മാലിന്യം തള്ളുന്നവർ ജാഗ്രതൈ:
ന്യൂമാഹിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു
ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിൽ ദേശീയ പാതയോരത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. മാലിന്യം തള്ളൽ വ്യാപകമായതോടെയാണ് മാഹി പാലം മുതൽ പെട്ടിപ്പാലം വരെയുള്ള പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. 20 ക്യാമറകളാണ് സ്ഥാപിക്കുന്നത്.
ഏറെനാളായി ദേശീയ പാതയോരം മാലിന്യ മുക്തമാക്കാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത് അധികൃതർ. എന്നാൽ മാഹിപ്പാലം മുതൽ പെട്ടിപ്പാലം വരെയുള്ള പ്രദേശത്ത് മാലിന്യ നിക്ഷേപം വ്യാപകമാണ്. ഇതോടെയാണ് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 ലക്ഷം രൂപ ചിലവിൽ ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറകളുടെ മോണിറ്ററിങ്ങിന് പഞ്ചായത്ത് ജീവനക്കാരെ കൂടാതെ ന്യൂമാഹി പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ മയ്യഴിപ്പുപുഴയിലേക്ക് മലിനജലം ഒഴുക്കിയ 18 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും അഞ്ചു ലക്ഷത്തോളം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. മാലിന്യം തള്ളിയതിനെതിരെയുള്ള നടപടിയുടെ ഭാഗമായി അര ലക്ഷത്തോളം രൂപയും പിഴ ഈടാക്കിയിട്ടുണ്ട്.
ക്യാമറ സ്ഥാപിക്കുന്നതോടെ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാൻ കഴിയും.
Post a Comment