*അഴിയൂർ ഗ്രാമപഞ്ചായത്തിൽ 3 വാർഡിൽ തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ് എടുത്തവരുടെ സംഗമം നടത്തി*
അഴിയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി വാർഡ് 3 ൽ തൊഴിൽ കാർഡ് എടുത്തവരുടെ സംഗമം സംഘടിപ്പിച്ചു. തൊഴിൽ കാർഡ് എടുത്തിട്ടും തൊഴിലാളികൾ തൊഴിൽ ചെയ്യാൻ വരാത്തതിനാൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളിൽ മൂന്നാം വാർഡ് പിറകിൽ ആയതിനെ തുടർന്നാണ് സംഗമം സംഘടിപ്പിച്ചത്. കൂടുതൽ പേർ തൊഴിൽ കാർഡ് എടുക്കുവാനും തൊഴിൽ കാർഡ് എടുത്ത 40 ലധികം പേർ അടുത്ത ദിവസം തന്നെ ജോലിക്ക് ഹാജരാകുവാനുള്ള സന്നദ്ധത സംഗമത്തിൽ അറിയിച്ചു .തൊഴിലുറപ്പ് പദ്ധതിയുടെ പ്രത്യേകതകളും ഏറ്റെടുക്കാവുന്ന പ്രവർത്തികളെയും സംബന്ധിച്ചുള്ള ലിസ്റ്റ് യോഗത്തിൽ അവതരിപ്പിച്ചു. യോഗം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ഫിറോസ് കാളാണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ബിന്ദു, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, വി ഇ ഒ കെ ഭജിഷ്, തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എഞ്ചിനീയർ അർഷിന, മേറ്റ് പത്മിനി ,സുനിൽ ബാബു, വിനോദ് കടവത്ത് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ വാർഡ് തല വിജിലൻസ് & മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾക്ക് ഉടൻ തന്നെ പരിശീലനം നൽകുന്നതാണ്
Post a Comment