി രൂപീകരിച്ചിട്ടുണ്ട് .തെരഞ്ഞെടുപ്പു കമ്മീഷണർ റോയി പി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് നേതാവ് പെട്ടപ്പെരുമാൾ. എ ഐ ഡി എം കെയിലെ മോഹൻദാസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലെ ഗീതാനാഥൻ, മാർക്സിസ്റ്റ് പാർട്ടിയിലെ നടരാജൻ തുടങ്ങിയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.തമിഴ്നാട്ടിലെ പോലെ സംവരണമില്ലാതെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷണർ അറിയിച്ചു.സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർത്ത് തെരഞ്ഞെടുപ്പു നടത്തണമെന്നാവശ്യപ്പെട്ട്,പ്രതിപക്ഷ നേതാവ് ശിവാ എംഎൽഎ നൽകിയ ഹർജി ഈ മാസം ഏഴിനാണ് കോടതി പരിഗണിക്കുക.
Post a Comment