ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*ഓർമ്മ ദിനം*
*💠മ്യൂസിയം സെൽഫി ദിനം*
*💠ദേശീയ തോക്ക് അഭിനന്ദന ദിനം*
*💠പുതിയ സുഹൃത്തുക്കളുടെ ദിനം*
*💠ഗാസ ദിനം (ഇറാൻ)*
*💠ദേശീയ പോപ്‌കോൺ ദിനം (യു.എസ്.എ)*
*💠രക്ഷാപ്രവർത്തകരുടെ ദിനം (ബെലാറസ്)*
*💠ത്രിപുരയിലെ കോക്‌ബോറോക്ക് ദിനം (ഇന്ത്യ)*
*💠കോൺഫെഡറേറ്റ് മെമ്മോറിയൽ ഡേ (യുഎസ്എ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1511* – ```മിരാൻഡോല ഫ്രഞ്ചുകാർക്ക് കീഴടങ്ങി.```
*🌐1628* - ```ഷാജഹാൻ ചക്രവർത്തിയായി.```
*🌐1817* - ```ജനറൽ ജോസെ ഡെ സാൻ മാർട്ടിൻ നേതൃത്വത്തിൽ 5,423 സൈനികരുടെ ഒരു സൈന്യം, അർജന്റീനയിൽ നിന്നും ചിലിയെയും പെറുവിനെയും സ്വതന്ത്രമാക്കുന്നതിനായി ആൻഡീസ് കടന്നു.```
*🌐1839* – ```ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏദൻ കീഴടക്കി.```
*🌐1899* - ```ആംഗ്ലോ-ഈജിപ്ഷ്യൻ സുഡാൻ രൂപീകരിച്ചു.```
*🌐1905* - ```വക്കം അബ്ദുൾ ഖാദർ മൗലവി സ്വദേശാഭിമാനി പത്രം ആരംഭിച്ചു.```
*🌐1915* - ```പരസ്യത്തിൽ ഉപയോഗിക്കുന്നതിന് നിയോൺ ഡിസ്ചാർജ് ട്യൂബിന് ജോർജസ് ക്ലോഡ് പേറ്റന്റ് നൽകി .```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐1920* - ```അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU) സ്ഥാപിതമായി.```
*🌐1934* - ```ഗാന്ധിജി അടൂരിൽ ടി.കെ. മാധവൻ സൗധത്തിനു തറക്കല്ലിട്ടു. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണാർത്ഥം തിരുവിതാംകൂറിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഈ ഈ ചടങ്ങ്.```
*🌐1938* - ```മലയാളത്തിലെ ആദ്യ ശബ്ദചിത്രം ബാലൻ പ്രദർശനം തുടങ്ങി.```
*🌐1938* - ```ജനറൽ മോട്ടോഴ്സ് ഡീസൽ എഞ്ചിനുകളുടെ വൻതോതിൽ ഉത്പാദനം ആരംഭിച്ചു.```
*🌐1941* - ```സുഭാഷ് ചന്ദ്രബോസ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടു.```
*🌐1949* - ```ക്യൂബ ഇസ്രയേലിനെ അംഗീകരിച്ചു..```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐1960* - ```ജപ്പാനും അമേരിക്കയും യുഎസ്-ജപ്പാൻ പരസ്പര സുരക്ഷാ ഉടമ്പടിയിൽ ഒപ്പുവച്ചു.```
*🌐1966* – ```ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.```
*🌐1983* - ```നാസി യുദ്ധക്കുറ്റവാളി ക്ലൂസ് ബാർബി ബൊളിവിയയിൽ അറസ്റ്റിലാകുന്നു.```
*🌐2006* – ```ജെറ്റ് എയർവേയ്സ് എയർ സഹാറയെ വാങ്ങി. ഇതോടെ ജെറ്റ് എയർവേയ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനസേവനദാതാവായി.```
*🌐2010* - ```പറമ്പികുളം വനമേഖലയെ കേരളത്തിലെ രണ്ടാമത്തെ കടുവാസങ്കേതമായി പ്രഖ്യാപിച്ചു.```
*🌐2013* – ```ചൊവ്വയിൽ കാത്സ്യം നിക്ഷേപമുണ്ടെന്ന് നാസയുടെ ക്യൂരിയോസിറ്റി കണ്ടെത്തി..```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐2014* - ```ബാനു നഗരത്തിൽ ഒരു പട്ടാള സംഘത്തിനിടയിലെ ബോംബ് സ്ഫോടനത്തിൽ 26 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റു.```
*🌐2014* - ```ഈജിപ്തിലെ കരട് ഭരണഘടനയ്ക്ക് അംഗീകാരം.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹ചുനക്കര രാമൻകുട്ടി* - ```മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനാണ് ചുനക്കര രാമൻ കുട്ടി. 1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. പന്തളം എൻ എസ് എസ് കോളജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെട്ടത്. ആകാശവാണിക്കുവേണ്ടി നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.```
*🌹ആബേലച്ചൻ* - ```കത്തോലിക്കാ സഭയിലെ സി.എം.ഐ. സന്യാസ സമൂഹത്തിൽ വൈദികനായിരുന്നു ആബേലച്ചൻ (ജനനം: 1920 ജനുവരി 19; മരണം: 2001 ഒക്ടോബർ 27). കൊച്ചിൻ കലാഭവന്റെ സ്ഥാപകൻ, പത്രപ്രവർത്തകൻ, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ വ്യക്തി തുടങ്ങിയ നിലകളിൾ അറിയപ്പെടുന്നു. ശബ്ദാനുകരണ കലയെ മിമിക്സ് പരേഡ് എന്ന ശ്രദ്ധേയ കലാരൂപമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിച്ച ഇദ്ദേഹം ഒട്ടേറെ കലാകാരൻമാരുടെ വളർച്ചക്ക് വഴിയൊരുക്കി. ജയറാം, കലാഭവൻ മണി തുടങ്ങി കലാഭവന്റെ സംഭാവനകളായ അനേകംപേർ മലയാള സിനിമയിൽ സജീവസാന്നിധ്യമറിയിക്കുന്നു.```
*🌹അർച്ചന കവി* - ```ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് അർച്ചന കവി (ജനനം ജനുവരി 19, 1990). ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. 2009 - ൽ നീലത്താമര എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച പുതുമുഖ നായികക്കുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.```
*🌹റിമ കല്ലിങ്കൽ* - ```മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ (Born : 19 Jan 1984). 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.```
*🌹ജെയിംസ് വാട്ട്* - ```ഒരു സ്കോട്ടിഷ് മെക്കാനിക്കൽ എഞ്ചിനിയറായിരുന്നു ജെയിംസ് വാട്ട്എഫ്.ആർ.എസ്., എഫ്.ആർ.എസ്.ഇ. (1736 ജനുവരി 19 – 1819 ഓഗസ്റ്റ് 25).ഇദ്ദേഹം ആവി യന്ത്രത്തിൽ വരുത്തിയ മെച്ചപ്പെടുത്തലുകളാണ് വ്യവസായ വിപ്ലവം മൂലമുണ്ടായ മാറ്റങ്ങൾക്ക് അടിസ്ഥാനമിട്ടത്.```
*🌹തോമസ് കിൻകാഡെ* - ```പ്രകാശത്തിന്റെ ചിത്രകാരൻ എന്നു വിശേഷിക്കപ്പെട്ട ഒരു അമേരിക്കൻ ചിത്രകാരനായിരുന്നു തോമസ് കിൻകാഡെ (January 19, 1958 – April 6, 2012) . പ്രകൃതിദൃശ്യങ്ങളും കുടിലുകളും പള്ളികളുമായിരുന്നു പ്രധാന സൃഷ്ടികളിൽ പ്രമേയമായത്. അമേരിക്കയിൽ ഒരുകോടി വീടുകളിൽ ഇദ്ദേഹം വരച്ച ചിത്രങ്ങളും പകർപ്പുകളും മറ്റുമായി ഉണ്ടെന്ന് കരുതപ്പെടുന്നു. 100 മുതൽ 10,000 ഡോളർ വരെ വിലയുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. വർഷം 10 കോടി ഡോളറിന്റെ വിൽപ്പനയുണ്ടായിരുന്നു.```
*🌹വിഷ്ണു സഖാറാം ഖാണ്ഡേക്കർ* - ```വിഷ്ണു സഖാറാം ഖാണ്ഡേക്കർ (ജനുവരി 19, 1898 – സെപ്റ്റംബർ 2, 1976), ഒരു മറാഠി സാഹിത്യകാരനായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ജനിച്ചു. ഇദ്ദേഹം ആകെ 16 നോവലുകളും, ആറ് നാടകങ്ങളും, 250-ഓളം ചെറുകഥകളും, 50 ദൃഷ്ടാന്ത കഥകളും, 100 ഉപന്യാസങ്ങളും, 200-ലധികം നിരൂപണങ്ങളും രചിച്ചിട്ടുണ്ട്.```
*🌹സ്റ്റീഫൻ എഡ്ബർഗ്* - ```സ്വീഡൻകാരനായ ടെന്നീസ് കളിക്കാരനാണ് സ്റ്റിഫൻ എഡ്ബർഗ് (ജനനം : 19 ജനുവരി 1966).1985 മുതൽ 1996 വരെയുള്ള വർഷങ്ങളിൽ 6 ഗ്രാൻഡ് സ്ളാം വ്യക്തിഗത കിരീടങ്ങളും 3 പുരുഷഡബിൾ കിരീടങ്ങളും സ്റ്റിഫൻ എഡ്ബർഗ് നേടിയിട്ടുണ്ട്. കൂടാതെ ജൂനിയർ ഗ്രാൻഡ്സ്ലാം നേടിയിട്ടുള്ള ഏക കളിക്കാരനുമാണ്.ഈകാലയളവിലെ എ.ടി.പി റാങ്കിങ്ങിൽ (ATP Rankings)ഒന്നാം നമ്പർ കളിക്കാരനുമായിരുന്നു എഡ്ബർഗ്.1984 ലെ ഒളിമ്പിക്സിൽ ടെന്നീസ് പ്രദർശനമത്സരത്തിൽ സ്വീഡനുവേണ്ടി വ്യക്തിഗത സ്വർണ്ണമെഡലും എഡ്ബർഗ് കരസ്ഥമാക്കുകയുണ്ടായി.```
*🌹സൗമിത്ര ചാറ്റർജി* - ```ഒരു പ്രമുഖ ബംഗാളി ചലച്ചിത്രനടനാണ് സൗമിത്ര ചാറ്റർജി (ജനനം: 19 ജനുവരി 1935-മരണം:15 നവംബർ 2020). സൗമിത്ര ചാറ്റർജി കൂടുതലും അഭിനയിച്ചിട്ടുള്ളത് സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലാണ്. ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരമടക്കം നിരവധി ബഹുമതികൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.```
*🌹ബീന ആന്റണി* - ```മലയാളം സിനിമയിലും ടെലിവിഷൻ പരമ്പരകളിലും പ്രവർത്തിക്കുന്ന അഭിനേത്രിയും ശബ്ദലേഖികയുമാണ് ബീന ആന്റണി (ജനനം 19 ജൂൺ 1972). ഒരു കഥയും കുഞ്ഞു പെങ്ങളും എന്ന ദൂരദർശൻ ടി.വി. പരമ്പരയിലൂടെയാണ് ബീന ആദ്യമായി ദൃശ്യമാധ്യമ കലാരംഗത്തെത്ത് പ്രശസ്തയാകുന്നത്. 1990 കളിൽ അഭിനയരംഗത്തേക്ക് പ്രവശിച്ചു. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്. ഗോഡ് ഫാദർ എന്ന 1991 ൽ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെ ചലച്ചിത്ര അരങ്ങേറ്റം നടത്തി.```
*🌹എം.പി. വിൻസെന്റ്* - ```കേരളത്തിലെ പൊതുപ്രവർത്തകനും കോൺഗ്രസ് (ഐ.) നേതാവുമാണ് എം.പി. വിൻസെന്റ് (ജനനം January 19, 1964).```
*🌹വരുൺ തേജ്* - ```തെലുങ്ക് ഭാഷാ ചലച്ചിത്രങ്ങളിൽ പ്രശസ്തനായ ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് വരുൺ തേജ് (ജനനം: 19 ജനുവരി 1990). പൂജ ഹെഗ്‌ഡെ നായികയായി ശ്രീകാന്ത് അദാല സംവിധാനം ചെയ്ത മുകുന്ദ എന്ന ചിത്രത്തിലാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ രണ്ടാം ചിത്രം കാഞ്ചെ, രണ്ടാം ലോകമഹായുദ്ധത്തിലെ ആദ്യ ഇന്ത്യൻ ചിത്രം കൂടിയായ സൂപ്പർ ഹിറ്റായി. വരുൺ തേജ് ധൂപതി ഹരിബാബുവിനെ അവതരിപ്പിച്ചത് നിരൂപക പ്രശംസ നേടി.```
*🌹സവായ് ഗന്ധർവ* - ```പ്രമുഖ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനും മറാത്തി നാടക നടനുമായിരുന്നു സവായ് ഗന്ധർവ എന്നറിയപ്പെട്ടിരുന്ന രാമചന്ദ്ര കുണ്ഡ്‌ഗോൽക്കർ (ജനനം ജനുവരി 19, 1886 - മരണം സെപ്റ്റംബർ 12, 1952). കിരാന ഖരാന ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ ആലാപനം. ഭീംസെൻ ജോഷി, ഗംഗുബായ് ഹംഗൽ, ബാസവരാജ് രാജ്‌ഗുരു തുടങ്ങിയ പ്രമുഖന്മാർ ഇദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷ഇ. കെ. ത്യാഗരാജൻ* - ```മലയാളതമിഴ് ചലച്ചിത്ര നിർമ്മാതാവ് എന്ന നിലക്ക് പ്രശസ്തനാണ് ഇ.കെ ത്യാഗരാജൻ ( മരണം : 2015 ജനുവരി 19). 1958 മുതൽ തമിഴ് ചലച്ചിത്ര നിർമ്മാണ മേഖലയിൽ സജീവമായിരുന്നു. 1964ലാണ് കളഞ്ഞ് കിട്ടിയ തങ്കം എന്ന ചിത്രത്തോടെ യാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നത്. 1973ൽ ശശികുമാർ സംവിധാനം ചെയ്ത 'തിരുവാഭരണം' ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് പഞ്ചതന്ത്രം, പാലാഴിമഥനം, പഞ്ചാമൃതം, ലക്ഷ്മി, മുദ്രമോതിരം, വെള്ളായണി പരമു, ഇത്തിക്കര പക്കി, നാഗമഠത്തു തമ്പുരാട്ടി, മുളമൂട്ടിൽ അടിമ, ആ നേരം അല്പനേരം എന്നീ സിനിമകൾ നിർമിച്ചു.```
*🌷രജനീഷ് (ഓഷോ)* - ```രജനീഷ് ചന്ദ്രമോഹൻ ജെയിൻ (ഡിസംബർ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയ ഗുരുവാണു്. വിവാദമായി മാറിയ ഓഷോ-രജനീഷ് മതാശ്രമങ്ങളുടെ ആത്മീയാചാര്യൻ എന്ന നിലയിൽ പ്രസിദ്ധനായ രജനീഷ് ഇന്ത്യയിലും അമേരിക്കയിലുമായി ജീവിച്ചിരുന്നു. അല്പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു. ലൈംഗികതയിലൂടെ ആത്‌മീയതയുടെ പരമപദപ്രാപ്തിയിലേക്ക് (മോക്ഷം ) എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്റെ ആധുനിക വക്താവ് കൂടി ആയിരുന്നു അദ്ദേഹം.```
*🌷വാഴേങ്കട കുഞ്ചു നായർ* - ```ഔചിത്യദര്‍ശനത്തിലൂന്നി, കഥകളിയുടെ ആവിഷ്കാരത്തെയും അദ്ധ്യയനത്തെയും കൂടുതല്‍ പരിഷ്കരണങ്ങള്‍ക്കു വിധേയമാക്കുകയും, സ്വകീയമായ അരങ്ങുമാര്‍ഗത്തിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത മഹാനടനും മനീഷിയുമാണ് വാഴേങ്കട കുഞ്ചുനായര്‍ (ജനനം : September 9, 1909 - മരണം : January 19, 1981). പട്ടിയ്ക്കാം തൊടി കളരിയുടെ ഏറ്റവും ഉല്‍കൃഷ്ടമായ സല്‍ഫലങ്ങളൊലൊന്നായ വാഴേങ്കട കുഞ്ചുനായര്‍ ഒരേ സമയം കഥകളിദാര്‍ശനികനും നടനും അദ്ധ്യാപകനും ആയിരുന്നു. രംഗഭാഷ്യത്തിന്റെ ഉള്ളടരുകളിലേക്കു ചൂഴ്ന്നിറങ്ങുന്ന ഔചിത്യബോധം, സൂക്ഷ്മതലസ്പര്‍ശിയായ പാത്രസങ്കല്‍പ്പനം, രംഗപ്രൗഡി, മിതത്വലാവണ്യം,ചിന്തനീയമായ മനോധര്‍മ്മവിലാസം,രങ്ങിലെ പ്രത്യുല്‍പ്പന്നമതിത്വം. കണക്കൊത്തതും മനോഹരവുമായ ചൊല്ലിയാട്ടം, പരിമിതമെങ്കിലും ചേതോഹരമായ ഉപാംഗാഭിനയം - ഇങ്ങനെനനേകം സിദ്ധിവൈഭവങ്ങളുടെ വിളനിലമായിരുന്നു വാഴേങ്കട കുഞ്ചുനായര്‍.```
*🌷ഐസക് ഡി'ഇസ്റെയലി* - ```ഐസക് ഡി'ഇസ്റെയലി (ജനനം 11 മേയ് 1766 - മരണം 19 ജനുവരി 1848) ഇംഗ്ലീഷ് കവിയും നിരൂപകനും സാഹിത്യ ഗവേഷകനുമായിരുന്നു. 14-ആമത്തെ വയസ്സിൽത്തന്നെ ഐസക് ഡി'ഇസ്റെയ്ലി കവിതാരചനയാരംഭിച്ചിരുന്നു. 1789-ൽ ജോൺ വാൽക്കോട്ട് എന്ന കവിയെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് ഓൺ ദി അബ്യൂസ് ഒഫ് സറ്റയർ എന്ന കവിത രചിച്ചു. കവിയായ എച്. ജെ. പൈ ഈ കവിതയെ മുക്തകണ്ഠം പ്രശംസിച്ചു; 1790-ൽ രചിച്ച ഡിഫെൻസ് ഒഫ് പൊയട്രി എന്ന കവിത പൈക്കു സമർപ്പിച്ചു കൊണ്ടു ഡിസ്റെയ്ലി തന്റെ കൃതജ്ഞത പ്രകാശിപ്പിച്ചു. അടുത്ത വർഷം അനിക്ഡോട്സ്, കാരക്റ്റേഴ്സ്, സ്കെച്ചസ് ആൻഡ് ഒബ്സർവേഷൻസ് ലിറ്റററി ക്രിട്ടിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ എന്ന ഗ്രന്ഥം പേരുവയ്ക്കാതെ പ്രസിദ്ധീകരിച്ചു.```
*🌷ഇ. ബാലാനന്ദൻ* - ```കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ഇ. ബാലാനന്ദൻ (ജൂൺ 16, 1924-ജനുവരി 19, 2009). കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായാണ് ബാലാനന്ദൻ അറിയപ്പെട്ടത്. 1978 മുതൽ 2005 വരെ സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. 1980 മുതൽ 1984 വരെ ലോകസഭാംഗമായിരുന്നു. സി.ഐ.ടി.യുവിന്റെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 2009 ജനുവരി 19 ന് അന്തരിച്ചു.```
*🌷രജ്നി കോത്താരി* - ```പ്രമുഖ ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞനും രാഷ്ട്രസൈദ്ധാന്തികനും എഴുത്തുകാരനും അകഡമിക്കുമായിരുന്നു രജ്നി കോത്താരി (1928- 19 ജനുവരി 2015). സാമുഹിക മാനവിക ശാസ്ത്ര ഗവേഷണ സ്ഥാപനമായ സി.എസ്.ഡി.എസ് (CSDS) 1963 ൽ ദൽഹി ആസ്ഥാനമായി സ്ഥാപിച്ച അദ്ദേഹം തന്നെയാണ് 1980-ൽ ലോകയാൻ എന്ന പേരിലുള്ള ബുദ്ധിജീവികളുടേയും സന്നദ്ധപ്രവർത്തകാരുടേയും ഒരു പൊതുകൂട്ടായ്മ സ്ഥാപിച്ചത്. ഐ.സി.എസ്.എസ്.ആർ (ICSSR) ,പി.യു.സി.എൽ എന്നിവയുമായും അദ്ദേഹം അടുത്തുബന്ധപ്പെട്ടു പ്രവർത്തിച്ചു. ഇന്ത്യയിലെ രാഷ്ട്രീയ ചിന്തകരിൽ വളരെ പ്രമുഖനായ അദ്ദേഹം നിരവധി കൃതികളുടെ രചയിതാവാണ്. പൊളിറ്റിക്സ് ഇൻ ഇന്ത്യ (1970),കാസ്റ്റ് ഇൻ ഇന്ത്യൻ പൊളിറ്റിക്സ്(1973),റീ തിങ്കിംഗ് ഡമോക്രസി (2005) എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ചിലതാണ്. 1985-ൽ റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡിനു ലോകയാൻ തിരഞ്ഞെടുക്കപ്പെട്ടു.```
*🌷സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ* - ```മുസ്ലീം ലീഗിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പ്രമുഖ നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ (19 ഫെബ്രുവരി 1906 - 19 ജനുവരി 1973). മുന്നണിരാഷ്ട്രീയം എന്ന ആശയത്തിനു രൂപം നൽകിയവരിൽ പ്രധാനിയായിരുന്നു. വിമോചനസമര കാലത്തെ ഒരു പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു പട്ടം-മന്നം-ബാഫക്കി തങ്ങൾ- ആർ ശങ്കർ സിന്ദാബാദ്.```
*🌷സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ* - ```ഒരു മലയാളചലച്ചിത്ര-നാടക നടനും ഗായകനും എഴുത്തുകാരനുമായിരുന്നു സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ(ജനനം 1901 ഫെബ്രുവരി 9 – മരണം 1985 ജനുവരി 19). മലയാള സംഗീതനാടക ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം മലയാളചലച്ചിത്ര ലോകത്തെ ആദ്യകാല നടന്മാരിലൊരാളാണ്. 'കൈരളി കലാകുസുമം' എന്ന പേരിൽ സ്വന്തമായി ഒരു നാടകക്കമ്പനിയും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ആരംഭിക്കുകയുണ്ടായി. അമൃതപുളിനം, കുമാരി കമല തുടങ്ങിയവയായിരുന്നു ഈ സംഘത്തിന്റെ ആദ്യ നാടകങ്ങൾ. പൊൻകുന്നം വർക്കിയുടെ പൂജയായിരുന്നു മറ്റൊരു പ്രമുഖ നാടകം. എന്നാൽ ഈ.എം. കോവൂരിന്റെ ഇനിയും കാണാം എന്ന നാടകം പരാജയപ്പെട്ടതോടെ കൈരളി കലാകുസുമത്തിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വന്നു.```
*🌷ഹെഡി ലമാർ* - ```ഒരു ഓസ്ട്രിയൻ അമേരിക്കൻ നടിയും ഗവേഷകയുമായിരുന്നു ഹെഡി ലമാർ (9 നവംബർ 1914 – 19 ജനുവരി 2000).ഹോളിവുഡിലെത്തിയ ലമാർ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ശാസ്ത്രത്തിന് ലമാറിന്റെ ഏറ്റവും വലിയ സംഭാവന ഇന്നത്തെ വയർലസ് ആശയവിനിമയത്തിന് അടിസ്ഥാനമായ സ്പ്രെഡ് സ്പെക്ട്രം കമ്മ്യൂണിക്കേഷൻ, ഫ്രീക്വൻസി ഹോപ്പിങ് എന്നീ സാങ്കേതികവിദ്യകൾ കമ്പോസർ ജോർജ്ജ് അന്റെയിലുമൊത്ത് കണ്ടുപിടിച്ചു എന്നതാണ്.```
*🌷ബിജോൺ ഭട്ടാചാര്യ* - ```പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു ഇന്ത്യൻ നാടകവേദിയും ചലച്ചിത്ര നടനുമായിരുന്നു ബിജോൺ ഭട്ടാചാര്യ (17 ജൂലൈ 1915 - 19 ജനുവരി 1978). ഒരു ഹിന്ദു, ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ 1915 ൽ ഫരീദ്‌പൂരിൽ (ഇപ്പോൾ ബംഗ്ലാദേശിൽ) ജനിച്ച ഭട്ടാചാര്യ, ആ ദേശത്തെ കർഷകരുടെ അനാഥത്വത്തിനും ശിക്ഷയ്ക്കും ആദ്യകാല സാക്ഷിയായിരുന്നു. ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷനിൽ (ഐപിടിഎ) അംഗമായി.```
*🌷ദേവേന്ദ്രനാഥ് ടാഗൂർ* - ```പ്രമുഖനായ ഒരു ബംഗാളി സാഹിത്യകാരനും ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്നു 'മഹർഷി' ദേവേന്ദ്രനാഥ് എന്നറിയപ്പെട്ടിരുന്ന ദേവേന്ദ്രനാഥ് ടാഗൂർ(15 മേയ് 1817 – 19 ജനുവരി 1905) ഇദ്ദേഹത്തിന്റെ പതിനാലാമത്തെ പുത്രനാണ് രബീന്ദ്രനാഥ ടാഗൂർ. 1850-ൽ ഇദ്ദേഹം തന്റെ പ്രസിദ്ധമായ 'ബ്രഹ്മോധർമ' എന്ന സംഹിത പ്രസിദ്ധീകരിച്ചു. ഏകദൈവ വിശ്വാസത്തിനും വിഗ്രഹങ്ങളെ തിരസ്കരിച്ചുള്ള ആരാധനയ്ക്കും ഉപോദ്ബലകമായ ഹിന്ദുമത പഠനങ്ങളും ദർശനങ്ങളും അടങ്ങുന്നതാണിത്. ബ്രഹ്മോധർമ (1850), ആത്മതത്ത്വ വിദ്യ (1852), ബ്രഹ്മോ ധർമേർ മത് ഒ ബിസ്വാസ് (1890), ബ്രഹ്മ ധർമോ വ്യാഖ്യാൻ (1866), ബ്രഹ്മ് ധർമേർ അനുഷ്ഠാൻ പദ്ധതി (1895), ജ്ഞാൻ ഒ ധർമേർ ഉന്നതി (1893) പരലോക് ഒ മുക്തി (1895) എന്നിവയാണ് ദേവേന്ദ്രനാഥിന്റെ പ്രശസ്ത കൃതികൾ. ആത്മജീവിനി എന്ന ഇദ്ദേഹത്തിന്റെ ആത്മകഥ ആ രംഗത്തെ പ്രകൃഷ്ട കൃതിയാണ്.```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (19-01-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️11.00 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️02:00 pm* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️02:30 pm* - ഇംഗ്ലീഷ്
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️03.00 pm* - ഗണിതം
*🛎️നാലാം ക്ലാസ് 4️⃣*
*▶️03.30 pm* - മലയാളം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️04:00 pm* - സാമൂഹ്യശാസ്ത്രം
*🛎️ആറാം ക്ലാസ്6️⃣*
*▶️04.30 pm* - ഗണിതം
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️05.00 pm* - അടിസ്ഥാനശാസ്ത്രം
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️01.30 pm* - ഇംഗ്ലീഷ്
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.30 am* - ഹിന്ദി
*▶️12.00 pm* - സാമൂഹ്യശാസ്ത്രം
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️05.30 pm* - ഗണിതം (പുനഃസംപ്രേഷണം - രാവിലെ 06.05)
*▶️06.00 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം - രാവിലെ 06.30)
*▶️06.30 pm* - ഗണിതം (പുനഃസംപ്രേഷണം - രാവിലെ 07.00)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - കെമിസ്ട്രി (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️08.00 am* - മാത്തമാറ്റിക്ക്സ് (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️08.30 am* - ഹിസ്റ്ററി (പുനഃസംപ്രേഷണം -രാത്രി 10.30)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️09.00 am* - മാത്തമാറ്റിക്ക്സ്
*▶️09.30 am* - കെമിസ്ട്രി
*▶️10.00 am* - സുവോളജി
*▶️10.30 am* - അക്കൗണ്ടൻസി
*▶️12.30 pm* - പൊളിറ്റിക്കൽ സയൻസ്
*▶️01.00 pm* - കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
*🛎️ പൊതുപരിപാടി🌐*
*▶️07.30 pm* - മഹാമാരികൾ
*▶️08.00 pm* - കളിയും കാര്യവും
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (19-01-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#AsianetTV🔻🔻*
രാവിലെ 9 മണിക്ക്
🎬മുംബൈ പോലീസ്
രാത്രി 11.45 ന്
🎬സ്റ്റാൻഡ് അപ്പ്
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬കിരീടം
രാവിലെ 10 മണിക്ക്
🎬അനന്തഭദ്രം
ഉച്ചയ്ക്ക് 1 മണിക്ക്
🎬നന്ദനം
വൈകിട്ട് 4 മണിക്ക്
🎬കഥ പറയുമ്പോൾ
രാത്രി 7 മണിക്ക്
🎬ഒരു മരുഭൂമിക്കഥ
രാത്രി 10 മണിക്ക്
🎬ജോണി ജോണി യെസ് അപ്പാ
*🎥#AsianetPlus🔻🔻*
രാവിലെ 5.30 ന്
🎬 സ്ഥാനാർത്ഥി സാറാമ്മ
രാവിലെ 9 മണിക്ക്
🎬ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
ഉച്ചയ്ക്ക് 12 മണിക്ക്
🎬യുവജനോത്സവം
വൈകീട്ട് 3 മണിക്ക്
🎬മാഫിയ
രാത്രി 11 മണിക്ക്
🎬മഴക്കാറ്
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬മിസ്റ്റർ ബ്രഹ്മചാരി
ഉച്ചയ്ക്ക് 2 മണിക്ക്
🎬ഇടി
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬സത്യപ്രതിജ്ഞ
രാവിലെ 10 മണിക്ക്
🎬 ഇംഗ്ലീഷ് മീഡിയം
ഉച്ചയ്ക്ക് 1 മണിക്ക്
🎬അനശ്വരം
വൈകിട്ട് 4 മണിക്ക്
🎬അഗ്നിനക്ഷത്രം
രാത്രി 7 മണിക്ക്
🎬കസ്തൂരിമാൻ
രാത്രി 10 മണിക്ക്
🎬അനന്തരം
*🎥#ZeeKeralam🔻🔻*
രാവിലെ 11.30 ന്
🎬ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 1 മണിക്ക്
🎬വെനീസിലെ വ്യാപാരി
*🎥#KairaliTV🔻🔻*
രാവിലെ 9 മണിക്ക്
🎬പി കെ
ഉച്ചയ്ക്ക് 12.30 ന്
🎬കൊച്ചിരാജാവ്
വൈകീട്ട് 4 മണിക്ക്
🎬ഗില്ലി
രാത്രി 8.30 ന്
🎬ബാബാകല്യാണി
രാത്രി 11.30 ന്
🎬നീലഗിരി
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ബെസ്റ്റ് ആക്ടർ
രാവിലെ 10 മണിക്ക്
🎬ജനതാ ഗാരേജ്
വൈകിട്ട് 3 മണിക്ക്
🎬അസുരവിത്ത്
വൈകീട്ട് 6 മണിക്ക്
🎬റോമിയോ
രാത്രി 9 മണിക്ക്
🎬സമ്മർ ഇൻ ബത്‌ലേഹം
രാത്രി 11.30 ന്
🎬വചനം
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬കുടുംബക്കോടതി
ഉച്ചയ്ക്ക് 1.30 ന്
🎬റൺവേ
📺📺📺📺📺📺📺📺
Post a Comment