o മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം
Latest News


 

മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം

 



വടകര : മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം . കോവിഡ് കാലത്ത് നിർത്തി വെച്ച ട്രെയിനുകൾക്ക് വീണ്ടും സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കാളി റെയിൽവേ സ്റ്റേഷൻ യൂസേഴ്സ് ഫോറം പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് . 

കോവിഡ് നിയന്ത്രണങ്ങൾ ഏ ർപ്പെടുത്തിയതോടെ ട്രെയിൻ സർവിസുകൾ നിർത്തിവെച്ചിരുന്നു . 


വ്യാപനഘട്ടത്തിൽ നിർത്തിയ ഭൂരിഭാഗം ട്രെയിനുകൾ ഓട്ടം തുടങ്ങിയെങ്കിലും മുക്കാളി സ്റ്റേഷനിൽ ട്രെയിനുകൾ നിർത്താത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ് . 


എം.പി , എം.എൽ.എ ബ്ലോക്ക് , ഗ്രാമപഞ്ചയാത്ത് അടക്കമുള്ള ജന പ്രതിനിധികളെയും സാംസ്കാരിക സംഘടനകളേയും സംഘടിപ്പിച്ച് മുക്കാളി റെയിൽവേ സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിരോധം ഒരുക്കാൻ യൂസേഴ്സ് ഫോറം തീരുമാനിച്ചു .


 അഴിയൂർ , ഒഞ്ചിയം , ഏറാമല ഗ്രാമ പഞ്ചായത്തി ലെ നൂറുകണണിന് യാത്രക്കാരാണ് ഇത് കാരണം ബുദ്ധിമുട്ടിലായിരിക്കുന്നത് . 


അധ്യാപക ർ , കച്ചവടക്കാർ , വിദ്യാർഥികൾ തുടങ്ങിയ പതിവ് യാത്രക്കാർ ബസിനെ ആശ്രയിച്ച് യാത്ര ചെയ്യേണ്ടിവരുന്നു . 


 . ആറു ട്രെയിനുകളാണ് മുക്കാളി സ്റ്റേഷനിൽ നിർത്തുന്നത് . മംഗളൂരു- കോഴിക്കോട് പാസഞ്ചർ ട്രെയിൻ കഴിഞ്ഞ ദിവസം ഓ ടിയത് റിസർവേഷൻ ടിക്കറ്റ് ഉള്ളവരെ മാത്രം അനുവദിച്ചു കൊണ്ടാണ് . കാടുപിടിച്ചുകിടക്കുന്ന മുക്കാളി റെയിൽവേ സ്റ്റേഷൻ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാ ക്കളും യൂസേഴ്സ് ഫോറം പ്രവർത്തകരും സന്ദർശിച്ചു  പ്രക്ഷോഭ സമിതി രൂപവത്കരിച്ചു .


 ഗ്രാമപ ഞ്ചായത്ത് അംഗം റീന രയരോത്ത് അധ്യക്ഷത വഹിച്ചു . എം . പ്രമോദ് , അഡ്വ . എസ് . ആശിഷ് , കെ.കെ. പ്രീത , എം.പി. ബാബു , പി . ബാബുരാജ് , പ്രദീപ് ചോമ്പാല , എ.ടി. മഹേഷ് , സുബീഷ് പാ ണ്ടികശാല വളപ്പിൽ , പി . സാവിത്രി , കെ.പി. ഗോ വിന്ദൻ , പാമ്പള്ളി ബാലകൃഷ്ണൻ , ശ്രീധരൻ കൈപ്പാട്ടിൽ എന്നിവർ സംസാരിച്ചു .ഭാരവാഹി ൾ : റീന രയരോത്ത് ( ചെയർ ) , എം.കെ. സുരേഷ് ബാബു ( ജന . കൺ ) , പി . ബാബുരാജ് ( ട്രഷ ) .

Post a Comment

Previous Post Next Post