o അഴിയൂർ ഗ്രാമപഞ്ചായത്ത് പൊതു ജനങ്ങൾക്ക് സേവനം നൽകൽ ഐ.എസ്. ഒ തുടർ ഓഡിറ്റിൽ വിജയിച്ചു
Latest News


 

അഴിയൂർ ഗ്രാമപഞ്ചായത്ത് പൊതു ജനങ്ങൾക്ക് സേവനം നൽകൽ ഐ.എസ്. ഒ തുടർ ഓഡിറ്റിൽ വിജയിച്ചു

 അഴിയൂർ ഗ്രാമപഞ്ചായത്ത് പൊതു ജനങ്ങൾക്ക് സേവനം നൽകൽ ഐ.എസ്. ഒ തുടർ ഓഡിറ്റിൽ വിജയിച്ചു



 അഴിയൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് പൊതു ജനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിന്റെ ഗുണ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ 2020ൽ ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കറ്റ് തുടർ പ്രവർത്തനത്തിലൂടെ നിലനിർത്താൻ അഴിയൂർ ഗ്രാമപഞ്ചായത്തിന് സാധിച്ചു. തുടർ ഓഡിറ്റിൽ അഴിയൂർ പഞ്ചായത്തിന് ISO 9001:2015  സർട്ടിഫിക്കേഷൻ ജനുവരി 2 ,2023 വരെ കാലയളവിലേക്ക് ലഭിച്ചു. ആദ്യം ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കറ്റിന്റെ കാലാവധി 2021 ഡിസംബറിൽ അവസാനിച്ചതിനെ തുടർന്നാണ് തുടർ സർട്ടിഫിക്കറ്റിനു വേണ്ടി പഞ്ചായത്ത് അപേക്ഷ സമർപ്പിക്കുകയും തുടർന്ന്  ഭരണസമിതി സ്റ്റിയറിങ് കമ്മിറ്റി പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുമായി ഓൺലൈനായി പരിശോധന നടത്തുകയും ,രേഖകൾ  പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് സാക്ഷ്യപത്രം ലഭിച്ചത്.

Post a Comment

Previous Post Next Post