o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, സിനിമ

 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠മന്നം ജയന്തി*


*💠ലോക അന്തർമുഖ ദിനം*


*💠പൂച്ചകൾക്ക് മ്യൂ ഇയർ ഡേ*


*💠55 എംപിഎച്ച് വേഗത പരിധി ദിവസം*


*💠ഫ്രൂട്ട്കേക്ക് ടോസ് ദിനം*


*💠ദേശീയ ബുഫെ ദിനം*


*💠ദേശീയ വ്യക്തിഗത പരിശീലക ബോധവൽക്കരണ ദിനം*


*💠ദേശീയ ക്രീം പഫ് ദിനം*


*💠ദേശീയ പ്രചോദന ദിനം*


*💠ദേശീയ സയൻസ് ഫിക്ഷൻ ദിനം*


*💠സ്വിസ് ചീസ് ദിനം*


*💠കാർണിവൽ ദിനം (സെന്റ് കിറ്റ്സും നെവിസും)*


*💠നൈൻ‌ലോഗ് (ഭൂട്ടാൻ)*


*💠ഹോളിഡേ (നിയു)*


*💠ബെർച്റ്റോൾഡ്സ് ഡേ (സ്വിറ്റ്‌സർലൻഡ്)*


*💠പൂർവ്വിക ദിനം (ഹെയ്തി)*


*💠വിജയദിനം (ക്യൂബ)*


*💠ദേശീയ സയൻസ് ഫിക്ഷൻ ദിനം (യുഎസ്എ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1942* - ```രണ്ടാം ലോകമഹായുദ്ധം: മനില, ഫിലിപ്പീൻസ് ജാപ്പനീസ് സൈന്യം പിടിച്ചെടുത്തു.```


*🌐1492* – ```മെർക്കുരീയസ് ജോൺ രണ്ടാമൻ പാപ്പയാകുന്നു. മാർപ്പാപ്പ പദവിയേൽക്കുന്വോൾ പുതിയ നാമധേയം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.```


*🌐1757* – ```ബ്രിട്ടൻ കൽക്കട്ട കീഴടക്കി.```


*🌐1809* - ```എസ്. ബി. ഐ ക്ക് തുടക്കം കുറിച്ച് 1806 ൽ സ്ഥാപിച്ച ബാങ്ക് ഓഫ് കൊൽക്കത്ത ബാങ്ക് ഓഫ് ബംഗാൾ എന്ന് പേര് മാറ്റി.```


*🌐1888*- ```ചെന്നൈ- കോഴിക്കോട് റെയിൽ പാത നിലവിൽ വന്നു.```


*🌐1893* - ```ചരിത്രസംഭവങ്ങളുടെ സ്മാരകമായി ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറങ്ങി. അമേരിക്കയുടെ '16 കൊളംബിയൻ ഇഷ്യൂ സ്റ്റാമ്പുകൾ' എന്ന പേരിൽ ഇതറിയപ്പെടുന്നു.```


*🌐1900* – ```അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ ഹേ ചൈനയുമായുളള വ്യാപാരബന്ധം സുഗമമാക്കാൻ തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു.```


*🌐1906*- ```വിൽസ് കരിയർ എയർ കണ്ടീഷനർ കണ്ടു പിടിച്ചു.```


*🌐1932* – ```ഇന്ത്യയ്ക്ക് സ്വാതന്ത്രം അനുവദിച്ചില്ലെങ്കിൽ സിവിൽ ആജ്ഞാലംഘനം തുടങ്ങുമെന്ന് ഗാന്ധിജി വൈസ്രോയിക്ക് കത്തയച്ചു.```


*🌐1956* – ```ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോംബെ-പൂണെ തുരങ്കത്തിന്റെ പണി ആരംഭിച്ചു.```


*🌐1959* – ```സൂര്യനെ വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 യു.എസ്.എസ്.ആർ വിക്ഷേപിച്ചു.```


*🌐1975* - ```ഫെഡറൽ റൂൾസ് ഓഫ് എവിഡൻസ് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് അംഗീകരിച്ചു.``` 


*🌐1978*- ```ഇന്ദിരാഗാന്ധി ഇന്ത്യൻ നാഷനൽ കോൺഗ്രസ് (ഐ) രൂപീകരിച്ചു.```


*🌐1979* – ```തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി.```


*🌐2009* - ```പുലികളുടെ ആസ്ഥാനമായ കിള്ളിനോച്ചി ശ്രീലങ്കൻ സൈന്യം കീഴടക്കി.```


*🌐2016* - ```പശ്ചിമ എയർ കമ്മാൻഡിന് കീഴിലുള്ള പഠാൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ ഒരു കൂട്ടം തീവ്രവാദികൾ ആക്രമിച്ചു.```


*🌐2019* - ```നോക്കിയ എസ് 40 മോഡല്‍ ഫോണുകളില്‍ വാട്‌സ്‌ആപ് പ്രവർത്തനം നിർത്തി.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹മന്നത്ത് പത്മനാഭൻ* - ```കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം . ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.``` 


*🌹ശാന്തി കൃഷ്ണ* - ```1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന ഒരു നടിയാണ്‌ ശാന്തികൃഷ്ണ (ജനനം : ജനുവരി 02, 1964). ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ ചെറുപ്പം മുതലേ അഭ്യസിച്ചുവന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണു് സിനിമയിലേക്കുള്ള ക്ഷണം വരുന്നതു്. 1976ൽ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും, 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ യിൽ വിജയ് മേനോനോടൊപ്പം ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയായി അഭിനയിച്ച വേഷമാണു് ആദ്യമായി എല്ലാവരും ശ്രദ്ധിച്ചതു്. അർഹമായ അംഗീകാരം കിട്ടാതെപോയ ഒരു ചിത്രമായിരുന്നു നിദ്ര. എങ്കിലും ശാന്തി കൃഷ്ണ എല്ലാവരുടെയും മനസ്സുകളിൽ നിറഞ്ഞു നിന്നു.``` 


*🌹എസ്.ആർ. ശ്രീനിവാസ വരദൻ* - ```ഇന്ത്യൻ വംശജനും, അമേരിയ്ക്കൻ പൗരത്വവുമുള്ള ഗണിതശാസ്ത്രജ്ഞനാണ് രംഗ അയ്യങ്കാർ ശ്രീനിവാസ വരദൻ ചെന്നൈയ്ക്കടുത്തുള്ള പൊന്നേരി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. (ജനനം:2 ജനുവരി 1940). ഭൗതിക,ഗണിത, ജീവശാസ്ത്രമേഖലകളിൽ വളരെ പ്രാധാന്യമുള്ള ഡിഫ്യൂഷൻ പ്രോസസസ്സ്, ബ്രൗണിയൻ മോഷൻ, ലാർജ് ഡിവിയേഷൻസ് എന്നിവയിലെ സംഭാവനകൾ ശ്രദ്ധേയമായവയാണ്.```


*🌹ഐസക് അസിമൊവ്* - ```പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനായിരുന്നു ഐസക് അസിമൊവ് (ജനുവരി 2,1920 - ഏപ്രിൽ 6,1992). റഷ്യയിൽ ജനിച്ച് മൂന്നാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയ അസിമൊവ്, റൊബർട്ട് എ ഹയിൻലയിൻ, ആർതർ സി ക്ലർക്ക് എന്നിവരൊടൊപ്പം ('ബിഗ് ത്രീ') സയൻസ് ഫിക്‌ഷൻ ലോകത്തെ മികച്ച എഴുത്തുകാരിൽ ഒരാളായി അറിയപ്പെടുന്നു. പതിനൊന്നാമത്തെ വയസ്സിൽ എഴുതിത്തുടങ്ങിയ ഇദ്ദേഹത്തിന്റെ പേരിൽ ഫിക്‌ഷനും നോൺ ഫിക്‌ഷനും ആയി വിവിധ വിഷയങ്ങളിൽ 500-ൽ അധികം പുസ്തകങ്ങൾ ഉണ്ട്.``` 


*🌹കെ.പി. വള്ളോൻ* - ```കൊച്ചി രാജ്യത്തെ നിരവധി ദളിത് സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു കെ.പി. വള്ളോൻ(2 ജനുവരി 1894 - 14 ഏപ്രിൽ 1940). 1931 ലെ കൊച്ചി നിയമസഭയിലേക്ക് അധഃകൃത വിഭാഗത്തിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ടു. എം.എൽ.സിയായതോടെ "വള്ളോനെമ്മൽസി' എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം കൊച്ചി പുലയർ മഹാസഭയുടെ പ്രസിഡന്റ്, എം.എൽ.സി എന്നീ നിലകളിൽ സ്വസമുദായ മുന്നേറ്റത്തിനുവേണ്ടി . നിരവധി പ്രവർത്തനങ്ങൾ നടത്തി. 1931 മുതൽ 1940 വരെയുള്ള ഘട്ടത്തിൽ അഞ്ചേകാൽ കൊല്ലത്തോളം കൊച്ചി നിയമസഭാംഗമായിരുന്നു.``` 


*🌹ടി.വി. തോമസ്* - ```കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്നു ടി.വി. എന്ന ചുരുക്ക നാമത്തിൽ അറിയപ്പെട്ടിരുന്ന ടി.വി. തോമസ് (2 ജൂലൈ 1910 - 26 മാർച്ച് 1977). വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ തോമസ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹം സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിൽ പങ്കെടുക്കുകയും തിരുവിതാംകൂറിലെ ദിവാൻ ഭരണത്തിനെതിരെ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലും ഭരണമണ്ഡലത്തിലും ടി.വി.തോമസ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പോരാടിയ അദ്ദേഹം എല്ലാവർക്കും പൊതുനീതി ലഭിക്കണം എന്ന പക്ഷക്കാരനായിരുന്നു.```


*🌹പ്രേം കൃഷ്ണ ഖന്ന* - ```സ്വാതന്ത്ര്യസമരസേനാനിയും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്ന പ്രേംകിഷൻ(കൃഷ്ണ) ഖന്ന (1894 ജനുവരി 2 - മരണം: ഓഗസ്റ്റ് 3, 1993).1894 ജനുവരി 2 ന് ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ജനിച്ചു.ഇന്ത്യൻ റെയിൽവേയിൽ പ്രേം കൃഷ്ണ ഖന്ന ഒരു കരാറുകാരൻ ആയിരുന്നു. പ്രമുഖ വിപ്ലവകാരി രാം പ്രസാദ് ബിസ്മിൽ സാരാഭായിയുടെ അടുത്ത അനുയായിയായിരുന്നു.```


*🌹പ്ലാമൻ ഓറെഷാസ്കി* - ```ബൾഗേറിയയിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനും നിലവിലെ പ്രധാനമന്ത്രിയുമാണ് പ്ലാമൻ ഓറെഷാസ്കി (ജനനം :2 ഫെബ്രുവരി 1960). സാമ്പത്തികശാസ്ത്ര പ്രൊഫസറായ ഓറെഷാസ്കി, 2005 മുതൽ 2009 വരെ സോഷ്യലിസ്റ്റ് സഖ്യകക്ഷി സർക്കാരിൽ ധനമന്ത്രിയായിരുന്നു.```


*🌹ബുലാ ചൗധരി* - ```ഇന്ത്യയുടെ മുൻ വനിതാ നീന്തൽ ദേശീയ ചാമ്പ്യനാണ് ബുലാ ചൗധരി (ജനനം : 2 ജനുവരി 1970). ജിബ്രാൾട്ടർ, കാതലീന, കൂക്ക് സ്ട്രീറ്റ് , ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ പാൾക്ക് സ്ട്രീറ്റ് തുടങ്ങി ഏഴു കടലുകളും നീന്തിക്കടന്ന ആദ്യ വനിത എന്ന ബഹുമതി ബുലാ ചൗധരിക്കാണ്. 1989 ലും 1999 ലും ഇംഗ്ലീഷ് ചാനൽ രണ്ട തവണ നീന്തി കടന്ന ബുലായ്ക്ക് 1990 ലെ അർജ്ജുന പുരസ്കാരവും പത്മശ്രീയും ലഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ നന്ദൻപൂർ മണ്ഡലത്തിൽ നിന്ന് സി.പി.ഐ.എം സ്ഥാനാർത്ഥിയായി നിയമ സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.``` 


*🌹പി.എൻ. മേനോൻ* - ```പ്രമുഖ മലയാളചലച്ചിത്രസംവിധായകനായിരുന്നു പാലിശ്ശേരി നാരായണൻ‌കുട്ടിമേനോൻ എന്ന പി.എൻ. മേനോൻ(ജനുവരി 2, 1926 - സെപ്റ്റംബർ 9, 2008). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ 1926-ൽ ജനിച്ച ഇദ്ദേഹം മലയാളചലച്ചിത്രത്തിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് തുടക്കമിട്ടു. പ്രശസ്ത ചലച്ചിത്രസംവിധായകൻ ഭരതന്റെ ചെറിയച്ഛനാണ് ഇദ്ദേഹം.``` 


*🌹ഇ.കെ. വിജയൻ* - ```കോഴിക്കോട് ജില്ലയിൽ നിന്നുള്ള സി.പി.ഐ. നേതാക്കളിലൊരാളും പതിനാലാം കേരള നിയമസഭയിൽ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് ഇ.കെ. വിജയൻ (ജനനം ജനുവരി 2, 1953). സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, മോട്ടോർ വെഹിക്കിൾ വർക്കേഴ്സ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.``` 


*🌹വിത്തൽ ലക്ഷ്മൺ കോട്ട്‌വാൽ* - ```മറാത്തി സാമൂഹ്യ പരിഷ്കർത്താവും വിപ്ലവകാരിയും ആയിരുന്നു വിത്തൽ ലക്ഷ്മൺ കോട്ട്‌വാൽ (അലിയാ ഭായ്) . രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിടയിൽ 1943 ജനുവരി 2 ന് സിദ്ധഘഢിലെ കാട്ടിൽ ബ്രിട്ടീഷ് പോലീസ് ഓഫീസർ ഡി.എസ്.പി. ആർ.ഹാൾ തന്റെ സംഘത്തോടൊപ്പം ചേർന്ന് വധിച്ചു.```


*🌹സൈനബുൽ ഗസ്സാലി* - ```ഈജിപ്ഷ്യൻ സാമൂഹിക പ്രവർത്തകയായിരുന്നു സൈനബുൽ ഗസ്സാലി.(ജനുവരി 2,1917-ആഗസ്റ്റ് 3, 2005). മുസ്‌ലിം ബ്രദർഹുഡ് എന്ന സംഘടനയുടെ വനിതാവിഭാഗമായ മുസ്ലിം വുമൺസ് അസോസിയേഷന്റെ സ്ഥാപകയാണിവർ. ജയിലനുഭവങ്ങൾ എന്ന പേരിലുള്ള ഇവരുടെ ഗ്രന്ഥം[6] പ്രസിദ്ധമാണ്. മലയാളത്തിലടക്കം നിരവധി ഭാഷയിലേക്ക് ഇതു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1981 ഫെബ്രുവരിയിൽ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാസമ്മേളനത്തിൽ സൈനബുൽ ഗസ്സാലി സംബന്ധിച്ചിരുന്നു.```


*🌹ഹസ്‌നൈൻ മസൂദി* - ```ജമ്മു കശ്മീർ ഹൈക്കോടതി മുൻ ജഡ്ജിയും ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്ന്റെ രാഷ്ട്രീയക്കാരനുമാണ് ഹസ്‌നൈൻ മസൂദി (ജനനം 2 ജനുവരി 1954) .2019 ൽ ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്‌സഭയിലേക്ക് അനന്ത്നാഗ് നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നീങ്ങിയപ്പോൾ 2019 ഓഗസ്റ്റിൽ മസൂദി ലോക്സഭയിലെ പ്രമേയത്തെ എതിർത്തു.``` 


*🌹രാംദാസ് ഗാന്ധി* - ```മഹാതമാ ഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും മൂന്നാമത്തെ മകനാണ് രാംദാസ് ഗാന്ധി ( (2 January 1897 – 14 April 1969). അദ്ദേഹത്തിനും ഭാര്യ നിർമ്മലയ്ക്കും മൂന്ന് മക്കളുണ്ടായിരുന്നു. സുമിത്ര ഗാന്ധി, കനു ഗാന്ധി, ഉഷാ ഗാന്ധി. പിതാവിന്റെ കൂടെ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായിരുന്നു.```


*🌹ആനന്ദതീർത്ഥൻ* - ```ജാതിവിവേചനത്തിനെതിരെ മരണം വരെ പോരാടിയ ആത്മീയാചാര്യനാണ് ആനന്ദതീർത്ഥൻ (ജനനം 1905 ജനവരി 2 - മരണം 1987 നവംബർ 21) . ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ. ആർക്കും സന്യാസദീക്ഷ നല്കാതെ സാമൂഹികപരിഷ്കരണത്തിനു ഊന്നൽ നല്കി പ്രവർത്തിച്ചു. ശ്രീനാരായണഗുരുവിന്റെ സിദ്ധാന്തങ്ങൾ അദ്ദേഹത്തെ ആകർഷിച്ചു. 1928ൽ ശിവഗിരിയിൽ വച്ച് ശ്രീനാരായണഗുരുവിൽ നിന്നും സംന്യാസദീക്ഷ സ്വീകരിച്ച് സ്വാമി ആനന്ദതീർത്ഥനായി. ശ്രീനാരായണഗുരുവിന്റെ ഇരുപതാമത്തെ ശിഷ്യനായിരുന്നു അദ്ദേഹം.```


*🌹സി. അന്തപ്പായി* - ```മലയാളത്തിലെ ആദ്യകാലസാഹിത്യനിരൂപകരിൽ പ്രമുഖനും ആഖ്യായികാകാരനുമാണു് സി. അന്തപ്പായി (ജനുവരി 2, 1862 - മരണം മേയ് 31, 1936). ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂർത്തിയാക്കിയ എഴുത്തുകാരിൽ ഒരാൾ. ഉദ്യോഗകാലത്തുതന്നെ വിമർശകനെന്ന നിലയിലും സാഹിത്യകാരൻ എന്ന നിലയിലും അന്തപ്പായി ശ്രദ്ധ നേടിയിരുന്നു. സരളവും ഫലിതമയവുമായ ശൈലിയിൽ ഗദ്യമെഴുതാൻ സമർത്ഥനായിരുന്നു അദ്ദേഹം. 1890-ൽ ഭാഷാപോഷിണിസഭ തൃശൂരിൽ വെച്ചു നടത്തിയ ഗദ്യരചനാമത്സരത്തിൽ ഒന്നാമനായിരുന്നു.രസികരഞ്ജിനി, മംഗളോദയം, ഭാഷാപോഷിണി നസ്രാണി ദീപിക തുടങ്ങിയ ആനുകാലികങ്ങളിൽ അന്തപ്പായിയുടെ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷എ.ബി. ബർദൻ* - ```ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്നു അർത്ഥേന്ദു ഭൂഷൺ ബർദൻ എന്ന എ.ബി. ബർദൻ (ജ. 1925 സെപ്തംബർ 25 - മ. 2016 ജനുവരി 2). നാഗ്‌പൂർ സ്വദേശിയായ ഇദ്ദേഹം നിരവധി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. 1957 -ലെ മഹാരാഷ്ട്ര നിയമ സഭാ തെരഞ്ഞെടുപ്പിൽ നാഗ്‌പൂൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.```  


*🌷എൻ.പി. മുഹമ്മദ്*- ```എൻ പി മുഹമ്മദ്‌ (ജനനം. ജൂലൈ 1, 1928 - മരണം ജനുവരി 2, 2003) നോവലിസ്റ്റ്‌ , കഥാകൃത്ത്‌, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. കോഴിക്കോട്‌ ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട്‌ പതിപ്പിൽ റസിഡന്റ്‌ എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു.``` 


*🌷ഗീതാ ഹിരണ്യൻ* - ```മലയാളത്തിലെ ഒരു കഥാകൃത്തായിരുന്നു ഗീതാ ഹിരണ്യൻ. 1974ൽ മാതൃഭൂമി വിഷുപതിപ്പിൽ വന്ന ദീർഘപാംഗൻ എന്ന കഥയിലൂടെ ശ്രദ്ധിക്കപ്പെട്ട അവർ പിന്നീട് ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം, ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം,അസംഘടിത എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയായി. അപൂർവ്വമായി ചെറുക്കവിതകളും എഴുതിയിട്ടുണ്ട്. അർബുദരോഗത്തിന്റെ പിടിയിലായിരുന്ന അവർ 2002 ജനുവരി 2 ന് ചരമമടഞ്ഞു. 'ശിൽപ്പ കഥയെഴുതുകയാണ്' എന്ന കഥയാണ് അവർ അവസാനമായി എഴുതിയത്.```


*🌷ഫിലോമിന (നടി)* - ```അമ്മവേഷങ്ങളിലൂടെ ശ്രദ്ധേയയായ മലയാളചലച്ചിത്ര താരമാണ്‌ ഫിലോമിന. പി.ജെ ആന്റണിയുടെ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ഫിലോമിന (Born: 1926 - Died: 2 January 2006), 1964-ൽ എം. കൃഷ്ണൻ നായരുടെ കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്. എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു. ഏറെയും അമ്മവേഷങ്ങളാണിവർ ചെയ്തിട്ടുള്ളത്. നസീർ, സത്യൻ എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വർഷത്തോളം ചലച്ചിത്ര-ടെലിവിഷൻ രംഗങ്ങളിൽ സജീവമായിരുന്നു.ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ആനപ്പാറ അച്ചാമ്മ;;, സസ്നേഹത്തിലെ അമ്മായിയമ്മ, വിയറ്റ്നാംകോളനിയിലെ ഉമ്മ എന്നിവ അവരുടെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളിൽ ചിലതാണ്. ഓളവും തീരവും, കുട്ടിക്കുപ്പായം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് നേടി.``` 


*🌷എൻ. രാജഗോപാലൻ നായർ* - ```ഒന്നാം കേരളനിയമസഭയിൽ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ. രാജഗോപാലൻ നായർ (10 മേയ് 1925 - 2 ജനുവരി 1993). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് രാജഗോപാലൻ നായർ കേരള നിയമസഭയിലേക്കെത്തിയത്.``` 


*🌷ലിയോൺ ടെസ്റൻ ദ ബോർ* - ```ലിയോൺ ടെസ്റൻ ദ ബോർ (ജനനം നവംബർ 5, 1855 - മരണം ജനുവരി 2, 1913) ഫ്രഞ്ച് അന്തരീക്ഷ ശാസ്ത്രജ്ഞനായിരുന്നു. അന്തരീക്ഷത്തിലെ സ്റ്റ്രാറ്റോസ്ഫീയർ മേഖല കണ്ടെത്തിയതാണ് ഇദ്ദേഹത്തിന്റെ മികച്ച സംഭാവനയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അന്തരീക്ഷ വിവരങ്ങൾ ശേഖരിക്കുന്നതിനായി ബലൂണുകൾ ഉപയോഗിച്ചു തുടങ്ങിയതും ടെസ്റൻ ആയിരുന്നു.ഭൂവിജ്ഞാനീയത്തെക്കുറിച്ചും, ഭൂകാന്തികതയെക്കുറിച്ചും പഠിക്കുക എന്ന ലക്ഷ്യത്തോടെ 1883, 1885, 1887 വർഷങ്ങളിൽ ഇദ്ദേഹം ഉത്തര ആഫ്രിക്കയിൽ പര്യവേക്ഷണയാത്ര നടത്തി. 400 മീറ്റർ ഉയരത്തിൽ കാണുന്ന അന്തരീക്ഷ മർദവിതരണത്തെക്കുറിച്ചു ചില പ്രധാന ചാർട്ടുകൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചത് ഇക്കാലത്തായിരുന്നു. പിന്നീട് ബ്യൂറോയിൽ നിന്നും രാജിവച്ച ടെസ്റൻ സ്വന്തമായി ഒരു സ്വകാര്യ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ട്രേപ്പസിൽ സ്ഥാപിച്ചു (1896). മേഘങ്ങളെക്കുറിച്ച് നടന്ന ഒരു ആഗോളപഠനത്തിലും (1896-97) ടെസ്റൻ പങ്കെടുത്തിരുന്നു.```


*🌷വസന്ത് ഗൗരിക്കർ* - ```ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രരംഗത്ത് നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു ഡോ. വസന്ത് ഗൗരിക്കർ(25 മാർച്ച് 1933 – 2 ജനുവരി 2015). ഐ.എസ്.ആർ.ഒ.യിൽ മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം, ശാസ്ത്രജ്ഞരായ യു.ആർ. റാവു, പ്രമോദ് കാലെ എന്നിവരുടെ സഹപ്രവർത്തകനായിരുന്നു.```


*🌷രാജേന്ദ്ര കേശവ്‌ലാൽ ഷാ* - ```ഒരു ഗുജറാത്തി കവിയാണ് രാജേന്ദ്ര കേശവ്‌ലാൽ ഷാ (Born 28 January 1913 - Died 2 January 2010) . ഇരുപതിലധികം കവിതാ സമാഹാരങ്ങൾ ഇദ്ദേഹച്ചിച്ചിട്ടുണ്ട്. പ്രകൃതിയുടെ സൗന്ദര്യം, ആദിവാസികളുടെയും മത്സ്യബന്ധനക്കാരുടെയും ജീവിതം, തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ കവിതകളിലെ പ്രധാന വിഷയങ്ങൾ. രബ്രീന്ദനാഥ ടാഗോർ ഇദ്ദേഹത്തെ വളരെയധികം സ്വാധീനിച്ച ഒരു വ്യക്തിയാണ്.```

🔥🌟🔥🌟🔥🌟🔥🌟

🔹🔹🔹🔹🔹🔹🔹

*🦋അനൂപ് വേലൂർ🦋*

🔹🔹🔹🔹🔹🔹🔹


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (02-01-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺

 

*🎥#Flowers TV🔻🔻*


ഉച്ചയ്ക്ക് 1.30 ന് 

🎬ആദ്യത്തെ കൺമണി


*🎥#AsianetTV🔻🔻*


രാവിലെ 8.30 ന്  

🎬ബാഹുബലി 2

ഉച്ചയ്ക്ക് 1.30 ന്

🎬ലൗ

വൈകീട്ട് 3.30 ന്

🎬ലൂസിഫർ

രാത്രി 10 മണിക്ക് 

🎬പാപ്പി അപ്പച്ചാ  


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬വാമനപുരം ബസ്റൂട്ട്

രാവിലെ 10 മണിക്ക് 

🎬ചെസ്സ്

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ആട് ഒരു ഭീകരജീവിയാണ്

വൈകിട്ട് 4 മണിക്ക് 

🎬കുബേരൻ

രാത്രി 7 മണിക്ക്

🎬ആറാം തമ്പുരാൻ

രാത്രി 10 മണിക്ക് 

🎬വികൃതി


*🎥#AsianetPlus🔻🔻*


രാവിലെ 6 മണിക്ക് 

🎬ഒരു വിളിപ്പാടകലെ                     

രാവിലെ 9 മണിക്ക്

🎬ആയിരം നാവുള്ള അനന്തൻ 

ഉച്ചയ്ക്ക് 12 മണിയ്ക്ക് 

🎬അർഹത

വൈകിട്ട് 3 മണിക്ക് 

🎬പണ്ട് പണ്ടൊരു രാജകുമാരി


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 5 മണിക്ക് 

🎬ഒന്നുമുതൽ പൂജ്യംവരെ

രാവിലെ 7.30 ന്

🎬ഹൗസ്ഫുൾ

രാവിലെ 9.30 ന്

🎬കുഞ്ഞളിയൻ

ഉച്ചയ്ക്ക് 12 മണിക്ക് 

🎬ഉടുമ്പ്

വൈകീട്ട് 3 മണിക്ക് 

🎬ട്വൻറി 20

രാത്രി 6.30 ന്

🎬അഞ്ചാംപാതിരാ

രാത്രി 10 മണിക്ക്

🎬കൂടിക്കാഴ്ച


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ഏഴാംകടലിനക്കരെ

രാവിലെ 10 മണിക്ക് 

🎬ഗർജ്ജനം

ഉച്ചയ്ക്ക് 1 മണിക്ക്

🎬സദയം

വൈകിട്ട് 4 മണിക്ക്

🎬കൊന്തയും പൂണൂലും

രാത്രി 7 മണിക്ക്

🎬ചന്ദ്രനുദിക്കുന്ന ദിക്കിൽ

രാത്രി 10 മണിക്ക്

🎬നടൻ 


*🎥#ZeeKeralam🔻🔻*


രാവിലെ 11 മണിക്ക്

🎬ഭരത് എന്ന ഞാൻ

ഉച്ചയ്ക്ക് 1.30 ന്

🎬കനാ

വൈകീട്ട് 4 മണിക്ക്

🎬വല്ലവൻ

രാത്രി 10 മണിക്ക് 

🎬ഇരുട്ട് 


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 12 മണിക്ക് 

🎬സാർപ്പട്ട പരമ്പരൈ

വൈകീട്ട് 4 മണിക്ക് 

🎬പ്രേമതീരം


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬അസുരവിത്ത്

രാവിലെ 10 മണിക്ക്   

🎬ചന്ത 

വൈകിട്ട് 3 മണിക്ക്

🎬ലാൽസലാം

വൈകീട്ട് 6 മണിക്ക്  

🎬കൊച്ചിരാജാവ്

രാത്രി 9 മണിക്ക് 

🎬തലയണമന്ത്രം

രാത്രി 11.45 ന് 

🎬കൊടുങ്കാറ്റ്


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬ഉറുമ്പുകൾ ഉറങ്ങാറില്ല

ഉച്ചയ്ക്ക് 1.30 ന്

🎬ശിക്കാരി ശംഭു

വൈകീട്ട് 4.15 ന് 

🎬രസം

രാത്രി 6.45 ന് 

🎬ഇൻസ്പെക്ടർ ഗരുഡ് 

📺📺📺📺📺📺📺📺

Post a Comment

Previous Post Next Post