o അഴിയൂരിൽ കുഞ്ഞിപ്പള്ളി മഖാം ഉറൂസ് ഹരിതചട്ടം പാലിച്ച് നടത്തും ഉദ്യോഗസ്ഥർ കമ്മിറ്റിയുമായി ചർച്ച നടത്തി
Latest News


 

അഴിയൂരിൽ കുഞ്ഞിപ്പള്ളി മഖാം ഉറൂസ് ഹരിതചട്ടം പാലിച്ച് നടത്തും ഉദ്യോഗസ്ഥർ കമ്മിറ്റിയുമായി ചർച്ച നടത്തി

 

അഴിയൂരിൽ കുഞ്ഞിപ്പള്ളി മഖാം ഉറൂസ് ഹരിതചട്ടം പാലിച്ച് നടത്തും ഉദ്യോഗസ്ഥർ  കമ്മിറ്റിയുമായി  ചർച്ച നടത്തി 





 അഴിയൂരിലെ പ്രശസ്തമായ ചോമ്പാൽ കുഞ്ഞിപ്പള്ളി  മഖാം ഉറൂസ് ഹരിത ചട്ടം പാലിച്ചു നടത്തുവാൻ ഉദ്യോഗസ്ഥരും പള്ളി കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.  ഉറൂസിന് ഭാഗമായി അഞ്ച് ടൺ ഭക്ഷണം വിതരണം ചെയ്യുന്ന ഈ  മാസം 27 ആം  തീയതി ചൂടുള്ള ഭക്ഷണപദാർത്ഥം ഇലയിൽ പൊതിഞ്ഞ് മാത്രമേ ഭക്തർക്ക് നൽകുകയുള്ളൂ. ഭക്ഷണ വിതരണത്തിന് മുന്നോടിയായി  FSS ഫുഡ് സേഫ്റ്റി ലൈസൻസ് പള്ളിക്കമ്മിറ്റി എടുക്കുന്നതാണ്. നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉറൂസിലെ ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്നതല്ല. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് റിസൾട്ട് ഭക്ഷ്യസുരക്ഷാവകുപ്പിന് നൽകുന്നതാണ്. വടകര ഫുഡ് സേഫ്റ്റി ഓഫീസർ ഡോ ജിതിൻ രാജ്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്, ജെ എച്ച് ഐ .കെ ഫാത്തിമ, എന്നിവർ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി പ്രസിഡണ്ട് ടി ജെ ഇസ്മായിൽ സെക്രട്ടറി കെ  അൻവർ ഹാജി, ഹമീദ് ഏരികിൽ, മാനേജർ ടി മുഹമ്മദ് ഷാഫി, എം സാഹിർ എന്നീ ഭാരവാഹികളുമായി ചർച്ച നടത്തിയാണ്  ഈ  വർഷത്തെ ഉറൂസിൽ ഹരിത ചട്ടവും കോവിഡ് മാനദണ്ഡവും പാലിക്കും എന്ന് തീരുമാനിച്ചത്,

Post a Comment

Previous Post Next Post