പുന്നോലിൽ കൊല ചെയ്യപ്പെട്ട ഹരിദാസന് കണ്ണീർ പ്രണാമം
കോടിയേരി :തിങ്കളാഴ്ച പുലർച്ചെ പുന്നോലിലെ വീട്ടിൽ കൊല ചെയ്യപ്പെട്ട പുന്നോൽ താഴെ വയലിലെ കുരമ്പിൽ താഴെക്കുനിയിൽ ഹരിദാസന് നാടിൻ്റ കണ്ണീരിൽ കുതിർന്ന പ്രണാമം. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെ സി.പി.എം. നേതാക്കളും പാർട്ടി പ്രവർത്തകരും നാട്ടുകാരുമടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് വീട്ട് വളപ്പിൽ സംസ്കാരം നടത്തിയത്.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും വിലാപയാത്രയായി വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് പുന്നോലിലെ വീട്ടിലെത്തിയത്. തുടർന്ന് സർവ്വകക്ഷി അനുശോചനവും നടന്നു.
സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നേതാക്കളായ കാരായി രാജൻ, സി.കെ.രമേശൻ, ഇ.പി.ആർ.വേശാല, എ. ശശി, കണ്ട്യൻ സുരേഷ് ബാബു, തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാ റാണി എന്നിവർ പ്രസംഗിച്ചു.
Post a Comment