*കുറ്റ്യാടി ചുരത്തിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹംകണ്ടെത്തി*
*മാഹി സ്വദേശിയെന്ന് സംശയം*
കുറ്റ്യാടി : കുറ്റ്യാടി ചുരത്തിൽ യുവാവിന്റെ കത്തി ക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി . ചുരത്തിന്റെ മുകൾഭാഗത്ത് ക്വാറി റോഡരികിലായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത് .
തൊട്ടിൽ പാലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് വരികയാണ് . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും , മാഹി പള്ളൂർ സ്വദേശിയായ യുവാവിന്റെ താണ് മൃതദേഹമെന്നും ഏകദേശം ഉറപ്പായതായി പോലീസ് വ്യക്തമാക്കി .
യുവാവിന്റെ ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് . അവരെത്തി ആളെ തിരിച്ചറിഞ്ഞാൽ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി .
Post a Comment