ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ഇന്ന് പുതുവത്സരദിനം*
*💠ക്രിസ്തുവർഷാരംഭം*
*💠ലോക സമാധാന ദിനം*
*💠ലോക ഹാംഗ് ഓവർ ദിനം*
*💠കൽപ്പതരു ദിനം (ഇന്ത്യ)*
*💠യൂറോ ദിനം*
*💠പ്രതിബദ്ധത ദിനം*
*💠എല്ലിസ് ദ്വീപ് ദിനം*
*💠ആപ്പിൾ സമ്മാന ദിനം*
*💠പകർപ്പവകാശ നിയമ ദിനം*
*💠ഫ്രൂട്ട് കേക്ക് ടോസ് ഡേ*
*💠വിശുദ്ധ ബേസിൽ ദിനം*
*💠ദേശീയ ബ്ലഡി മേരി ദിനം*
*💠ദേശീയ ഒന്നാം പാദ ദിനം*
*💠പബ്ലിക് ഡൊമെയ്ൻ ദിനം*
*💠ധ്രുവക്കരടി നീന്തൽ ദിനം*
*💠ന്യൂ ഇയർ ഡിസോണർ ലിസ്റ്റ് ദിനം*
*💠സ്വാതന്ത്ര്യദിനം (ഹെയ്തി)*
*💠ദേശീയ ദിനം (തായ്‌വാൻ)*
*💠പതാക ദിനം (ലിത്വാനിയ)*
*💠സ്വാതന്ത്ര്യദിനം (സുഡാൻ)*
*💠പരമാധികാര ദിനം (ഇറാഖ്)*
*💠സ്വാതന്ത്ര്യദിനം (കാമറൂൺ)*
*💠ആഗോള കുടുംബ ദിനം (യു.എസ്.എ)*
*💠പുനഃസ്ഥാപന ദിനം (ചെക്ക് റിപ്പബ്ലിക്)*
*💠ദേശീയ ബ്ലഡി മേരി ദിനം (യു.എസ്.എ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐45 ബി.സി.* – ```ജൂലിയൻ കലണ്ടർ നിലവിൽവന്നു.```
*🌐404* – ```റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.```
*🌐630* – ```പ്രവാചകൻ മുഹമ്മദും അനുയായികളും മക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു.
രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.```
*🌐1600* – ```സ്കോട്ലന്റ് തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി.```
*🌐1700* – ```റഷ്യ ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.```
*🌐1788* – ```ദ് ടൈംസ് (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി.```
*🌐1800* – ```ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി പിരിച്ചു വിട്ടു```
*🌐1801* – ```സിറിസ് എന്ന കുള്ളൻ ഗ്രഹം ഗ്വിസ്സെപ്പി പിയാസി കണ്ടെത്തി.```
*🌐1806* - ```ഫ്രഞ്ച് റിപ്പബ്ലിക്കൻ കലണ്ടർ നിർത്തലാക്കി.```
*🌐1808* – ```അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.```
*🌐1818* – ```മേരി ഷെല്ലിയുടെ ഫ്രാങ്കൈസ്റ്റീൻ എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.```
*🌐1822* - ```1822 ലെ ഗ്രീക്ക് ഭരണഘടന എപ്പിഡൊറസിലെ ആദ്യത്തെ ദേശീയ അസംബ്ലി അംഗീകരിച്ചു .```
*🌐1873* – ```ജപ്പാൻ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.```
*🌐1881*- ```കൊച്ചി കേരളമിത്രം പ്രസിദ്ധീകരണം ആരംഭിച്ചു .```
*🌐1887* – ```വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.```
*🌐1891*- ```മലയാളം മെമ്മോറിയൽ നിവേദനം ശ്രിമൂലം തിരുനാളിന് സമർപ്പിച്ചു.```
*🌐1906* – ```ബ്രിട്ടീഷ് ഇന്ത്യ ഔദ്യോഗികമായി ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം ഉപയോഗിച്ചു തുടങ്ങി.```
*🌐1912* – ```ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്നു.```
*🌐1918*- ```കൊല്ലം- തിരുവനന്തപുരം റെയിൽ പാത നിലവിൽ വന്നു.```
*🌐1945* - ```കോട്ടയം നാഷണൽ ബുക്ക്സ്റ്റാൾ ഒരു സ്വകാര്യ സ്ഥാപനമായി തുടങ്ങി.```
*🌐1948* – ```ഇറ്റാലിയൻ ഭരണഘടന നിലവിൽ വന്നു.```
*🌐1949* - ```അർദ്ധരാത്രിക്ക് ഒരു മിനിറ്റ് മുതൽ കശ്മീരിൽ ഐക്യരാഷ്ട്ര വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അതനുസരിച്ച് അവസാനിക്കുന്നു.```
*🌐1956* - ```ഈജിപ്തിൽ നിന്നും യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും സുഡാൻ സ്വാതന്ത്ര്യം നേടി .```
*🌐1957*- ```പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾ നിലവിൽ വന്നു.```
*🌐1958* - ```യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി സ്ഥാപിതമായി.```
*🌐1970*- ```കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്നു.```
*🌐1971* - ```അമേരിക്കൻ ടെലിവിഷനിൽ സിഗരറ്റ് പരസ്യങ്ങൾ നിരോധിച്ചു .```
*🌐1978* – ```എയർ ഇന്ത്യയുടെ ബോയിംഗ് 747 യാത്രാവിമാനം ബോംബെക്കടുത്ത് കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു.```
*🌐1984* - ```ബ്രൂണൈ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വതന്ത്രനായി.```
*🌐1985*- ```തിരുവനന്തപുരം ദൂരദർശൻ മലയാളം ചാനൽ സംപ്രേഷണം തുടങ്ങി.```
*🌐1988*- ```ഉത്തരാഖണ്ഡിലെ നന്ദാദേവി ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു.```
*🌐1989*- ```ഓസോൺ പാളിയുടെ ശോഷണം തടയാനുള്ള മോൺട്രിയൽ ഉടമ്പടി നിലവിൽ വന്നു.```
*🌐1991*- ```യു .പി യിലെ നറോറ ആണവ നിലയം ഉദ്ഘാടനം ചെയ്തു.```
*🌐1991*- ```തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമായി.```
*🌐1992*- ```അഗസ്ത്യ വനം ബയോളജിക്കൽ പാർക്കിന് തറക്കല്ലിട്ടു.```
*🌐1995* – ```ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു.```
*🌐1996*- ```ഇന്ദിരാ ആവാസ് യോജന നിലവിൽ വന്നു.```
*🌐1998* – ```യൂറോപ്യൻ സെൻട്രൽ ബാങ്ക് സ്ഥാപിതമായി.```
*🌐1999* – ```യൂറോ നാണയം നിലവിൽവന്നു.```
*🌐2003* – ```ലൂയി ലുലാ ഡിസിൽവ ബ്രസീലിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.```
*🌐2004*- ```ദേശീയ പെൻഷൻ പദ്ധതി ആരംഭിച്ചു.```
*🌐2007* – ```വിജയ് കെ.നമ്പ്യാർ യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ് മേധാവിയായി നിയമിക്കപ്പെട്ടു.```
*🌐2007* – ```ബൻ കി മൂൺ യു.എൻ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.```
*🌐2007* – ```ബൾഗേറിയയും റുമേനിയയും യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടി.```
*🌐2009* – ```ദേശിയ കുറ്റാന്വേഷണ ഏജൻസി ( എൻ ഐ.എ) നിലവിൽ വന്നു.```
*🌐2011* - ```എസ്റ്റോണിയ യൂറോ കറൻസി ഔദ്യോഗികമായി സ്വീകരിച്ച് പതിനേഴാമത്തെ യൂറോസോൺ രാജ്യമായി.```
*🌐2013* – ```ഡയറക്ട് ബെനിഫിഷറി ട്രാൻസ്ഫർ പദ്ധതി ആരംഭിച്ചു.```
*🌐2015* – ```ഇന്ത്യയിൽ ആസൂത്രണ കമ്മീഷന് പകരമുള്ള പുതിയ സംവിധാനം നീതി ആയോഗ് നിലവിൽവന്നു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹കലാഭവൻ മണി* - ```കലാഭവൻ മണി(ജനനം:1 ജനുവരി 1971: മരണം:6 മാർച്ച് 2016) മലയാള സിനിമാ നടൻ. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്. 2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി.```
*🌹ജെ. ലളിതാംബിക* - ```കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ മലയാള സാഹിത്യകാരിയാണ് ജെ. ലളിതാംബിക(ജനനം :1 ജനുവരി 1942). 'കളിയും കാര്യവും' എന്ന കൃതിക്കായിരുന്നു ഹാസ്യസാഹിത്യത്തിനുള്ള 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം കേരളത്തിൻറെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. ലയാളരാജ്യം വാരികയിൽ കഥകൾ എഴുതിയിരുന്നു. ‘ വനിത’ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ മുള്ളും മലരും എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ‘ഗൃഹലക്ഷ്മി’യിലും തുടർച്ചയായി ലേഖനങ്ങൾ എഴുതിയിരുന്നു.മനോരാജ്യം വാരികയിലെ വനിതാരംഗം എന്ന കോളം കൈകാര്യം ചെയ്തു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങളെക്കുറിച്ചായിരുന്നു ഈ കോളം. സമകാലിക മലയാളം വാരികയിൽ ‘ ഓർമ്മത്താളുകൾ ‘ എന്ന പേരിൽ ലേഖനങ്ങൾ എഴുതി.```
*🌹ബിജു നാരായണൻ* - ```മലയാളത്തിലെ അറിയപ്പെടുന്ന പിന്നണിഗായകനാണ് ബിജു നാരായണൻ (ജനനം: ജനുവരി 1, 1970). വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനമാണ് ബിജു നാരായണൻ ആദ്യമായി സിനിമയിൽ ആലപിച്ചത്. 1993ൽ രവീന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണിഗായകനായി രംഗപ്രവേശനം ചെയ്തത്. ഈ ഗനം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല. (എന്നാൽ ഇതേ ഗാനം കെ.എസ്. ചിത്ര പാടിയത് ഉൾപ്പെടുത്തുകയും ചെയ്തു) ഏറ്റവും നല്ല നാടക ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് അർഹനായതോടെ ബിജു നാരായണൻ കൂടുതൽ പ്രസിദ്ധനായി. പിന്നണിഗാനരംഗത്ത് 400ൽ അധികം ഗാനങ്ങളിൽ ഇദ്ദേഹത്തിന്റെ ശബ്ദം പതിഞ്ഞിട്ടുണ്ട്.```
*🌹വിദ്യ ബാലൻ* - ```ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി ആണു് വിദ്യ ബാലൻ(ജനനം – ജനുവരി 1 1979). ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്കാരവും. കൂടാതെ 2014-ൽ പത്മശ്രീ പുരസ്കാരവും ഇവർക്കു ലഭിച്ചു.മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.```
*🌹പി.ജെ. ആന്റണി* - ```മലയാളചലച്ചിത്ര - നാടക രംഗത്തെ ഒരു അതുല്യ നടൻ ആയിരുന്നു പി.ജെ. ആന്റണി (Born: 1 January 1925 - Died: 14 March 1979). 1973-ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന് അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാ പ്രതിഭയായിരുന്നു.```
*🌹രമ്യ നമ്പീശൻ* - ```മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ് രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി (Born: 1 January 1986). എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു.```
*🌹സാന്ദ്ര തോമസ്* - ```സാന്ദ്ര തോമസ് (ജനനം 1 ജനുവരി 1986) മലയാളചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയും. ഫ്രൈഡേ എന്ന ചിത്രം ആദ്യമായി നിർമ്മിച്ചു. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു. പെരുച്ചാഴി എന്ന ചിത്രം മോഹൻലാൽ നായകനായി നിർമ്മിച്ചിരുന്നു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച് സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.```
*🌹ഷാജി എൻ. കരുൺ* - ```ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു മലയാളചലച്ചിത്ര സംവിധായകനാണ് ഷാജി എൻ. കരുൺ (ജനനം 1 January 1952). അദ്ദേഹത്തിന്റെ കന്നി ചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി.```
*🌹ടോം ജോസഫ്* - ```ഇന്ത്യൻ വോളീബോൾ ടീം മുൻ ക്യാപ്റ്റനാണ് ടോം ജോസഫ് (Born 1 ജനുവരി 1980) . ഇന്ത്യൻ വോളീബോളിലെ ശ്രദ്ധേയനായ താരമാണ്. ജിമ്മി ജോർജിനു ശേഷം ഇന്ത്യ കണ്ട മികച്ച വോളി താരങ്ങളിലൊരാളായി അറിയപ്പെടുന്നു. അർജുന പുരസ്‌കാര ജേതാവാണ്. രാജ്യാന്തര വോളിബോൾ രംഗത്ത് 20 വർഷം പൂർത്തിയാക്കി.ഇന്ത്യൻ വോളീബോളിൽ കേരളത്തിൻറെ മുഖമായിട്ടാണ് അറിയപ്പെടുന്നത്.```
*🌹മേഴ്സി കുട്ടൻ* - ```മലയാളിയായ ഒരു വനിതാ കായിക താരമായിരുന്നു മേഴ്‌സി കുട്ടൻ (Born 1 January 1960). 1988ൽ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്തു. ആറു മീറ്റർ ചാടിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ ലോംഗ്ജംപ് താരമാണ് മേഴ്‌സി കുട്ടൻ. ഇന്ത്യൻ കായിക രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം 1989ൽ അർജുന അവാർഡ് നൽകി ആദരിച്ചു. 2016 ജൂലൈ 24ന് കേരള സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മികച്ച കായിക പരിശീലകയായ മെഴ്‌സി കുട്ടൻ 2010ൽ കൊച്ചിയിൽ കായിക അക്കാദമി ആരംഭിച്ചു.```
*🌹സി. മോയിൻ കുട്ടി* - ```കേരളത്തിലെ പൊതുപ്രവർത്തകനും മുസ്ലീം ലീഗ് നേതാവുമാണ് സി. മോയിൻ കുട്ടി (ജനനം : 1943 ജനുവരി 1 ). മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി, ട്രഷറർ എന്നീ പദവികളും വഹിച്ചിരുന്നു. കെഎസ്ആർടിസി ഉപദേശകസമിതിയംഗം, കെഎസ്ആർഡിബി, വഖഫ് ബോർഡ് എന്നിവിടങ്ങളിൽ അംഗമായിരുന്നു.```
*🌹പി.എസ്. കാർത്തികേയൻ* - ```ഒന്നും രണ്ടും കേരളാ നിയമസഭകളിൽ അരൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.എസ്. കാർത്തികേയൻ (1 ജനുവരി 1918 - 24 ജനുവരി 1983). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1949ലാണ് ഇദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ (1959), വായനശാല ഉപദേശക കമ്മിറ്റി ചെയർമാൻ (1960-64), ശ്രീനാരായണ ട്രസ്റ്റ് സെക്രട്ടറി, ശീനാരായണ ധർമ്മ പരിപാലന യോഗം മേധാവി; ശീനാരായണ ധർമ്മ പരിപാലന യോഗം, ശ്രീനാരായണ ട്രസ്റ്റ് ഇവിടങ്ങളിലെ ബോർഡ് ഓഫ് ട്രസ്റ്റി, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ദിനമണിയുടെ ചീഫ് എഡിറ്ററുമായിരുന്നു കാർത്തികേയൻ.```
*🌹കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്* - ```ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനും മാതൃഭൂമി പത്രത്തിന്റെ പിറവിക്ക് വഴിതെളിച്ച പ്രമുഖനുമായിരുന്നു കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് (Born: 1 January 1896 - Died: 31 August 1981) ക്വിറ്റ് ഇന്ത്യ ,ഉപ്പു സത്യാഗ്രഹം ,ഗുരുവായൂർ സത്യാഗ്രഹം ,വൈക്കം സത്യാഗ്രഹം ,സ്വദേശി പ്രസ്ഥാനം തുടങ്ങിയ ദേശിയ പ്രസ്ഥാനങ്ങളിൽ നേതൃത്വം വഹിച്ചിട്ടുള്ള അദ്ദേഹം കേരള സ്വതന്ത്ര സമര ചരിത്രത്തിലെ പ്രധാനികളിൽ മുഖ്യ സ്ഥാനം വഹിക്കുന്നു.```
*🌹ഐശ്വര്യ ആർ. ധനുഷ്* - ```സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിനിയായ ഐശ്വര്യ രജനീകാന്ത് ധനുഷ് (ജനനം : 1982 ജനുവരി 1). സുപ്രസിദ്ധ തമിഴ് ചലച്ചിത്ര താരം രജനീകാന്ത് ഐശ്വര്യയുടെ പിതാവും യുവതാരം ധനുഷ് ഐശ്വര്യയുടെ ഭർത്താവുമാണ്. ഐശ്വര്യ സംവിധാനം ചെയ്ത പ്രഥമ ചലച്ചിത്രമായിരുന്നു ത്രീ(3). ഏറെ ശ്രദ്ധേയമായ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ഈ ചിത്രത്തിലേതായിരുന്നു. 3-ന്റെ സംവിധായക ആകുന്നതിനുമുൻപ് സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. നട്പേ നട്പേ, ഉൻമേലേ ആസതാൻ എന്നീ ചിത്രങ്ങളിൽ പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്.```
*🌹സുനന്ദ പുഷ്കർ* - ```മുന്മന്ത്രിയും കോൺഗ്രസ് എം പിയുമായ ശശി തരൂരിന്റെ പത്നിയായിരുന്നു സുനന്ദ പുഷ്കർ (ജനനം: 1962 ജനുവരി 1 – മരണം: 2014 ജനുവരി 17). ദുബായിലെ ടീകോം ഇൻവെസ്റ്റ്‌മെന്റിന്റെ ഡയറക്ടറും റാൻഡേവൂ സ്‌പോർട്‌സ് വേൾഡിന്റെ സഹ ഉടമയുമായിരുന്നു. 2014 ജനുവരി 17-നെ ഡൽഹിയിലെ ലീല ഹോട്ടലിൽ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി.```
*🌹അഡോണിസ് (കവി)* - ```അഡോണിസ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന അലി അഹമ്മദ് സയ്യദ് എസ്‌ബർ (ജനനം:ജനുവരി 1 1930) ഒരു സിറിയൻ കവിയും ഗ്രന്ഥകാരനുമാണ് . ലെബണനിലും, ഫ്രാൻസിലുമായി ജീവിതത്തിലേറെയും ചെലവഴിച്ച ഇദ്ദേഹം അറബിക് ഭാഷയിൽ ഇരുപതിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.```
*🌹അബ്ദുൽ ഹമീദ്* - ```ബംഗ്ലാദേശിന്റെ ഇരുപതാമത് പ്രസിഡന്റാണ് അബ്ദുൽ ഹമീദ് (ജനനം : 1 ജനുവരി 1944). അവാമി ലീഗ് പാർട്ടി ഐകകണ്ഠ്യേയേനയാണ് ഹമീദിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. രണ്ടുവട്ടം പാർലമെൻറ് സ്പീക്കർ പദവി അലങ്കരിച്ചിട്ടുള്ള അബ്ദുൽഹമീദ് 1986 മുതൽ നാലുതവണ പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.```
*🌹അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ* - ```റോഡെറിക് ലാങ്കോൾ ഡി ബോർഹ എന്ന മുൻപേരുണ്ടായിരുന്ന അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ (ജനനം: 1431 ജനുവരി 1) 1492 മുതൽ 1503 ആഗസ്ത് 18-ലെ മരണം വരെ, റോമൻ കത്തോലിക്കാസഭയുടെ തലവനായ മാർപ്പാപ്പ ആയിരുന്നു. നവോത്ഥാനകാലത്തെ മാർപ്പാപ്പാമാരിൽ ഏറ്റവും വലിയ വിവാദപുരുഷനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ 'ബോർജാ' എന്ന കുടുംബനാമം അക്കാലത്ത് മാർപ്പാപ്പ സ്ഥാനത്തിനു സംഭവിച്ച മൂല്യച്യുതിയുടെ പര്യായമായിത്തീർന്നു.```
*🌹മഞ്ഞളാംകുഴി അലി* - ```പതിമൂന്നാം കേരള നിയമസഭയിലെ നഗരവികസന മന്ത്രിയും, കേരള നിയമസഭാംഗവും, വ്യവസായിയും, ചലച്ചിത്രനിർമ്മാതാവുമാണ് മാക് അലി എന്നും അറിയപ്പെടുന്ന മഞ്ഞളാംകുഴി അലി (ജനനം 1 ജനുവരി 1952 ).```
*🌹അർഷാദ് ബത്തേരി* - ```ഒരു മലയാള സാഹിത്യകാരനാണ് അർഷാദ് ബത്തേരി (ജനനം :1 ജനുവരി 1975). കഥകൾ തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.വയനാട് സുൽത്താൻ ബത്തേരിയിലെ പള്ളിക്കണ്ടിയിൽ അർഷാദ് ബത്തേരി ജനിച്ചു. വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് ആസ്ഥാനമായുള്ള ഒലിവ് പബ്ലിക്കേഷനിൽ പബ്ലിക്കേഷൻ മാനേജരായി പ്രവർത്തിക്കുന്നു.```
*🌹ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിൽ* - ```ഒരു ഫ്രഞ്ച് ജീവശാസ്ത്രകാരനായിരുന്നു ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിൽ (ജനനം 1 ജനുവരി1774 - മരണം 14 August 1860). 1801 മുതൽ 1812 വരെ ഫ്രഞ്ച് പ്രകൃതിശാസ്ത്ര മ്യൂസിയത്തിലെ ശരീരശാസ്ത്രവിഭാഗം പ്രൊഫസ്സർ ആയിരുന്നു. അതിനുശേഷം തവളകളെപ്പറ്റിയും മൽസ്യങ്ങളെപ്പറ്റിയും പഠനം നടത്തുന്ന വിഭാഗത്തിലെ പ്രൊഫസർ ആയി. അദ്ദേഹത്തിന്റെ മകൻ അഗസ്തേ ഡുമേരിലും ഒരു ജീവശാസ്ത്രകാരനായിരുന്നു.```
*🌹എം.ജി. ശശിഭൂഷൺ* - ```ചരിത്ര പണ്ഡിതനും അദ്ധ്യാപകനും സ്വാതിതിരുനാൾ മ്യൂസിയം ഡയറക്ടറുമാണ് മേമന ഗുപ്തൻ നായർ ശശിഭൂഷൺ എന്ന ഡോ. എം.ജി. ശശിഭൂഷൺ (ജനനം: 1 ജനുവരി 1951). കേരളീയ കലയെയും സംസ്‌കാരത്തെയും കുറിച്ച് നിരവധി ലേഖനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.```
*🌹എം.പി. അബ്ദുസമദ് സമദാനി* - ```പ്രഭാഷകനും എഴുത്തുകാരനും മുൻ രാജ്യസഭാംഗവും നിയമസഭംഗവുമാണ് എം.പി. അബ്ദുസമദ് സമദാനി (ജനനം 1 ജനുവരി 1959).പ്രഭാഷകനെന്ന നിലയിൽ മലയാളികൾക്ക് സുപരിചിതനായ എം പി അബ്ദുസമദ് സമദാനി മലയാളത്തിൻറെ ഭാഷാസൗന്ദര്യവും വാഗ്മികതയുടെ സ്വതസ്സിദ്ധമായ രീതിവിശേഷങ്ങളും സമദാനിയെ മലയാളത്തിലെ കിടയറ്റ പ്രഭാഷകരുടെ ശ്രേണിയിലും ജനഹൃദയത്തിലും ഒരുപോലെ സ്ഥാനം നേടിക്കൊടുത്തു.```
*🌹കിം ഫിൽബി* - ```ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിൾ ഏജൻറ്. (ജനനം - 1-ജനുവരി-1912, മരണം - 11 മെയ് 1988)( ഒരേ സമയം 2 രാജ്യങ്ങൾക്കു വേണ്ടി ചാരപ്പണി നടത്തുന്നയാളാണ് ഡബിൾ ഏജൻറ്.) ബ്രിട്ടീഷ് ചാരസംഘടനയായ എം.ഐ. 6 തങ്ങളുടെ പ്രതിനിധിയായി അമേരിക്കയിലേയ്ക്ക് അയച്ചത് കെ.ജി.ബി. (റഷ്യൻ ചാരസംഘടന) ചാരനായിരുന്ന കിം ഫിൽബിയെ ആയിരുന്നു.```
*🌹കെ.എ. റഹ്‌മാൻ* - ```ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപകനേതാവായിരുന്നു അദ്രേയാക്ക എന്ന പേരിൽ അറിയപ്പെടുന്ന കാവുങ്ങൽ ആമക്കോട് അബ്ദുൽ റഹ്‌മാൻ (ജനുവരി 1, 1940 - ജനുവരി 11, 1999). വാഴക്കാട് ഗ്രാമപഞ്ചായത്തിലേക്ക് 1963ൽ തിരഞ്ഞെടുക്കപെട്ട അദ്ദേഹം ആദ്യം വൈസ് പ്രസിഡന്റ് ആയും പിന്നീട് പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥി ആയാണ് മത്സരിച്ചത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.```
*🌹കെ.എൻ.എ. ഖാദർ* - ```കേരള നിയമസഭയിയിൽ വേങ്ങര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പ്രവർത്തകനുമാണ് കെ.എൻ.എ. ഖാദർ (ജനനം 1 ജനുവരി 1950). 2017 മുതൽ വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇദ്ദേഹം 2001ൽ കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്.```
*🌹ഗോവർദ്ധൻ അസ്രാണി* - ```ഒരു ഹിന്ദി, ഗുജറാത്തി ചലച്ചിത്രനടനാണ് അസ്രാണി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗോവർദ്ധൻ അസ്രാണി. (ജനനം: ജനുവരി 1, 1941). 1971 മുതൽ ഇദ്ദേഹം ഹിന്ദി ചലച്ചിത്രമേഖലയിൽ സജീവമാണ്. ഹിന്ദിയിലും, ഗുജറാത്തിയിലുമായി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അസ്രാണി ജനിച്ചത് ജയ്പൂരിലാണ്. ഹിന്ദി ചലച്ചിത്രങ്ങളിൽ ഹാസ്യതാരമായും, സഹനടനായും പ്രത്യക്ഷപ്പെടാറുള്ള അസ്രാണി, ഗുജറാത്തി സിനിമകളിൽ ഓർമ്മയിൽ നിലനിൽക്കുന്ന കുറച്ചു കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. ഷോലെ എന്ന സിനിമയിൽ അസ്രാണി അഭിനയിച്ച ഒരു ജെയ്‌ലറുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.```
*🌹എൻ. ജയരാജ്* -``` പ്രമുഖ കേരളാ കോൺഗ്ഗ്രസ് നേതാവും കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് എൻ. ജയരാജ് (ജനനം ജനുവരി 1, 1956). മുൻ മന്ത്രിയും പ്രമുഖ കേരള കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ.കെ. നാരായണക്കുറുപ്പ് പിതാവാണ്. പെരുന്ന എൻ.എസ്.എസ്. ഹിന്ദു കോളേജിലെ കോളേജ് ലക്ചററായിരുന്നു. കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് രണ്ടുതവണ കോട്ടയം ജില്ലാ പഞ്ചായത്തിൽ അംഗമായിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ സജീവ പങ്കാളിയും പരിസ്ഥിതി മാസികയായ 'ഇല'യുടെ ജനറൽ എഡിറ്ററുമാണ്.```
*🌹ജോസ് ചിറമ്മൽ* - ```ആധുനികാനന്തരമലയാളനാടകവേദിയുടെ പ്രതിഷ്ഠാപകനായ സംവിധായകനായണ് ജോസ് ചിറമ്മൽ (ജനനം: 1953 ജനുവരി 1, മരണം: 2006 സെപ്റ്റംബർ 17). കാലിക്കറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ജോസ്, സ്കൂളിന്റെ റെപ്പർട്ടറി തിയ്യേറ്ററായ കൾട്ടിൽ ചേരാതെ സ്വന്തം നാടകസങ്കല്പങ്ങൾ സാക്ഷാത്കരിക്കാൻ റൂട്ട് എന്ന സംഘം സ്ഥാപിച്ചു.```
*🌹ഡാവർ സൂക്കർ* - ```ഒരു റിട്ടയേഡ് ക്രൊയേഷ്യൻ ഫുട്ബോൾ കളിക്കാരനും ക്രോയക് ഫുട്ബോൾ ഫെഡറേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും ആണ് ഡ്യൂവർ (ജനനം: 1 ജനുവരി 1968) അദ്ദേഹത്തിന്റെ കായികജീവിതത്തിലെ കളിക്കാരൻ രുമാർ ഒരു സ്ട്രൈക്കറുടെ വേഷത്തിനിടയിൽ അവതരിപ്പിച്ചു.```
*🌹ദീപ മേഹ്ത* - ```അക്കാദമി അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പട്ടിട്ടുള്ളതും, ജെനീ അവാർഡ് ലഭിച്ചിട്ടുള്ളതുമായ ഒരു ചലച്ചിത്രസംവിധായകയും, തിരക്കഥാകൃത്തുമാണ് ദീപ മേഹ്ത (ജനനം 1 ജനുവരി 1950 അമൃത്സർ, പഞ്ചാബ്, ഇന്ത്യ) ജന്മം കൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും, ഒരു കനേഡിയൻ ചലച്ചിത്രകാരിയായി അറിയപ്പെട്ട ദീപ മേഹ്തയുടെ ചിത്രങ്ങളിൽ ഭാരതീയരുടേയും, പ്രവാസി ഭാരതീയരുടേയും ജീവിത സാഹചര്യങ്ങളും മറ്റുമാണ് കൂടുതലും പ്രമേയമായിട്ടുള്ളത്.```
*🌹നാന പടേക്കർ* - ```നാന പാട്ടേക്കർ (ജനനം – ജനുവരി 1 1951) പ്രശസ്തനായ ഇന്ത്യൻ ചലചിത്ര താരവും സംവിധായകനുമാണ് നാന പട്ടേക്കർ.ധാരാളം പ്രശസ്തരായ സംവിധായകരുടെ സിനിമകളിൽ നാന പാട്ടേക്കർ അഭിനയിച്ചിട്ടുണ്ട്. നീലകാന്തി പാട്ടേക്കറെയാണ് നാന പട്ടേക്കർ വിവാഹം കഴിച്ചത്, ഇദ്ദേഹത്തിന് ഒരു മകൻ കൂടിയുണ്ട് പേര് മൽഹർ പാട്ടേക്കർ. 1987ൽ പുറത്തിറങ്ങിയ മൊഹ്രെ, 1988ൽ പുറത്തിറങ്ങിയ സലാം ബോബെ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് ഹിന്ദി ചലചിത്രലോകത്ത് ശ്രദ്ധ നേടികൊടുത്തു.```
*🌹പാരീസ് വിശ്വനാഥൻ* - ```കേരളീയനായ ചിത്രകാരനാണ് പാരീസ് വിശ്വനാഥൻ. (ജനം : 1 ജനുവരി 1940). ഇന്ത്യൻ നഗരങ്ങളിലും ഡന്മാർക്ക്, പാരീസ്, ഇറ്റലി, സ്വീഡൻ, മെക്‌സിക്കോ, വെനിേസ്വല, ന്യൂയോർക്ക്, സ്‌പെയിൻ എന്നീ വിദേശ നഗരങ്ങളിലും ചിത്രപ്രദർശനങ്ങൾ നടത്തി. 1967 ൽ ബൈനിൽ ഡി പാരീസ് ചിത്ര പ്രദർശനത്തിൽ പങ്കടുത്തു. പൃഥ്വി, അഗ്നി, ജൽ, വായു, ആകാശം എന്നിങ്ങനെ അഞ്ചു ചെറു സിനിമകളുടെ ഒരു പരമ്പര, പഞ്ചഭൂത സംവിധാനം ചെയ്തു. ആദ്യ മൂന്നു സിനിമകളുടെ ഛായാഗ്രാഹകൻ പ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനായിരുന്നു[4]ലോകമെമ്പാടും ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.```
*🌹പി. മാധവൻ* - ```1960കളിലും 1970കളിലും തമിഴ് സിനിമാരംഗത്ത് സജീവമായിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായിരുന്നു പാലകൃഷ്ണൻ മാധവൻ (1 ജനുവരി 1928 - ഡിസംബർ 6, 2003) എന്ന പി. മാധവൻ. അരുൺ പ്രസാദ് മൂവീസ് ബാനറിൽ അദ്ദേഹം 49 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 39 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.```
*🌹പിയേർ ദെ കൂബെർത്തേൻ* - ```ആധുനിക ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഫ്രഞ്ചുകാരനായ പിയേർ ദെ കൂബെർത്തേനാണ് (ജനനം 1 ജനുവരി 1863 - മരണം 2 ഫെബ്രുവരി 1937). അദ്ധ്യാപകനും ചരിത്രകാരനുമായിരുന്ന ഇദ്ദേഹം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സ്ഥാപകൻ എന്ന നിലയിലാണ് പ്രശസ്തിയാർജ്ജിച്ചത്.```
*🌹മല്ലികാർജുൻ മൻസൂർ* - ```ജയ്പൂർ - അത്രൗളി ഘരാനയിലെ പ്രസിദ്ധനായ ഒരു ഹിന്ദുസ്ഥാനി ഗായകനായിരുന്നു മല്ലികാർജുൻ മൻസൂർ (1911–1992) . അദ്ദേഹത്തിന് മൂന്നു പ്രധാന പത്മ അവാർഡുകളും ലഭിക്കുകയുണ്ടായി: 1970 ൽ പത്മശ്രീയും 1976 ൽപത്മഭൂഷണും 1996 ൽ പത്മവിഭൂഷണും ലഭിച്ചു. 'നന്ന രസയാത്ര' അദ്ദേഹത്തിന്റെ ആത്മകഥയാണ്.```
*🌹മഹാദേവ് ദേശായ്* - ```ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനുമാണ് മഹാദേവ് ദേശായ് (ജനനം ജനുവരി 1, 1892 - മരണം 1942 ഓഗസ്റ്റ് 15). ഇദ്ദേഹം പ്രസിദ്ധനായത് മഹാത്മാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്ന നിലയ്‌ക്കാണ്. ഗാന്ധിജിയുടെ ആദ്യ നാല് അനുയായികളിലൊരാളാണ് മഹാദേവ് ദേശായ്. നരഹരി പരീഖ്, മോഹൻലാൽ പാണ്ഡ്യ, രവിശങ്കർ വ്യാസ് എന്നിവരാണ് മറ്റുള്ളവർ.```
*🌹രഘുനാഥ് അനന്ത് മഷേൽക്കർ* - ```ശാസ്ത്ര വ്യാവസായിക ഗവേഷണ കൌൺസിൽ മുൻ ഡയറക്ടർ ജനറലായിരുന്നു രഘുനാഥ് അനന്ത് മഷേൽക്കർ എന്ന ഡോ. ആർ.എ. മഷേൽക്കർ (ജനനം :1 ജനുവരി 1943). 2014 ൽ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു.```
*🌹രാജശേഖർ മൻസൂർ* - ```കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതഞ്ജനാണ് പണ്ഡിറ്റ് രാജശേഖർ മൻസൂർ(ജനനം ജനുവരി 1, 1942). ജയ്‌പൂർ - അത്രൗളി ഖരാനയിലെ പ്രമുഖനായ മല്ലികാർജ്ജുൻ മൻസൂറിന്റെ മകനാണ്. കർണ്ണാടക യൂണിവേഴ്സിറ്റിയിൽ 35 വർഷമായി ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കർണാടക സംഗീത നൃത്യ അക്കാദമി മുൻ ചെയർമാനാണ്.```
*🌹റെബതി ത്രിപുര* - ```റെബതി (1 ജനുവരി 1976) ത്രിപുര ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ്. കിഴക്കൻ ത്രിപുര യിൽനിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായ അദ്ദേഹം ദേശീയ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥിയായി അവർ വിജയിച്ചു.```
*🌹ശർമിള ബിശ്വാസ്* - ```കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ പ്രമുഖ ഒഡീസി നർത്തകിയാണ് ശർമിള ബിശ്വാസ് (ജനനം ജനുവരി 1, 1942). ഗുരു കേളു ചരൺ മഹാപാത്രയുടെ ശിഷ്യയാണ്.```
*🌹സത്യേന്ദ്രനാഥ് ബോസ്* - ```ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ് ബോസ് (ജനനം ജനുവരി 1, 1894 - മരണം ഫെബ്രുവരി 4, 1974). ബോസ്- ഐൻസ്റ്റൈൺ സ്റ്റാറ്റിസ്റ്റിക്സ്, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് എന്നിവ എസ്.എൻ.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്.```
*🌹ജെ.ഡി. സാലിംഗർ* - ```ജെറോം ഡേവിഡ് സാലിംഗർ ( ജനുവരി 1, 1919- ജനുവരി 27 2010) ഒരു അമേരിക്കൻ എഴുത്തുകാരനാണ്. ദ് കാച്ചർ ഇൻ ദ് റൈ എന്ന ഒറ്റ കൃതികൊണ്ട് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. ഈ നോവൽ 1951-ൽ പ്രസിദ്ധീകരിച്ചതു മുതൽ ഇന്നു വരെ വളരെ ജനപ്രിയമായി നിലകൊള്ളുന്നു. സാലിംഗറിന്റെ കൃതികളിലെ ഒരു പ്രധാന വിഷയം വിഹ്വലരായ കൌമാരപ്രായക്കാരുടെ (disturbed adolescents) ശക്തവും എന്നാൽ തരളവുമായ മനസ്സും, ഇങ്ങനെയുള്ളവരുടെ ജീവിതത്തിൽ കൊച്ചുകുട്ടികൾക്ക് മുറിവുണക്കാനുള്ള കഴിവും ആണ്. ആളുകളിൽ നിന്ന് ഒഴുഞ്ഞ് ഏകാകിയായിരിക്കുവാനുള്ള സ്വഭാവത്തിനും സാലിംഗർ പ്രശസ്തനാണ്. അദ്ദേഹം 1980 മുതൽ ഒരു അഭിമുഖവും അനുവദിച്ചിട്ടില്ല. ഒരു പൊതുവേദിയിൽ പോലും അതിൽ പിന്നെ പ്രത്യക്ഷപ്പെട്ടിട്ടില്ല. (സ്വന്തം പേരിൽ) ഒരു കൃതിയും 1965 മുതൽ പ്രസിദ്ധീകരിച്ചിട്ടും ഇല്ല. രണ്ടാം ലോക മഹായുദ്ധത്തിൽ സേവനമനുഷ്ഠിക്കുന്നതിനുമുമ്പ് 1940 കളുടെ തുടക്കത്തിൽ സാലിഞ്ചർ സ്റ്റോറി മാസികയിൽ നിരവധി ചെറുകഥകൾ പ്രസിദ്ധീകരിച്ചു.```
*🌹സുനിൽ ജോഗി* - ```സാഹിത്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ച ഹിന്ദി കവിയാണ് സുനിൽ ജോഗി (ജനനം : 1 ജനുവരി 1971). ഹാസ്യ പ്രധാനമായ നിരവധി കവിതകളെഴുതിയിട്ടുള്ള ഇദ്ദേഹം ഹിന്ദുസ്ഥാനി അക്കാദമി ചെയർമാനായി പ്രവർത്തിക്കുന്നു. യു.പിയിൽ ക്യാബിനറ്റ് മന്ത്രിയുടെ പദവിയാണിതിന്. എഴുപത്തഞ്ചോളം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.```
*🌹സോണാലി ബേന്ദ്രേ* - ```ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും ഒരു മോഡലുമാണ് സോണാലി ബേന്ദ്ര(ജനനം: 1 ജനുവരി, 1975).ആദ്യ കാലങ്ങളിൽ മറാത്തി, തമിഴ് ചിത്രങ്ങളിലാണ് അഭിനയിച്ചിരുന്നത്. സോണി ടെലിവിഷൻ നടത്തുന്ന ഒരു റിയാലിറ്റി പരിപാടിയായ ഇന്ത്യൻ ഐഡോൾ-4 പരിപാടിയിലെ ഒരു വിധികർത്താവാണ് സോണാലി ബേന്ദ്രെ.```
*🌹സ്വാമി നിത്യാനന്ദ* - ```ഇന്ത്യയിലെ ഒരു സ്വപ്രഖ്യാപിത ആദ്ധ്യാത്മികാചാര്യനും, ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ധ്യാനപീഠം' എന്ന ആഗോളസംഘടനയുടെ ആചാര്യനുമാണ് സ്വാമി നിത്യാനന്ദ അഥവാ പരമഹംസ നിത്യാനന്ദ (ജനനം ജനുവരി 1, 1978). 2 മാർച്ച് 2010-ലെ സൺ ടിവി ന്യൂസിലൂടെ ചലച്ചിത്രതാരം രഞ്ജിതയുമായുള്ള കാമകേളിരംഗങ്ങളിലൂടെ ഇദ്ദേഹം കുപ്രസിദ്ധി നേടി. പരമഹംസ നിത്യാനന്ദ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.```
*🌹സൽമാൻ ഖുർഷിദ്* - ```ഇന്ത്യയിലെ, മുൻ വിദേശകാര്യ മന്ത്രിയാണ് സൽമാൻ ഖുർഷിദ്‍ (ജനനം 1 ജനുവരി 1953). ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇദ്ദേഹം സഭയിൽ ഉത്തർപ്രദേശിലെ ഫാറൂഖ്ബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നരസിംഹ റാവു മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു.```
*🌹സി.കെ. ഹരീന്ദ്രൻ* - ```സി.പി.ഐ.(എം) നേതാവും പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് സി.കെ. ഹരീന്ദ്രൻ (ജനനം ജനുവരി 1, 1956). എസ്.എഫ്.ഐ.യിൽ കൂടി വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഹരീന്ദ്രൻ സി.പി.എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി, ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.എ. തിരുവനന്തപുരം ജില്ലാക്കമിറ്റി അംഗമാണ്.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷ജി. ശങ്കരപ്പിള്ള* - ```മലയാള നാടക കൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ. ജി. ശങ്കരപ്പിള്ള (ജനനം ജൂൺ 22, 1930 - മരണം ജനുവരി 1, 1989). പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം. നാടകക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. 1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു.```
*🌷കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ* - ```പഴയ ചിറക്കൽ താലൂക്കിലെ ഒരു പ്രധാന കർഷകസംഘം നേതാവും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്നു കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ (ജനനം 1919 - മരണം 2004 ജനുവരി 1). 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടിയോടൊപ്പം നിന്നു. കണ്ടക്കൈ കർഷകസമരം, മിച്ചഭൂമി സമരം എന്നീ സമരങ്ങളെ തുടർന്നു് ജയിൽവാസമനുഭവിക്കേണ്ടിവന്നിട്ടുണ്ട്. മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്ന ഇദ്ദേഹം 1964 മുതൽ 1979 വരെയും 1988 മുതൽ 1995 വരെയും മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.```
*🌷ജോൺ ഡോസ് പാസോസ്* - ```ജോൺ ഡോസ് പാസോസ് അമേരിക്കൻ നോവലിസ്റ്റായിരുന്നു. 1896 ജനുവരി 14-ന് ചിക്കാഗോയിൽ ജനിച്ചു. 1945-ൽ പസിഫിക്കിലും ന്യൂറംബെർഗിലും 1948-ൽ തെക്കേ അമേരിക്കയിലും ലൈഫ് മാഗസിനിന്റെ യുദ്ധകാര്യ ലേഖകനായി സേവനമനുഷ്ഠിക്കാൻ ഡോസ് പാസോസിന് അവസരം ലഭിച്ചു. നാഷണൽ കമ്മിറ്റി ഫോർ ദ് ഡിഫൻസ് ഒഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ്, നാഷണൽ കമ്മിറ്റി ടു എയ്ഡ് സ്ട്രൈക്കിംഗ് വർക്കേഴ്സ്, കാംപെയ്ൻ ഫോർ പൊളിറ്റിക്കൽ റെഫ്യൂജീസ് എന്നീ സമിതികളിലും ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. അമേരിക്കൻ അക്കാദമി ഒഫ് ആർട്സ് ആൻഡ് ലെറ്റേഴ്സിലെ അംഗമെന്ന നിലയിലും ഇദ്ദേഹത്തിന്റെ സംഭാവന വിലപ്പെട്ടതാണ്.1970 ജനുവരി 1-ന് ഇദ്ദേഹം അന്തരിച്ചു.```
*🌷ഭക്തിസിദ്ധാന്ത സരസ്വതി* - ```ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമി ( 6 ഫെബ്രുവരി 1874 - 1 ജനുവരി 1937), ജനനം ബിംല പ്രസാദ് ദത്ത് , വൈഷ്ണവ ഹിന്ദു ഗുരു (ആത്മീയ ഗുരു), ആചാര്യൻ (തത്ത്വചിന്താ ഉപദേഷ്ടാവ്), ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ പുനരുജ്ജീവനവാദി എന്നിവരായിരുന്നു.```
*🌷ഹെലൻ സുസ്മാൻ* - ```ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ സമരം ചെയ്ത ഒരു വനിതയായിരുന്നു ഹെലൻ സുസ്മാൻ (ജനനം 7 നവമ്പർ 1917 – മരണം 1 ജനുവരി 2009). 1961 മുതൽ 1974 വരെയുള്ള 13 വർഷക്കാലം ലിബറൽ പ്രോഗ്രസ്സീവ് പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റംഗമായിരുന്നു.```
*🌷ശാന്തി സ്വരൂപ് ഭട്‌നഗർ* - ```കഴിവുറ്റ ഒരു ശാസ്‌ത്രജ്‌ഞനെന്നതിനൊപ്പം തന്നെ ഭാരതത്തിലെ ശാസ്‌ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ ആസൂത്രണം, സംഘാടനം എന്നിവയിൽ മികവ് തെളിയിച്ച പ്രതിഭാശാലിയായിരുന്നു ശാന്തി സ്വരൂപ് ഭട്‌നഗർ (ഫെബ്രുവരി 21, 1894 - ജനുവരി 1, 1955). അക്കാദമിക് ഗവേഷണങ്ങൾക്കൊപ്പം തന്നെ വ്യാവസായികശാലകളുടെ പ്രശ്‌നങ്ങൾ പഠിക്കാനും അവയ്‌ക്കുള്ള പ്രായോഗിക പരിഹാരം കണ്ടുപിടിക്കാനും ഭഗ്‌നഗർ ഉൽസാഹം കാട്ടിയിരുന്നു. ഇന്ത്യൻ 'ശാസ്‌ത്ര സാങ്കേതിക ഗവേഷണശാലകളുടെ പിതാവ്' എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്.```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
🦋അനൂപ് വേലൂർ🦋
➿➿➿➿➿➿➿
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (01-01-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️04.00 pm* - ഫിസിക്സ് (ഇംഗ്ലീഷ് മീഡിയം)
*▶️04.30 pm* - കെമിസ്ട്രി (ഇംഗ്ലീഷ് മീഡിയം)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️08.00 am* - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പുനഃസംപ്രേഷണം - രാത്രി 06.00)
*▶️08.30 am* - ഫിസിക്സ് (പുനഃസംപ്രേഷണം -രാത്രി 06.30)
*▶️09.00 am* - ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേഷണം -രാത്രി 07.00)
*▶️09.30 am* - അക്കൗണ്ടൻസി (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️10.00 am* - ഇക്കണോമിക്സ് (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️10.30 am* - ഹിസ്റ്ററി (പുനഃസംപ്രേഷണം -രാത്രി 10.30)
*▶️11.00 am* - പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം -രാത്രി 11.00)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️11.30 am* - മാത്തമാറ്റിക്ക്സ്
*▶️12.00 pm* - ഫിസിക്സ്
*▶️12.30 pm* - ബോട്ടണി
*▶️01.00 pm* - ബിസിനസ് സ്റ്റഡീസ്
*▶️01.30 pm* - അക്കൗണ്ടൻസി
*▶️02:00 pm* - ബിസിനസ് സ്റ്റഡീസ്
*▶️02:30 pm* - പൊളിറ്റിക്കൽ സയൻസ്
*▶️03.00 pm* - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
*▶️03.30 pm* - മാത്തമാറ്റിക്സ്
*🛎️ പൊതുപരിപാടി🌐*
*▶️07.30 pm* - ശാസ്ത്ര വിചാരം
*▶️08.00 pm* - കേരളം മണ്ണും മനുഷ്യനും
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (01-01-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬കുട്ടനാടൻ മാർപാപ്പ
ഉച്ചയ്ക്ക് 1 മണിക്ക്
🎬ആടുപുലിയാട്ടം
*🎥#Flowers TV🔻🔻*
വൈകീട്ട് 3 മണിക്ക്
🎬1971 ബിയോണ്ട് ബോർഡേഴ്സ്
*🎥#AsianetTV🔻🔻*
രാവിലെ 9 മണിക്ക്
🎬ഗൗതമന്റെ രഥം
രാത്രി 10.30 ന്
🎬എൻെറ ഉമ്മാൻെറ പേര്
*🎥#AsianetMovies🔻🔻*
രാവിലെ 7.10 ന്
🎬മിസ്റ്റർ ബട്ട്‌ലർ
രാവിലെ 10 മണിക്ക്
🎬ക്രേസി ഗോപാലൻ
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഇവിടം സ്വർഗ്ഗമാണ്
വൈകിട്ട് 4 മണിക്ക്
🎬വാഴുന്നോർ
രാത്രി 7 മണിക്ക്
🎬കൊച്ചിരാജാവ്
രാത്രി 10 മണിക്ക്
🎬കാമുകി
*🎥#AsianetPlus🔻🔻*
രാവിലെ 7 മണിക്ക്
🎬ഈ പുഴയും കടന്ന്
🎬സൗന്ദര്യ പിണക്കം
രാവിലെ 9 മണിക്ക്
🎬ഇടനിലങ്ങൾ
ഉച്ചയ്ക്ക് 12.30 ന്
🎬കരിമ്പിൻപൂവിന്നക്കരെ
വൈകിട്ട് 3 മണിക്ക്
🎬നക്ഷത്രതാരാട്ട്
രാത്രി 7 മണിക്ക്
🎬മെർസൽ
രാത്രി 11 മണിക്ക്
🎬ഈ ലോകം ഇവിടെ കുറെ മനുഷ്യർ
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬സത്യം
ഉച്ചയ്ക്ക് 2 മണിക്ക്
🎬യോദ്ധാവ്
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬കടത്തനാട്ട് മാക്കം
രാവിലെ 10 മണിക്ക്
🎬മീനാക്ഷി കല്യാണം
ഉച്ചയ്ക്ക് 1 മണിക്ക്
🎬മൈ ഹീറോ മൈത്രി
വൈകിട്ട് 4 മണിക്ക്
🎬പ്രമാണി
രാത്രി 7 മണിക്ക്
കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ
രാത്രി 10 മണിക്ക്
🎬അന്ധേരിയിൽറബീൽ
*🎥#ZeeKeralam🔻🔻*
രാവിലെ 9.30 ന്
🎬റിബൽ
രാത്രി 10 മണിക്ക്
🎬യാമിറുക്ക ഭയമായ്
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 12 മണിക്ക്
🎬അനുഗ്രഹീതൻ ആന്റണി
വൈകീട്ട് 3 മണിക്ക്
🎬ആക്ഷൻ
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬വെള്ളാനകളുടെ നാട്
രാവിലെ 9 മണിക്ക്
🎬സിഐഡി ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്.
വൈകിട്ട് 3 മണിക്ക്
🎬പ്രവാചകൻ
വൈകീട്ട് 5.30 ന്
🎬കഥ പറയുമ്പോൾ
രാത്രി 8.30 ന്
🎬തെങ്കാശി പട്ടണം
രാത്രി 11 മണിക്ക്
🎬ആലിബാബയും ആറരക്കള്ളന്മാരും
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬ദ് ട്രൂത്ത്
ഉച്ചയ്ക്ക് 1.30 ന്
🎬തൂവൽക്കൊട്ടാരം
വൈകീട്ട് 4.15 ന്
🎬ഗോദ
രാത്രി 6.45 ന്
🎬പുതിയ നിയമം
📺📺📺📺📺📺📺📺
Post a Comment